1 GBP = 98.30INR                       

BREAKING NEWS

അവരെ കൊന്നു എന്ന് സമ്മതിക്കാന്‍ ഡിവൈഎസ്പി സോജന്‍ നിര്‍ബന്ധിച്ചു; കേരളത്തില്‍ പല അച്ഛന്മാരും ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്ന് ഉപദേശം; കുറ്റം ഏറ്റെടുത്താല്‍ പിന്നീട് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനവും; ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ രണ്ടാനച്ഛന്‍; കോടതിക്ക് മുന്നിലുള്ള കേസില്‍ ഇപ്പോള്‍ എന്തിനാണ് സമരം എന്ന് അറിയില്ലെന്ന് മന്ത്രി ബാലനും; വാളയാറില്‍ നീതിക്കായുള്ള അമ്മയുടെ പ്രതിഷേധം തുടരുമ്പോള്‍

Britishmalayali
kz´wteJI³

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ പീഡന കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് കുട്ടികളുടെ രണ്ടാനച്ഛന്‍ വെളിപ്പെടുത്തി. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി കുട്ടികളുടെ അമ്മയുടെ സമരവും ആരംഭിച്ചു. മരിച്ച കുട്ടികള്‍ കളിച്ചുവളര്‍ന്ന അതേ വീട്ടുമുറ്റത്താണ് അമ്മ സമരം നടത്തുന്നത്. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിവസമാണ് 'വിധിദിനം മുതല്‍ ചതിദിനം വരെ' എന്ന പേരിലുള്ള സമരം തുടങ്ങിയിരിക്കുന്നത്. ഇതിനിടെയാണ് രണ്ടാനച്ഛന്റെ വെളിപ്പെടുത്തലും.

അന്വേഷണ ഉദ്യോഗസ്ഥനായ സോജന്‍ പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചത്. കേരളത്തില്‍ പല അച്ഛന്മാരും ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. കുറ്റം ഏറ്റെടുത്താല്‍ പിന്നീട് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തെന്നും കുട്ടികളുടെ രണ്ടാനച്ഛന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ സോജന്‍ എസ് പിയായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം കൊടുത്തിരുന്നു. ഇതിനോട് വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബം പ്രതിഷേധം അറിയിക്കുകയും ചെയ്തു. കേസില്‍ ഹൈക്കോടതി മേല്‍നോട്ടത്തിലെ അന്വേഷണമാണ് കുട്ടികളുടെ കുടുംബം ആവശ്യപ്പെടുന്നത്.

പാലക്കാട് എംപി. വി.കെ. ശ്രീകണ്ഠന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ഞായറാഴ്ച സമരവേദിയിലെത്തിയിരുന്നു. പെണ്‍കുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ട് പോലും അവര്‍ക്ക് നീതി ലഭ്യമായില്ലെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി. ആരോപിച്ചു. കേസില്‍ ഉന്നതനായ ഒരു പ്രതി കൂടി ഉണ്ടെന്നും ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് ഡിവൈഎസ്പി സോജന്‍ ശ്രമിച്ചതെന്നും അമ്മയും ആരോപിച്ചു.

അതിനിടെ വാളയാര്‍ കുട്ടികളുടെ മരണത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു. കേസ് ഹൈക്കോടതിയിലാണ്. കോടതിക്ക് മുന്നിലുള്ള കേസില്‍ ഇപ്പോള്‍ എന്തിനാണ് സമരം എന്ന് അറിയില്ല. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ തിരിയുകയാണ്. ആരെങ്കിലും തെറ്റിധരിപ്പിക്കുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നിയമപരമായേ ചെയ്യാനാകുവെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

