1 GBP = 98.80INR                       

BREAKING NEWS

ഇസ്ലാമിക ഭീകരവാദികളെ നിലയ്ക്ക് നിര്‍ത്താന്‍ അദ്ധ്യാപകന്റെ തലയെടുത്ത വിഷയത്തില്‍ രോഷാകുലനായ ഫ്രഞ്ച് പ്രസിഡണ്ട് കടുത്ത നടപടികളുമായി മുന്‍പോട്ട്; ഇമ്മാനുവല്‍ മാക്രോണിന് മാനസിക രോഗ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് ടര്‍ക്കിഷ് പ്രസിഡണ്ട് എര്‍ദോഗന്‍

Britishmalayali
kz´wteJI³

കിഴക്കന്‍ മെഡിറ്ററേനിയനിലെ ഗ്രീക്ക് സാന്നിദ്ധ്യം, സിറിയയിലേയും ലിബിയയിലേയും പോരാട്ടങ്ങള്‍, അര്‍മീനിയന്‍-അസര്‍ബൈജാന്‍ യുദ്ധം എന്നീ നിരവധി വിഷയങ്ങളില്‍ രണ്ടു തട്ടുകളിലായി നിലയുറപ്പിച്ചിരുന്ന ഫ്രാന്‍സും ടര്‍ക്കിയും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിക്കുകയാണ്. നാറ്റോ സംഖ്യത്തില്‍ അംഗങ്ങളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇപ്പോള്‍ വിള്ളല്‍ വരുത്തിയിരിക്കുന്നത് ഫ്രാന്‍സില്‍ ചില ഇസ്ലാമിക തീവ്രവാദികള്‍ ഒരു അദ്ധ്യാപകന്റെ തലയറുത്ത സംഭവമാണ്. ഒരു കാര്‍ട്ടൂണ്‍ ക്ലാസ്സില്‍ പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ച് അദ്ധ്യാപകന്റെ തലയറുത്ത ഇസ്ലാമിസ്റ്റുകളുടെ നടപടി ഫ്രാന്‍സിലാകമാനം കടുത്ത രോഷത്തിന് ഇരയാക്കിയിട്ടുണ്ട്.

ആഗോളതലത്തില്‍ തന്നെ പ്രതിസന്ധിയിലായ ഒരു മതമാണ് ഇസ്ലാം എന്നാണ് കഴിഞ്ഞദിവസം മാക്രോണ്‍ തന്റെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്തും പൊതുരംഗത്തും മതങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഒരു ഉദ്യമവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി, 1905 ല്‍ നിലവില്‍ വന്ന, മതത്തേയും സര്‍ക്കാരിനേയും തമ്മില്‍ വേര്‍തിരിക്കുന്ന നിയമം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തെ പൗരന്മാര്‍ക്ക് ഉണ്ടായിരിക്കും എന്നാല്‍ വിശ്വാസം പ്രദര്‍ശിപ്പിച്ചു നടക്കുന്നത് എതിര്‍ക്കും എന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലും സര്‍ക്കാര്‍ കാര്യാലയങ്ങളിലും ഹിജാബ്‌പോലുള്ള മതചിഹ്നങ്ങള്‍ ഇപ്പോഴേ ഫ്രാന്‍സില്‍ നിരോധിച്ചിട്ടുണ്ട്.

ഇസ്ലാം മതത്തിലെ ആത്മീയകാര്യങ്ങള്‍ക്കായി ഇമാംമാരെ ഫ്രാന്‍സില്‍ തന്നെ പരിശീലിപ്പിച്ചെടുക്കാനുള്ള പദ്ധതികളാണ് മാക്രോണ്‍ പറയുന്നത്. ഫ്രാന്‍സിന്റെ സംസ്‌കാരം നിലനിര്‍ത്താനും വിദേശത്തുനിന്നുള്ള അനാവശ്യ സ്വാധീനം തകര്‍ക്കാനും ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നും വേര്‍പ്പെട്ടു നില്‍ക്കുന്ന ഇമാംമാര്‍ക്ക് മത പ്രവര്‍ത്തനങ്ങള്‍ തുടരുവാനുള്ള അവകാശം നിഷേധിക്കും..

