1 GBP = 98.30INR                       

BREAKING NEWS

മകന്റെ വഴിവിട്ട ബന്ധത്തില്‍ വേദനിച്ച അച്ഛന്‍; കുടുംബ സ്വത്തിന് വേണ്ടി അടിയുണ്ടാക്കിയ മകന്‍; അച്ഛന്‍ വീണു മരിച്ചപ്പോള്‍ ഫെഡറല്‍ ബാങ്കില്‍ ആശ്രിത നിയമനം; ആദ്യ ഭാര്യ ഡൈവേഴ്സ് വാങ്ങിയതും കോബ്രയുടെ ക്രൂരതയില്‍; 15 കൊല്ലം മുമ്പ് അച്ഛന്‍ അസ്വാഭാവികമായി മരിച്ചതും സംശയ നിഴലില്‍; അമ്മാവന്റെ മകനെ ഇല്ലായ്മ ചെയ്ത് ഭാര്യയെ സ്വന്തമാക്കിയെന്നും സംശയം; അരുണ്‍ ആനന്ദ് സ്വന്തം അച്ഛനേയും വക വരുത്തിയോ? സത്യം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്

Britishmalayali
kz´wteJI³

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച് കൊന്ന അരുണ്‍ ആനന്ദിനെതിരെ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. ഫെഡറല്‍ ബാങ്കിലെ നല്ല ജോലിയും ഇയാള്‍ വേണ്ടെന്ന് വച്ചത് മയക്ക് മരുന്നിന് അടിമയായാണ്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുമായും അടുപ്പമുണ്ടായിരുന്നു. നന്ദന്‍കോടുകാരനായ ഇയാളുടെ ജേഷ്ഠന്‍ സൈന്യത്തില്‍ ലെഫ്റ്റന്റ് കേണലായിരുന്നു. ഫെഡറല്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. വളരെ മാന്യമായി ജീവിക്കുന്ന കുടുംബത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂള്‍ പഠനം. ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്. കോലഞ്ചേരിയിലെ കുട്ടിയുടെ മരണത്തിനൊപ്പം അരുണ്‍ ആനന്ദിനെതിരെ രണ്ട് സംശയമുന കൂടി ഉയര്‍ന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഇതിന് ശേഷം അരുണ്‍ ആനന്ദിന്റെ അച്ഛന്റെ അസ്വാഭാവിക മരണവും അന്വേഷിക്കും.

അരുണിന്റെ കെട്ടിടത്തില്‍ നിന്നാണ് വീണ് മരിച്ചത്. ഫെഡറല്‍ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു അരുണിന്റെ അച്ഛന്‍. മകന്റെ വഴിവിട്ട ജീവിതത്തില്‍ അച്ഛന്‍ വേദനിച്ചിരുന്നു. കുടുംബ സ്വത്തിന് വേണ്ടി തര്‍ക്കവും ഉണ്ടായിരുന്നു. ഇതിനിടെയാണ് അച്ഛന്‍ വീണ് മരിച്ചത്. ഇതിന് ശേഷം അരുണിന് ആശ്രിത നിയമനവും കിട്ടി. അപ്പോഴും നന്നാകാന്‍ താല്‍പ്പര്യമില്ലായിരുന്നു. ക്രിമിനലുകള്‍ക്കൊപ്പം നീങ്ങി ജോലി കളഞ്ഞു-തൊടുപുഴയിലെ ക്രൂരത പുറത്തു വന്നപ്പോള്‍ മറുനാടന്‍ അന്വേഷണത്തില്‍ കണ്ടെത്തിയതായിരുന്നു അച്ഛന്റെ മരണത്തിലെ അസ്വാഭാവികത. ഇപ്പോള്‍ തൊടുപുഴയിലെ കുട്ടിയുടെ അച്ഛനെ കൊന്നതാണെന്ന സംശയം ബലപ്പെടുത്തുന്ന തരത്തില്‍ പൊലീസിന് മൊഴി കിട്ടിയിട്ടുണ്ട്. അച്ഛന് അമ്മ പാലു കൊടുക്കുന്നത് കണ്ടെന്നാണ് ഇളയ കുട്ടിയുടെ മൊഴി. പാലില്‍ വിഷാംശം ഉണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനിടെയാണ് അരുണിന്റെ അച്ഛന്റെ മരണവും പരിശോധിക്കുന്നത്.

അരുണിന്റെ അച്ഛന്‍ മരിച്ചത് ഏതാണ്ട് പതിനാല് കൊല്ലം മുമ്പാണ്. അന്ന് ഇരുപത് വയസിനോട് അടുത്താണ് അരുണിന്റെ പ്രായം. അന്നും ക്രിമിനല്‍ സംഘങ്ങളുമായി അരുണിനെ ബന്ധമുണ്ട്. ഈ സാഹചര്യത്തിന്റെ അച്ഛന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് കരുതുന്നവരുണ്ട്. അച്ഛന്‍ മരിച്ച ജോലി കിട്ടിയെങ്കിലും അത് തുടര്‍ന്ന് കൊണ്ട് പോകാന്‍ അരുണ്‍ തയ്യാറായുമില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം. അതിനിടെ അരുണ്‍ ആനന്ദിന്റെ ആദ്യ ഭാര്യ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നുവെന്നതാണ് വസ്ുത. ഇവര്‍ രണ്ടാം വിവാഹം കഴിച്ച് അമേരിക്കയില്‍ കഴിയുകയാണ്. ആദ്യ ബന്ധത്തില്‍ അരുണിന് ഒരു ആണ്‍കുട്ടിയുണ്ട്. വിവാഹബന്ധം വേര്‍പെടുത്തിയ സമയത്താണ് അരുണിന്റെ അമ്മാവന്റെ മകന്‍ മരിക്കുന്നത്. അങ്ങനെയാണ് തൊടുപുഴ സ്വദേശിയും അമ്മാവന്റെ മരുമകളുമായ യുവതിയുമായി അടുപ്പത്തിലാകുന്നത്.

