1 GBP = 98.30INR                       

BREAKING NEWS

മുതലിനും പലിശക്കും ചേര്‍ത്ത് പലിശ കിട്ടുന്നതിനാണ് കൂട്ടുപലിശ; മൊറൊട്ടോറിയം കാലത്തെ തിരിച്ചടവ് മുടങ്ങിയ തുക മുതലിനൊപ്പം ചേര്‍ന്ന് പിഴ ഈടാക്കാനുള്ള തന്ത്രം പൊളിച്ചത് സുപ്രീംകോടതി; ഉത്സവക്കാലത്ത് സാധാരണക്കാര്‍ക്ക് ആശ്വാസമായി രണ്ടു കോടി രൂപ വരെ വായ്പ എടുത്തവരുടെ കൊറോണക്കാലത്തെ പിഴപ്പലിശ ഒഴിവാക്കല്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സുപ്രീംകോടതി ഇടപെടല്‍ ആശ്വാസമാകുക സാധാരണക്കാര്‍. കോടതിയുടെ നിലപാട് തിരിച്ചറിഞ്ഞ് രണ്ടു കോടി രൂപ വരെ വായ്പ എടുത്തവരുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുമ്പോള്‍ അത് കോവിഡ് പ്രതിസന്ധിക്കിടയില്‍ അനേകര്‍ക്ക് ആശ്വാസമാണ്.

ഉത്സവ സീസണിനു മുന്നോടിയായാണ് സര്‍ക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. മൊറട്ടോറിയം ഇല്ലാത്തവര്‍ക്കും ഇത് ബാധകമാകും. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ രണ്ടു കോടി രൂപ വരെയുള്ളവരുടെ പലിശ ഇളവ് നടപ്പാക്കാന്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് പ്രഖ്യാപനം.

മുതലിനും പലിശക്കും ചേര്‍ത്ത് പലിശ കിട്ടുന്നതിനാണ് കൂട്ടുപലിശ. മുതലിനു മാത്രം പലിശ കിട്ടുന്നതാണ് സാധാരണ പലിശ. മൊറൊട്ടോറിയെ കാലത്തെ അടയ്ക്കാത്തെ തുക മുതലിനൊപ്പം ചേര്‍ത്ത് പലിശ പുതുക്കാനായിരുന്നു ബാങ്കുകള്‍ ആഗ്രഹിച്ചത്. ഇതാണ് സുപ്രീംകോടതി ഇടപെടലിലൂടെ പൊളിയുന്നത്. സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഇനി അടയ്ക്കാതിരുന്ന തുക മാത്രം തവണകളുടെ കൂടെ കൂട്ടി അടച്ചാല്‍ മതിയാകും.
സാധാരണക്കാരുടെ ദീപാവലി സര്‍ക്കാരിന്റെ കയ്യിലാണെന്നും 2 കോടി രൂപ വരെ വായ്പയെടുത്ത ആളുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. പലിശ ഇളവ് നല്‍കുന്നതില്‍ തീരുമാനം ആയിട്ടുണ്ടെന്നും ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി സമയം ദീര്‍ഘിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

ഏതാണ്ട് ആറു മാസത്തോളം ലോണുകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച് പലരും വായ്പ അടച്ചില്ല. ഇതോടെ ഇത് കുടിശിഖയായി കണക്കാക്കുമെന്നും ഇതിന് പലിശയും കൂട്ടുപലിശയും ഈടാക്കുമെന്നും ബാങ്കുകള്‍ നിലപാട് എടുത്തു. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി എടുത്തത്. കോവിഡ് കാലത്ത് ലോണ്‍ അടയ്ക്കാനാവാത്തതിനെ പിഴവായി കണ്ട് കൂട്ടു പലിശ ഈടാക്കുന്നതിനെ സുപ്രീംകോടതി എതിര്‍ത്തു.

നവംബര്‍ 2ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അന്ന് തീരുമാനം അറിയിക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്. കോവിഡ് മഹാമാരി കാരണം മാര്‍ച്ചിലാണ് ആര്‍ബിഐ വായ്പാ തിരിച്ചടവിന് മൂന്നു മാസത്തെ മൊറട്ടോറിയം അനുവദിച്ചത്. അത് പിന്നീട് ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കി. രണ്ടു കോടി വരെയുള്ള വായ്പകള്‍ക്കാണ് കൂട്ടുപലിശ ഒഴിവാക്കുക.

മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് ആറ് മാസകാലയളവില്‍ ഈ ആനുകൂല്യം ലഭിക്കും. ഇളവ് നല്‍കുന്ന തുക സര്‍ക്കാര്‍ ബാങ്കിങ് കമ്പനികള്‍ക്ക് നല്‍കും. 5500 കോടി രൂപ മുതല്‍ 6000 കോടി രൂപ വരെയാണ് പുതിയ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക.

ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ തുടങ്ങിയവയ്ക്കാണ് ഇളവ് ലഭിക്കുക. മൊറട്ടോറിയം പദ്ധതി പ്രയോജനപ്പെടുത്താത്തവരും വായ്പകള്‍ തിരിച്ചടയ്ക്കുന്നത് തുടരുന്നവര്‍ക്കും ഇതു ബാധകമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category