1 GBP = 98.80INR                       

BREAKING NEWS

ഓയില്‍ ടാങ്കര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഏഴുപേര്‍ കസ്റ്റഡിയില്‍; നൈജീരിയയില്‍ നിന്നും പുറപ്പെട്ട കപ്പലില്‍ ഒളിച്ചു കയറിയവരാണ് ജീവനക്കാരെ ആക്രമിച്ച് കപ്പല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്; ഇംഗ്ലീഷ് തീരത്ത് നടന്ന തട്ടിക്കൊണ്ടുപോകല്‍ നാടകം ബ്രിട്ടീഷ് സൈന്യം പൊളിച്ചത് വെറും ഏഴുമിനിറ്റ് കൊണ്ട്

Britishmalayali
kz´wteJI³

ലൈബീരിയന്‍ രജിസ്ട്രേഷനുള്ള എണ്ണ ടാങ്കര്‍ ഈ മാസം ആറിനാണ് നൈജീരിയയില്‍ നിന്നും പുറപ്പെട്ടത്. ഇതില്‍ കയറിക്കൂടിയ നൈജീരിയന്‍ പൗരന്മാര്‍ എന്ന് സംശയിക്കപ്പെടുന്ന ഏഴുപേര്‍ ജീവനക്കാരുമായി സംവാദമുണ്ടാക്കുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്തതിനെ തുടര്‍ന്ന്, കപ്പല്‍ ക്യാപ്റ്റന്റെ അഭ്യര്‍ത്ഥനയനുസരിച്ച് ബ്രിട്ടീഷ് സൈനികര്‍ കപ്പലില്‍ പറന്നിറങ്ങുകയായിരുന്നു. വെറും ഏഴു മിനിറ്റ് കൊണ്ട് അക്രമികളെ കീഴടക്കി കപ്പല്‍ ബ്രിട്ടീഷ് തീരത്തണക്കുകയും ചെയ്തു.

നേവ് ആന്‍ഡ്രോമെഡ എന്ന പേരുള്ള കപ്പലില്‍ അക്രമികളെ ഭയന്ന് ജീവനക്കാര്‍ അതിനുള്ളിലെ ഒരു മുറിയില്‍ അഭയം തേടുകയായിരുന്നു. രാവിലെ 10.30 ന് സൗത്താംപ്ടണ്‍ തുറമുഖത്ത് എത്താനിരുന്നതായിരുന്നു ഈ കപ്പല്‍. വായുമാര്‍ഗ്ഗവും സമുദ്രമാര്‍ഗ്ഗവുമായി സ്പെഷ്യല്‍ ബോട്ട് സര്‍വ്വീസ് 16 സൈനികരെയാണ് കപ്പലില്‍ ഇറക്കിയത്. രണ്ട് റോയല്‍ നേവി മെര്‍ലിന്‍ ഹെലികോപ്റ്ററുകളും രണ്ട് വൈല്‍ഡ് കാറ്റ്സുമാണ് ഈ ഓപ്പറേഷനില്‍ ഉപയോഗിച്ചത്. എച്ച് എം എസ് റിച്ച്മോണ്ട് എന്ന യുദ്ധക്കപ്പലും എന്തിനും സജ്ജമായി സമീപത്തുണ്ടായിരുന്നു.

ഓപ്പറേഷന്‍ വിജയമാണെന്നും ടാങ്കറിലെ 22 ജീവനക്കാരും സുരക്ഷിതരാണെന്നും ഹാംപ്ഷയര്‍ പോലീസ് പറഞ്ഞു. കപ്പല്‍ തട്ടിക്കൊണ്ടുപോകാന്‍ തുനിഞ്ഞവര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും അവര്‍ സ്ഥിരീകരിച്ചു. പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഡിഫന്‍സ് സെക്രട്ടറിയും ഹോം സെക്രട്ടറിയും സായുധ സേനയേഇംഗ്ലീഷ് തീരത്ത് നടന്ന തട്ടിക്കൊണ്ടുപോകല്‍ നേരിടാന്‍ നിയോഗിക്കുകയായിരുന്നു എന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞത്. കപ്പലിന്റെ നിയന്ത്രണം സായുധസേന ഏറ്റെടുക്കുകയും ഏഴ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

