1 GBP = 98.30INR                       

BREAKING NEWS

പണാപഹരണ കേസില്‍ കുമ്മനത്തെ തളയ്ക്കാന്‍ എങ്ങനേയും വഴി തേടി 'ഗൂഢാലോചന'; പരാതിക്കാരന് സുരക്ഷാ ഭീഷണിയെന്ന് കണ്ടെത്തി നാല് പൊലീസുകാരെ നിയോഗിച്ചത് പരാതി പിന്‍വലിക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍; വാദിയുടെ അക്കൗണ്ടും കോള്‍ ലിസ്റ്റും പരിശോധിച്ച് തെളിവും കണ്ടെത്തും; കുമ്മനത്തെ പ്രതിയാക്കാന്‍ ഉറച്ച് പൊലീസ് നീക്കങ്ങള്‍

Britishmalayali
kz´wteJI³

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരന്റെ പേര് ചര്‍ച്ചയാക്കിയ പരാതിക്കാരന്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ സുരക്ഷയ്ക്ക് പൊലീസ് നിയോഗിച്ചിരിക്കുന്നത് സിപിഎം അനുഭാവമുള്ളവരെ. പരാതിക്കാരന്റെ ഓരോ നീക്കവും ശ്രദ്ധിക്കാനാണ് ഇതെന്നാണ് ഉയരുന്ന വാദം. കുമ്മനത്തിന് അനുകൂലമായി പരാതിക്കാരന്‍ ഇടയ്ക്ക് നിലപാട് എടുത്തിരുന്നു. ഇതിനിടെയാണ് പൊലീസിനെ സുരക്ഷയ്ക്ക് നിയോഗിച്ചത്. പണം തിരികെ കിട്ടിയാല്‍ കേസ് പിന്‍വലിക്കുമെന്ന സൂചന പരാതിക്കാരന്‍ നല്‍കിയിരുന്നു.

നാല് പതിറ്റാണ്ട് മുമ്പ് പൊതുരംഗത്ത് കുമ്മനം ഇറങ്ങിയത് തരക്കേടില്ലാത്ത ജോലി ഉപേക്ഷിച്ചുകൊണ്ടാണ്. പണത്തിന്റെ പിറകേ പോകാത്ത നേതാവായി ഏവരും കുമ്മനത്തെ വിലയിരുത്തുന്നു. പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ സ്ഥാനങ്ങളില്‍ അദ്ദേഹം നിരവധി സ്ഥാപനങ്ങളില്‍ സേവനം നടത്തി. പിന്നീട് ഗവര്‍ണ്ണറായി. അപ്പോഴും ശമ്പളത്തിലെ വലിയൊരു ഭാഗവും പൊതു പ്രവര്‍ത്തനത്തിന് വേണ്ടി നല്‍കി. സര്‍വ്വസംഗ പരിത്യാഗി എന്നാണ് ഏവരും കുമ്മനത്തെ കരുതുന്നത്. അതുകൊണ്ട് തന്നെ പണാപഹരണ കേസില്‍ കുമ്മനത്തെ കുടുക്കിയെന്ന വിലയിരുത്തലും സജീവമാണ്. ഗവര്‍ണ്ണറായിരുന്നപ്പോള്‍ കുമ്മനത്തോട് തെരഞ്ഞെടുപ്പ് മത്സരത്തിനൊരുങ്ങണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ അടുത്ത വിമാനത്തില്‍ വസ്ത്രങ്ങള്‍ മാത്രമെടുത്ത് കേരളത്തിലെത്തി. അത്തരത്തിലൊരു നേതാവിനെയാണ് അഴിമതിയുടെ പുകമറയില്‍ നിര്‍ത്തുന്നത്. ഇതെല്ലാം കുമ്മനത്തിന് അനുകൂലമായി സംഘപരിവാറും ചര്‍ച്ചയാക്കുന്നുണ്ട്. ഇതിനിടെയാണ് പരാതിക്കാരന് പൊലീസ് സുരക്ഷ ഒരുക്കുന്നത്.