റിട്ട. അദ്ധ്യാപികയുടെ ഏക മകളായ യുവതി എന്‍ജിനിയറിങ് ബിരുദധാരിയാണ്. അഞ്ച് വര്‍ഷത്തോളം തിരുവനന്തപുരത്ത് ഭര്‍തൃ വീട്ടില്‍ താമസിച്ചിരുന്ന യുവതിയും ഭര്‍ത്താവും രണ്ടുവര്‍ഷം മുമ്പ് തൊടുപുഴയിലേക്ക് മാറി. അരുണുമായുള്ള ഭാര്യയുടെ അടുപ്പം മനസ്സിലാക്കിയായിരുന്നു ഇത്. വെങ്ങല്ലൂരിന് സമീപം മോട്ടോര്‍ മെക്കാനിക്ക് വര്‍ക്ക്ഷോപ്പ് ആരംഭിച്ചു. ഇതിനിടെയാണ് ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്നുള്ള 15 ദിവസം മരണാനന്തര ചടങ്ങുകള്‍ക്കായി തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി താമസിച്ചു. ഇതോടെ വീണ്ടും അരുണമായി അടുത്തു. പിന്നീട് ഭര്‍ത്താവിന്റെ നാല്പത്തിയൊന്നാം ചമരദിനത്തില്‍ തിരുവനന്തപുരത്ത് പോയപ്പോള്‍ പ്രണയം അസ്ഥിക്ക് പിടിച്ചു.

തിരികെ തൊടുപുഴയില്‍ എത്തിയശേഷം ഫോണിലൂടെ ബന്ധം തുടര്‍ന്നു. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് രണ്ടുമക്കളെയും കൂട്ടി സ്വന്തം കാറില്‍ കാമുകനൊപ്പം ഒളിച്ചോടി. മാതാവിന്റെ പരാതിയെത്തുടര്‍ന്ന് കരിങ്കുന്നം പൊലീസ് ഇരുവരെയും വിളിച്ചുവരുത്തിയെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചു. എന്നാല്‍ വീട്ടില്‍ കയറ്റില്ലെന്ന് അമ്മ നിലപാട് എഠുത്തതോടെ തൊടുപുഴ ടൗണിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. പഴയ വര്‍ക്ക്ഷോപ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. പിന്നീട് താളപിഴകളുടേതായി ജീവിതം. കാമുകിയുടെ ആദ്യ മകന്‍ ചേട്ടച്ഛാ എന്നു വിളിക്കുന്നത് അരുണിനെ പ്രകോപിപിച്ചു. അമ്മയുടെ കൂടെയുള്ളത് അച്ഛനോ ചേട്ടനോ എന്ന് തിരിച്ചറിവില്ലാത്ത മക്കള്‍ 'ചേട്ടച്ഛന്‍' എന്ന് വിളിച്ചതാണത്രേ അരുണിനെ ചൊടിപ്പിച്ചത്.

ഇതോടെ കുട്ടികള്‍ ശത്രുപക്ഷത്തായി. പിന്നെ ക്രൂരത തുടങ്ങി. അതിന്റെ പേരില്‍ പിന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ക്രൂരമായ മര്‍ദ്ദനമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഏഴുവയസ്സുകാരന്റെ തലോട്ടി തകരുന്ന തരത്തിലെ മര്‍ദ്ദനം. കൊലക്കേസിലും തട്ടിപ്പ് കേസിലും മുമ്പ് പ്രതിയായിരുന്ന അരുണ്‍ ആനന്ദ് ക്രൂരതയുടെ പര്യായമായിരുന്നു. ഈ സാഹചര്യത്തിലാണ് ഏഴുവയസുകാരനെ ഭിത്തിയില്‍ തലയടിച്ചു കൊന്ന കേസില്‍ പ്രതിയായ അരുണ്‍ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുന്നത്ു. രണ്ടു വര്‍ഷം മുന്‍പ് ദാരുണമായി കൊല്ലപ്പെട്ട ആര്യന്റെ പിതാവ് ബിജുവിന്റെ കുഴിമാടത്തില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

ബിജു മരിച്ച് മാസങ്ങള്‍ക്കകം ഭാര്യ അഞ്ജന രണ്ടു കുട്ടികളോടൊപ്പം കാമുകനായ അരുണ്‍ ആനന്ദിനൊപ്പം പോവുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ് ഏഴുവയസുകാരനെ ഭിത്തിയിലേക്ക് വലിച്ചടിച്ച് അരുണ്‍ കൊലപ്പെടുത്തിയത്. ആര്യന്റെ അച്ഛന്‍ ബിജുവിന്റെ മരണവും കൊലപാതകമാണോ എന്ന സംശയത്തെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category