1 GBP = 98.80INR                       

BREAKING NEWS

60 കഴിഞ്ഞവര്‍ക്ക് ചികിത്സ നിഷേധിച്ചതിന്റെ തെളിവുകള്‍ പുറത്ത്; ഇന്നലേയും 20,000 പുതിയ രോഗികളും 150 മരണവും; രോഗം ആഞ്ഞടിച്ചാല്‍ ബ്രിട്ടന്‍ കൈവിടുന്നത് വൃദ്ധരെ

Britishmalayali
kz´wteJI³

ബ്രിട്ടനിലെ കൊറോണയുടെ രണ്ടാം വരവിന്റെ ശക്തി ഒട്ടും കുറയുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്നലെയും പുതിയ 19,790 കേസുകളാണ് രേഖപ്പെടുത്തിയത്. 151 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ചയിലേതിനേക്കാള്‍ ഇന്നലെ 16.5% വര്‍ദ്ധനവാണ് രോഗികളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. അതേ സമയം മരണനിരക്ക് വര്‍ദ്ധിച്ചത് 125 ശതമാനമാണ്. വയില്‍സില്‍ 1,104 പുതിയ രോഗികളും സ്‌കോട്ട്ലാന്‍ഡില്‍ 1,303 പുതിയ രോഗികളും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 896 പുതിയ രോഗികളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും രോഗവ്യാപനത്തില്‍ വരുന്ന ഈ വര്‍ദ്ധനവ് തീര്‍ച്ചയായും ആശങ്കയുളവാക്കുന്ന ഒന്നാണ്. വെയില്‍സില്‍ 17 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍, ആളുകള്‍കൂട്ടം ചേരുന്നതിനുള്ള നിയന്ത്രണം ഉള്‍പ്പടെ നാലാഴ്ച്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. സ്‌കോട്ട്ലാന്‍ഡില്‍, ഇംഗ്ലണ്ടിന്റെ 3 ടയര്‍ മാതൃകയില്‍ 5 തലങ്ങളിലുള്ള നിയന്ത്രണങ്ങളാകും കൊണ്ടുവരിക.

അതേസമയം, രോഗവ്യാപനം ശക്തിപ്രാപിക്കുന്നത് തുടര്‍ന്നാല്‍, കാര്യങ്ങള്‍ ഒന്നാം വരവിന്റെ മൂര്‍ദ്ധന്യഘട്ടത്തിലെ സാഹചര്യത്തിലേക്ക് പോകുമെന്ന ആശങ്കയുളവാകുന്നുണ്ട്. അന്ന്, ആശുപത്രികളില്‍ ചികിത്സാ സൗകര്യമില്ലാതെ, വൃദ്ധരെ മരണത്തിന് വിട്ടുകൊടുത്തിരുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സമാനമായ സാഹചര്യം ഇപ്പോള്‍ ഉയര്‍ന്നുവരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 80 വയസ്സിന് മുകളിലുള്ളവര്‍ക്കും, കുറേക്കൂടി ചെറുപ്പമായ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും എന്‍ എച്ച് എസില്‍ ഫലപ്രദമായ ജീവന്‍ രക്ഷാ ചികിത്സ നല്‍കുന്നില്ല എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ദൗര്‍ലഭ്യം നിമിത്തം ഇന്റെന്‍സീവ് കെയറില്‍ ഓക്സിജന്‍ നല്‍കുന്നതില്‍ ഈ പ്രായക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ്സ് വിറ്റിയുടെ നിര്‍ദ്ദേശത്തില്‍ രൂപം കൊടുത്തിരിക്കുന്ന ട്രൈയെജ് ടൂള്‍ (രോഗികള്‍ക്ക് ചികിത്സയ്ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്ന രീതി) പ്രായമായവരെ വെന്റിലേഷന്‍ലഭിക്കുന്നതില്‍ നിന്നും തടയുന്നു എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നു.

രോഗികളുടെ പ്രായം, ബലഹീനത, രോഗത്തിന്റെ ഗൗരവം എന്നിവയുടെ അടിസ്ഥാനത്തില്‍ രോഗികള്‍ക്ക് നിശ്ചിത സ്‌കോര്‍ നല്‍കുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ് ചില മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതായി അവര്‍ അവകാശപ്പെടുന്നത്. ഇതിന്റെ യഥാര്‍ത്ഥ രൂപത്തില്‍, 80 വയസ്സ് കഴിഞ്ഞവര്‍ക്ക് സ്വമേധയാ ഇന്റന്‍സീവ് കെയര്‍ ചികിത്സ നിഷേധിക്കപ്പെടും. 60 കഴിഞ്ഞവര്‍ക്ക്, അവരുടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സ വേണമോ എന്ന് തീരുമാനിക്കും. ഇത്തരത്തില്‍ ഒരു ടൂള്‍, എന്‍ എച്ച് എസിന്റെ വെബ്സൈറ്റില്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ ഒന്നുണ്ടെന്ന് ചില്‍ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതായി ചില മാധ്യമങ്ങളാണ് ഇത് പ്രസിദ്ധീകരിച്ചത്.

നേരത്തേ, ഒന്നാം വരവിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ ഇറ്റലിയിലും മറ്റി ചില യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. ആ ഇരുണ്ട നാളുകളിലേക്ക് വീണ്ടും നമ്മളേ കൊറോണ കൂട്ടിക്കൊണ്ടു പോവുകയാണെന്ന ഭീതി പടര്‍ന്നു കഴിഞ്ഞിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category