1 GBP = 98.80INR                       

BREAKING NEWS

1908ന് ശേഷം ഏറ്റവുമധികം വോട്ടര്‍മാര്‍ വോട്ടു ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരുപക്ഷവും അവസാന റൗണ്ട് പ്രചാരണത്തിലേക്ക്; ഞായറാഴ്ച വരെ 58 ദശലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തി; 10 മണിക്കൂര്‍ വരെ കാത്തു നിന്ന് വോട്ടര്‍മാര്‍; അവസാന വട്ട റാലികളില്‍ വിജയപ്രതീക്ഷ കൈവിടാതെ ട്രംപ്

Britishmalayali
kz´wteJI³

കദേശം 150 മില്ല്യണ്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് കരുതപ്പെടുന്ന ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിലായിരിക്കും 1908 ലെ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവുമധികം സമ്മതിദായകര്‍ വോട്ടു ചെയ്യുക എന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന വട്ട വോട്ടെടുപ്പിന് ഇനി ഒമ്പത് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഇതുവരെ പലയിടങ്ങളിലായി 58 ദശലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞതായി രേഖകള്‍ പറയുന്നു. 2016-ല്‍ 137 ദശലക്ഷം പേര്‍ വോട്ടു ചെയ്തതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവുമധികം പേര്‍ വോട്ടു ചെയ്ത തെരഞ്ഞെടുപ്പ്.

ഇതുവരെ വോട്ട് രേഖപ്പെടുത്തിയ ഇടങ്ങളില്‍ ടെക്സാസാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്. കാലിഫോര്‍ണിയയും ഫ്ളോറിഡയും തൊട്ടുപുറകേയുണ്ട്. 30 ദശലക്ഷം പോസ്റ്റല്‍ വോട്ടുകളും 18.9 ദശലക്ഷം നേരിട്ടുള്ള വോട്ടുകളുമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. പാര്‍ട്ടി റെജിസ്ട്രേഷന്‍ സൗകര്യമൊരുക്കിയിട്ടുള്ള സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിവരമനുസരിച്ച് 49.2 ശതമാനം ഡെമോക്രാറ്റുകളും 27.8 ശതമാനം റിപ്പബ്ലിക്കന്‍സുമാണ് ഇതുവരെ വോട്ട് ചെയ്തിരിക്കുന്നത്. 22.4 ശതമാനം വോട്ടര്‍മാര്‍ക്ക് പ്രത്യേകിച്ചൊരു പാര്‍ട്ടിയോടും പ്രതിബദ്ധതയില്ല.

ജോര്‍ജ്ജിയ, വിര്‍ജീനിയ, ഓഹിയോ എന്നീ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും വോട്ടിനായുള്ള കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടു. ന്യുയോര്‍ക്കിലെ ആദ്യ വോട്ടിംഗ് ദിനമായ ശനിയാഴ്ച്ചയും നീണ്ട ക്യു ദൃശ്യമായി. വോട്ടിംഗ് നല്ലരീതിയില്‍ പുരോഗമിക്കുമ്പോഴും അവസാന വട്ട റാലികളുമായി ട്രംപ് പ്രചാരണ രംഗത്ത് സജീവമാകുകയാണ്. അഭിപ്രായ വോട്ടില്‍ നേരിയ മുന്‍തൂക്കം ലഭിച്ച മെയ്നെയില്‍ നടത്തിയ റാലിയില്‍ ട്രംപ് പ്രധാനമായും ശ്രദ്ധിച്ചത് മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാനായിരുന്നു.