ആസൂത്രിതമായ നീക്കങ്ങള്‍ വാളയാര്‍ കേസ് തേച്ച് മായ്ച്ച് കളയാന്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും വന്നു എന്നതിന്റെ തെളിവ് തന്നെയായാണ് സോജന്റെ ഇരട്ട പ്രമോഷന്‍ എന്ന ആരോപണമാണ് ശക്തമാകുന്നത്. വാളയാര്‍ കേസില്‍ സിപിഎം അക്ഷാര്‍ത്ഥത്തില്‍ ലേലം വിളി തന്നെയാണ് നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ സിപിഎം ഇടപെടല്‍ വന്നു. പാര്‍ട്ടിക്കൂറുള്ളവര്‍ പ്രതികളായി. കേസില്‍പ്പെടും എന്ന് മനസിലാക്കിയപ്പോള്‍ ഒരു ആത്മഹത്യകൂടി അവിടെ വന്നു. ഒരു സിപിഎം പ്രവര്‍ത്തകന്‍ കേസുമായി ബന്ധപ്പെട്ടു സമ്മര്‍ദം വന്നപ്പോള്‍ ആത്മാഹുതി നടത്തി എന്ന വിവരമാണ് പിന്നീട് പുറത്ത് വന്നത്. കുട്ടിയുടെ അച്ഛനോട് വരെ പ്രതിയാകാന്‍ ചിലര്‍ ആവശ്യപ്പെട്ടു. പിന്നീട് രക്ഷപ്പെടുത്താം എന്നാണ് പറഞ്ഞത്. എങ്ങനെയും കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടി തലത്തില്‍ നടത്തിയത്. വാളയാര്‍ പോക്സോ കേസ് പ്രതിയുടെ അഭിഭാഷകനെ ജില്ല ശിശുക്ഷേമ സമിതി ചെയര്‍മാനാക്കി മാറ്റിയതും വിവാദമായിരുന്നു.

52 ദിവസത്തെ ഇടവേളയില്‍ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടു. സ്വന്തം ചേച്ചിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇളയ കുട്ടിയായിരുന്നു. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മുന്നോട്ടു പോയി. രണ്ടു പേര്‍ മുഖം മറച്ച് ഓടിപ്പോകുന്നത് കണ്ടു എന്ന ഇളയ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. മക്കളെ പ്രതികള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന് തങ്ങള്‍ തന്നെ ഒരിക്കല്‍ സാക്ഷിയായിട്ടുണ്ട് എന്ന് ആദ്യത്തെ കുട്ടിയുടെ മരണം നടന്നപ്പോള്‍ തന്നെ മാതാപിതാക്കള്‍ പൊലീസിന് മൊഴികൊടുത്തിട്ടും അവര്‍ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. അന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ചില രാഷ്ട്രീയക്കാര്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകം ജാമ്യത്തിലിറക്കി എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.. മൂത്ത് കുട്ടിയുടെ മരണം കഴിഞ്ഞു രണ്ടുമാസത്തിനുള്ളില്‍ രണ്ടാമത്തെ കുട്ടിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടു.

കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ അവര്‍ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട് എന്ന് വെളിപ്പെട്ടു. കുട്ടികളുടെ അടുത്ത ബന്ധുക്കളും പ്രദേശവാസികളുമായ ചിലരെ പ്രതിചേര്‍ത്ത് വാളയാര്‍ പൊലീസ് അന്വേഷണം തുടങ്ങി. മൂത്തകുട്ടിയുടെ ഓട്ടോപ്‌സിയില്‍ തന്നെ ലൈംഗികപീഡനത്തെപ്പറ്റി സൂചനകളുണ്ടായിരുന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്ന പൊലീസ് ഒരു പരിധിവരെ രണ്ടാമത്തെ മരണത്തിന് ഉത്തരവാദികളാണ് എന്ന ആരോപണമുണ്ടായി. പിടികൂടിയ പ്രതികള്‍ക്കുമേല്‍ പൊലീസ് ഐപിസി 305 ( ആത്മഹത്യക്ക് പ്രേരിപ്പിക്കല്‍), ഐപിസി 376 (ബലാത്സംഗം), എസ് സി എസ്ടി (പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ്) ആക്റ്റ്, പോസ്‌കോ , ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് എന്നിവ ചുമത്തി കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ടു. ഒടുവില്‍ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോള്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി. പ്രതികളാക്കപ്പെട്ട ഏഴുപേരില്‍ നാലുപേരെയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ സെപ്റ്റംബര്‍ 30 -ന് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ട കോടതി, ബാക്കി മൂന്നുപേരെക്കൂടി കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു.

ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. പതിമൂന്നുകാരിയായ മൂത്ത പെണ്‍കുട്ടി മരിക്കുന്നത് 2017 ജനുവരി 13 -ന് വൈകുന്നേരം നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ്. ഇളയകുട്ടിയാണ് ചേച്ചി തൂങ്ങിമരിച്ച കാഴ്ച ആദ്യമായി കാണുന്നത്. ഇത്തരത്തില്‍ ഒരു ആത്മഹത്യ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എത്രയും പെട്ടെന്ന് പൊലീസ് ചെന്നന്വേഷിക്കണമെന്നാണ്. വിവരം പൊലീസില്‍ അറിയിക്കപ്പെടുന്നത് രാത്രി ഏഴരയോടെയാണ്. ഒമ്പതുമണിക്ക് മുന്നേ തന്നെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടത്തപ്പെടുന്നു. ശരീരത്തില്‍ നടത്തിയ പരിശോധനയില്‍ പലയിടങ്ങളിലും പോറലുകളും ചെറിയ മുറിവുകളും മറ്റും ഉള്ളതായി കണ്ടെത്തപ്പെടുന്നു. അടുത്ത ദിവസം രാവിലെ ഏഴുമണിയോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയക്കുന്നു.

മൃതദേഹത്തിന്റെ ഓട്ടോപ്‌സി ഫലത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ ഗൗരവമുള്ള ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അതിലൊന്ന്, കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കാണുന്ന അണുബാധയ്ക്ക് കാരണം ഒന്നുകില്‍ എന്തെങ്കിലും അസുഖമാകാം, അല്ലെങ്കില്‍ കുട്ടി ലൈംഗികപീഡനത്തിന് വിധേയമായതാകാം എന്നതായിരുന്നു. ഫോറന്‍സിക് പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ പോലും ലൈംഗികപീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറഞ്ഞിട്ടുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി. ഒരു തുടരന്വേഷണവുമുണ്ടായില്ല. ഒരു ആത്മഹത്യയാണ് നടന്നത് എന്നുറപ്പിച്ചതോടെ അസ്വാഭാവികമരണത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുപോലും അന്വേഷണം അവസാനിപ്പിച്ചു.

ആദ്യ മരണം കഴിഞ്ഞു 52 ദിവസങ്ങള്‍ക്കുള്ളില്‍, മാര്‍ച്ച് 4 -ന്, ഇളയ കുട്ടിയും മരിച്ചു. മൂത്ത പെണ്‍കുട്ടി തൂങ്ങിയതായി കണ്ട അതേ മച്ചില്‍ തൂങ്ങിയാണ് ഇളയകുട്ടിയുടെ മരണവും വന്നത്. . അതോടെ കേസ് മാധ്യമശ്രദ്ധയാകര്‍ഷിച്ചു. ഇളയകുട്ടിയുടെ ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ ആ കുട്ടി നിരവധി തവണ പീഡനത്തിന് വിധേയയാക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞു. അതോടെ പൊലീസ് പോക്സോ കൂടി ചുമത്തി ബലാത്സംഗക്കേസ് ചാര്‍ജ്ജ് ചെയ്ത് അന്വേഷണം തുടങ്ങി. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴുപേര്‍ പ്രതിചേര്‍ക്കപ്പെട്ടു.

പൊലീസ് സംശയിക്കുകയും ചോദ്യം ചെയ്യുകയുമൊക്കെ ചെയ്ത മൈനറായ വ്യക്തി കേസന്വേഷണത്തിനിടെ ആത്മഹത്യചെയ്തു. മറ്റുള്ള പ്രതികളില്‍ ഒന്നാം പ്രതി വി മധു, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവര്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളായിരുന്നു. അതിനുപുറമെ രാജാക്കാട് സ്വദേശിയായ ഷിബു രണ്ടാം പ്രതിയായും, ചേര്‍ത്തല സ്വദേശിയായ പ്രദീപ് മൂന്നാം പ്രതിയായും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിന്റെ വിചാരണയ്‌ക്കൊടുവിലാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി (പോക്സോ) പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്.

മൂന്നാം പ്രതിയായ പ്രദീപിനെ കഴിഞ്ഞ സെപ്റ്റംബര്‍ 30 -ന് ഇതേ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു. വാളയാര്‍ കേസില്‍ വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാരും കുട്ടികളുടെ മാതാപിതാക്കളും നല്‍കിയ ഹര്‍ജിയിലാണ് വിധി വന്നത്. പക്ഷെ കേസിന് അനക്കമൊന്നും സംഭവിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category