വീടിന് നാലു പൊലീസുകാരുടെ കാവലുണ്ട്. ഇന്നലെ അഭിഭാഷകന്റെ ഓഫീസിലേക്ക് ഹരികൃഷ്ണന്‍ വന്നതും നാലു പൊലീസുകാരുടെ സംരക്ഷണയിലാണ്. ഇത് പരാതി പിന്‍വലിക്കാതിരിക്കാനുള്ള നീക്കമായിരുന്നു.ബിജെപിക്കും കുമ്മനത്തിനുമെതിരേ വീണു കിട്ടിയ സുവര്‍ണാവസരം വിനിയോഗിക്കാന്‍ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. പ്രതികളുടെ മുഴുവന്‍ കാള്‍ ലിസ്റ്റും പരിശോധിക്കും. ഹരികൃഷ്ണന്റെ പരാതിയില്‍ ഒരിടത്തും കുമ്മനത്തിന്റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ വാദം. ഇത് സര്‍ക്കാരിനും പൊലീസിനും പ്രതിസന്ധിയുണ്ടാക്കി. ഇതോടെയാണ് പൊലീസ് കാവല്‍ വന്നത്.


പരാതിക്കാരന് ഭീഷണിയുണ്ടെന്നാണ് പൊലീസ് ഭാഷ്യം. ഇത്തരത്തിലൊരു പരാതിയും പൊലീസിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. സ്വമേധയാ നാല് പൊലീസുകാരെ വീട്ടിലേക്ക് നിയോഗിക്കുകയായിരുന്നു. പരാതിക്കാരന് ആര്‍എസ്എസ് ബന്ധങ്ങളുണ്ട്. ഇതുപയോഗിച്ച് കേസ് ഇല്ലായ്മ ചെയ്യുമെന്ന ഭയം പൊലീസിനുണ്ടായിരുന്നു. ഇതോടെയാണ് പൊലീസുകാരെ തന്നെ സുരക്ഷയ്ക്ക് നിയോഗിച്ചത്. ഇതിന് ശേഷം കേസില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പരാതിക്കാരനും വ്യക്തമാക്കി കഴിഞ്ഞു. അന്വേഷണവുമായി മുമ്പോട്ടു പോകുമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇതിനിടെ കേസ് റദ്ദാക്കാന്‍ കുമ്മനവും നിയമ വഴികള്‍ തേടുന്നുണ്ട്.

കുമ്മനം പറഞ്ഞിട്ട് തന്നെയാണ് പണം കൈമാറിയതെന്ന് ഹരികൃഷ്ണന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സഹകരിക്കണമെന്നാണ് രാജേട്ടന്‍ പറഞ്ഞത്. കണ്ടപ്പോഴൊക്കെ ഇതേ വാചകം ആവര്‍ത്തിച്ചു. ഒന്നാം പ്രതി പ്രവീണും രണ്ടാം പ്രതി വിജയനും എട്ടുമാസം തന്റെ പിന്നാലെ നടന്നു ബ്രെയിന്‍ വാഷ് ചെയ്തു. കുമ്മനത്തിന്റെ വാക്കുകള്‍ കൂടിയായതോടെ പണം നല്‍കുകയായിരുന്നു. തിരിച്ചു കിട്ടാതെ വന്നപ്പോള്‍ ആറന്മുള ബാലാശ്രമത്തില്‍ വച്ച് രാജേട്ടനെ കണ്ടു. അദ്ദേഹമാണ് പ്രവീണ്‍, ഹരികുമാര്‍, വിജയന്‍ എന്നിവരുമായി ചര്‍ച്ചയ്ക്ക് നിര്‍ദ്ദേശിച്ചതെന്നും പറയുന്നു. ഇതോടെ കേസ് ഒത്തുതീര്‍പ്പാകാനുള്ള സാധ്യത തീരുകമായണ്.