42,000 ടണ്‍ ക്രൂഡോയില്‍ വഹിക്കാന്‍ കഴിവുള്ള കപ്പലിന്റെ ക്യാപ്റ്റനാണ് ജീവഹാനി ഭയന്ന് ആദ്യം രക്ഷയ്ക്കായി അപേക്ഷിച്ചത്. കപ്പലില്‍ കയറിയ അക്രമകാരികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു. ഇത് കപ്പല്‍ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് ഇതെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ നൈജീരിയയില്‍ നിന്നുംവന്ന കപ്പലിന്റെ ഉടമസ്ഥരുടെ അഭിഭാഷകന്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

ഷിപ്പിംഗ് കമ്പനിയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന, ഈ അക്രമകാരികള്‍ കപ്പലില്‍ ഉണ്ടായിരുന്ന വിവരം കപ്പല്‍ ജീവനക്കാര്‍ക്ക് അറിയാമായിരുന്നു എന്നാണ്. എന്നാല്‍, ബ്രിട്ടീഷ് തീരത്ത് കപ്പലെത്താറായപ്പോള്‍ അവര്‍ അക്രമാസക്തരാവുകയായിരുന്നു. അതിനെ തുടര്‍ന്നാണ് അക്രമകാരികള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത എഞ്ചിന്‍ മുറിയില്‍ ജീവനക്കാര്‍ അഭയം തേടിയതും രക്ഷക്കായുള്ള അഭ്യര്‍ത്ഥന പുറപ്പെടുവിച്ചതും.

ഇപ്പോള്‍ ഇംഗ്ലീഷ് തീരത്ത് ബെംബ്രിഡ്ജിന് തെക്കായി നങ്കൂരമിട്ടിരിക്കുകയാണ് ഈ എണ്ണ ടാങ്കര്‍. വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളെ അഭ്യന്തര സെക്രട്ടറി പ്രീതീ പട്ടേല്‍ പാര്‍ലമെന്റില്‍ അഭിനന്ദിച്ചു. തങ്ങളുടെ സമുദ്രാര്‍ത്തിക്കുള്ളില്‍ കയറി വന്ന് തെമ്മാടിത്തരം കാണിക്കുന്നവര്‍ക്കെതിരെയുള്ള ഒരു മുന്നറിയിപ്പാണ് ഇതെന്നാണ് മാരിടൈം റിസ്‌ക് എക്സ്പേര്‍ട്ട് ക്രിസ്റ്റഫര്‍ പാരി പറഞ്ഞത്.

നേരത്തേ 2018-ല്‍ ഇതുപോലൊരു കപ്പലില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച നൈജീരിയക്കാരും ലൈബീരിയക്കാരും ലഹളക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് പിടിയിലായിരുന്നു. എസെക്സിലെ ടില്ബറി ഡോക്കിലേക്ക് പോവുകയായിരുന്ന കപ്പലില്‍ ഒളിച്ചു കടന്നവരുടെ ആവശ്യം ബ്രിട്ടനില്‍ അവരെ ഇറക്കണമെന്നതായിരുന്നു. അവരെല്ലാം ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

ഈ സംഭവത്തിലും സമഗ്രമായ ഒരു അന്വേഷണം നടത്തുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. കപ്പല്‍ ലിബീരിയയില്‍ റെജിസ്റ്റര്‍ ചെയ്തതാണെങ്കിലും, ഒരു ഗ്രീക്ക് പൗരന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കപ്പല്‍ ഉടമസ്ഥനും അന്വേഷപരിധിയില്‍ വന്നേക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category