ഈ പ്രസ്താവനയാണ് ലോകത്തിലെ പുതിയ ഇസ്ലാമിക കേന്ദ്രമായി ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്ന തുര്‍ക്കിയെ പ്രകോപിപ്പിച്ചത്. ഫ്രഞ്ച് പ്രസിഡണ്ട് മക്രോണിന് മാനസിക രോഗമുണ്ടെന്നും ചികിത്സിക്കണം എന്നുമായിരുന്നു ടര്‍ക്കിഷ് പ്രസിഡണ്ട് എര്‍ദോഗന്റെ പ്രസ്താവന. ഇതിനെ തുടര്‍ന്ന് കൂടുതല്‍ നടപടികള്‍ ആലോചിക്കുവാനായി തുര്‍ക്കിയില്‍ നിന്നുള്ള ഫ്രഞ്ച് നയതന്ത്ര പ്രതിനിധിയെ ഫ്രാന്‍സ് തിരികെ വിളിച്ചിട്ടുണ്ട്. മാത്രമല്ല, അദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴുപേരേയും തീവ്രവാദ നിരോധന നിയമപ്രകാരം വിചാരണ ചെയ്യുമെന്നും ഫ്രാന്‍സ് വ്യക്തമാക്കി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പഠിപ്പിക്കുന്ന ക്ലാസ്സില്‍ ഒരു ഉദാഹരണമായിട്ടായിരുന്നു ചരിത്രാദ്ധ്യാപകന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചത്. വിഷമ മുണ്ടാക്കുന്ന ഒന്നാണെങ്കില്‍, ഇത് കാണാതെ ക്ലാസ്സില്‍ നിന്നും അല്പ നേരം ഇറങ്ങി നില്‍ക്കണമെന്ന് അദ്ദേഹം ക്ലാസിലെ മുസ്ലീം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ക്ലാസ്സില്‍ നിന്നും ഇറങ്ങാതിരുന്ന ഒരു വിദ്യാര്‍ത്ഥി തന്റെ മാതാപിതാക്കളോട് സംഭവം പറഞ്ഞതോടെ അദ്ധ്യാപകനെതിരെ സമൂഹ മാധ്യമങ്ങളില്‍ അക്രമം ആരംഭിച്ചു. ഇതിന്റെ പര്യവസാനമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

നേരത്തേ പല കാര്യങ്ങളിലും വഷളായി കൊണ്ടിരുന്ന ഫ്രാന്‍സ്- തുര്‍ക്കി ബന്ധം ഇതോടെ കൂടുതല്‍ വഷളായി. യൂറോപ്യന്‍ യൂണിയന്‍ ഡിപ്ലൊമാറ്റ് ജോസഫ് ബോറെല്‍ തുര്‍ക്കിയുടെ സമീപനം ഒട്ടും സ്വീകാര്യമല്ലെന്നും ഇത്തരത്തിലുള്ള ഒരു സംഘര്‍ഷം ഒഴിവാക്കണമെന്നും ശക്തിയായി ആവശ്യപ്പെട്ടു. അതേസമയം, തുര്‍ക്കി പ്രസിഡണ്ട് എര്‍ദോഗന്റെ വാക്കുകള്‍ ഏറ്റെടുത്ത് പല മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും ഫ്രാന്‍സിനെതിരെ പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പാലസ്തീനില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പ്രതിഷേധം ട്വീറ്റില്‍ ഒതുക്കി. വര്‍ഗ്ഗീയ ധൃവീകരണത്തിന് വഴിതെളിക്കാതെ കുറേക്കൂടി മൃദുവായ സമീപനം സ്വീകരിക്കണമെന്ന് ഇംറാന്‍ ഖാന്‍ ട്വീറ്റിലൂടെ ഫ്രഞ്ച് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടു. ലിബിയന്‍ നേതാക്കളും ശക്തമായി ഫ്രാന്‍സിനെതിരെ എത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category