പിന്നീട് വടക്കന്‍ പ്രദേശങ്ങളിലേക്ക് പുറപ്പെടുന്നതിനു മുന്‍പായി ന്യു ഹാംപ്ഷയറില്‍ ഇറങ്ങിയ ട്രംപ് ആരാധകര്‍ക്ക് ഓട്ടോഗ്രാഫുകള്‍ നല്‍കിയും മറ്റും അല്പസമയം ചെലവഴിച്ചു. തൊപ്പികളിലും തണ്ണിമത്തനിലുമെല്ലാമാണ് ട്രംപ് ഓട്ടോഗ്രാഫ് നല്‍കിയത്. ട്രംപിന് ജയ് വിളിച്ച് വന്നുചേര്‍ന്ന ആരാധകവൃന്ദത്തെ സാക്ഷി നിര്‍ത്തി ട്രംപ് വിജയ പ്രതീക്ഷ മാധ്യമങ്ങളുമായി പങ്കുവച്ചു. 2016-ല്‍ ഒരു വിഭാഗത്തെ മാത്രം തന്റെ കൂടെ നിര്‍ത്താനായെങ്കില്‍ ഈ വര്‍ഷം മറു വിഭാഗം കൂടി തന്റെയൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എതിരാളിയായ ജോ ബിഡനെ ഉറക്കം തൂങ്ങി എന്ന് വിശേഷിപ്പിച്ച ട്രംപ് കോവിഡ് നിയന്ത്രണങ്ങളേയും കണക്കറ്റ് പരിഹസിച്ചു. ഷട്ട്ഡൗണിന് വേണ്ടി നിലകൊള്ളുന്ന ഒരു പാര്‍ട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നും ട്രംപ് ആരോപിച്ചു. സാമൂഹിക അകലം പാലിച്ച്, സാവധാനമാണ് ബിഡന്റെ പ്രചാരണം മുറുകുന്നത്. നേരെ മറിച്ച്, ഓരോ ദിവസവും മൂന്നും നാലും റാലികളില്‍ പങ്കെടുക്കുന്ന ട്രംപ് പക്ഷെ ആളുകളുമായി കൂടിക്കലരുന്നതില്‍ പലപ്പോഴും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ട്.

അതിനിടയില്‍ ഞായറാഴ്ച്ച പുറത്തുവന്ന രണ്ട് അഭിപ്രായ സര്‍വ്വേകളില്‍ ദേശീയ അടിസ്ഥാനത്തില്‍ ട്രംപ് ബിഡന് പുറകിലാണെന്നാണ് കാണിക്കുന്നത്. അതില്‍ ഡള്ളാസ് മോര്‍ണിംഗ് ന്യുസ് പോളില്‍ ബിഡന്‍ ട്രംപിനേക്കാള്‍ 48 ന് എതിരെ 45 എന്ന നിലയില്‍ മുന്നിട്ടു നില്‍ക്കുന്നു. എന്നാല്‍, യു എസ് സി/ ഡോണ്‍സൈഫ് പോളില്‍ ബിഡന്‍ 10 പോയിന്റുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. ഐ ഡിബി/ ടി ഐ പി പി പോളില്‍ 6 പോയിന്റുകള്‍ക്കും. ഫ്ളോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ ബിഡന് നേരിയ ഭൂരിപക്ഷം ലഭിക്കും എന്നാണ് സി ബി എസ്/യു ഗവ് പോള്‍ വ്യക്തമാക്കുന്നത്.

അഭിപ്രായ സര്‍വ്വേകളില്‍ വിപരീതഫലമാണ് ഉണ്ടാകുന്നതെങ്കിലും, പ്രചാരണത്തിന്റെ മികവില്‍ അത് മാറ്റിമറിക്കാന്‍ കഴിയുമെന്നു തന്നെയാണ് ട്രംപ് ക്യാമ്പ് വിശ്വസിക്കുന്നത്. പ്രചാരണത്തിന്റെ കാര്യത്തിലെങ്കിലും ട്രംപ് ബിഡനേക്കാള്‍ ഏറെ മുന്നിലുമാണ്. ഇനിയുള്ള ഒമ്പത് ദിനങ്ങള്‍ ട്രംപിന് വളരെ നിര്‍ണ്ണായകമാകുന്നത് അങ്ങനെയാണ്. ഒപ്പം, പ്രചാരണത്തിന്ം തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ സ്വാധീനവും ഇതോടെ തിരിച്ചറിയാന്‍ കഴിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category