ഒത്തു തീര്‍പ്പിനായി ആരും തന്നെ സമീപിച്ചിട്ടില്ല. പണം തിരികെ നല്‍കാമെന്ന് വിജയന്‍ പറഞ്ഞിട്ടുമില്ല. യാതൊരു രാഷ്ട്രീയ കളിക്കും തനിക്ക് താല്‍പര്യമില്ല. തന്റെ പണം തിരികെ കിട്ടിയാലല്ലാതെ ഒരു ഒത്തു തീര്‍പ്പിനും തയാറല്ല. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ്. ഏഴു മണിക്കൂര്‍ നീണ്ട പൊലീസിന്റെ മൊഴിയെടുപ്പില്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നതൊക്കെ ആവര്‍ത്തിച്ചിട്ടുണ്ട്. ആരുടെയും പേര് ഒഴിവാക്കിയിട്ടില്ല. വരും ദിനങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. അതായത് ഒത്തു തീര്‍പ്പിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് പറയുമ്പോഴും പൊലീസ് സുരക്ഷാ ഭീഷണി കാണുന്നു.

ഇന്നലെ ഹരികൃഷ്ണന്റെ ഡ്രൈവറുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. പ്രവീണിന്റെയും വിജയന്റെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ കൂടി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ബിജെപിയിലെ ഒരു വിഭാഗം കുമ്മനത്തിനെതിരേ ശക്തമായി രംഗത്തുണ്ട്. കുമ്മനം ഉള്‍പ്പെടുന്ന കൂടുതല്‍ സാമ്പത്തിക വിഷയങ്ങളില്‍ പരാതി നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ആറന്മുളയിലെ ഒരു സ്‌കൂള്‍ വാങ്ങിയത് സംബന്ധിച്ചുള്ള പരാതിയാണ് ഉടന്‍ എത്തുക എന്നാണ് സൂചന.

പേപ്പര്‍ കോട്ടണ്‍ മിക്‌സ് നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി തന്റെ കൈയില്‍ നിന്നും പണം തട്ടിയെടുത്തെന്നതാണ് ഹരികൃഷ്ണന്റെ പരാതി. എന്നാല്‍ താന്‍ നല്‍കിയ മൊഴിയിലോ പരാതിയിലോ കുമ്മനം പണം വാങ്ങിയതായോ ഒന്നും പ്രതിപാദിച്ചിട്ടില്ല. കുമ്മനത്തെ തനിക്ക് ചെറുപ്പം മുതല്‍ അറിയാവുന്നതാണ്. പണമിടപാട് കാര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. കുമ്മനത്തിനെതിരെ ഒരു ആരോപണവും താന്‍ ഉയര്‍ത്തിയിട്ടില്ലെന്നും ഹരികൃഷ്ണന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സുരക്ഷ ഹരികൃഷ്ണന് എത്തിയത്. ഇതോടെ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹരികൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തു.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കി കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ കേസില്‍ പ്രതിയാക്കിയത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇതെന്നും കുമ്മനം നേരത്തെ മറുപടി നല്‍കിയിരുന്നു. കുമ്മനത്തിനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിന്റെ നിലപാടിനെതിരെ ബിജെപി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ചിരുന്നു.

നിലയ്ക്കല്‍ സമരത്തിലും മറാട് സമരത്തിലും കുമ്മനം സജീവ ഇടപെടല്‍ നടത്തി. രണ്ടിടത്തും അക്രമത്തിന്റെ വഴി അല്ലായിരുന്നു പ്രതിഷേധം. മാറാട് സമാധാനമെത്തിയതും കുമ്മനത്തിന്റെ ഇടപെടലിന് ശേഷമാണ്. ഹൈന്ദവ പോരാട്ടങ്ങളുടെ മുന്നില്‍ സമാധാനത്തിന്റെ വഴിയേ പോയ നേതാവായിരുന്നു കുമ്മനം. അതുകൊണ്ട് തന്നെ കുമ്മനത്തെ രാഷ്ട്രീയ ഇല്ലായമ ചെയ്യാനുള്ള നീക്കത്തെ എതിര്‍ത്ത് തോല്‍പ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. എഫ് സി ഐയിലെ ജോലി ഉപേക്ഷിച്ചാണ് കുമ്മനം ആര്‍എസ്എസ് പ്രചാരകനായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category