1 GBP = 98.80INR                       

BREAKING NEWS

യൂണിവേഴ്സല്‍ ക്രെഡിറ്റ് കൈപ്പറ്റുന്നവരാണോ നിങ്ങള്‍? എങ്കില്‍ 1200 പൗണ്ട് ബാങ്ക് അക്കൗണ്ടില്‍ എത്തിയേക്കാം; അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഇവയൊക്കെ

Britishmalayali
kz´wteJI³

തൊഴില്‍ ഇല്ലാത്തവര്‍ക്കും കുറഞ്ഞ വേതനം ഉള്ളവര്‍ക്കും ജീവിത നിലവാരം കാത്തുസ്സൂക്ഷിക്കുന്നതിനായി നല്‍കുന്ന ധനസഹായമാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ്. ഈ വര്‍ഷം കോവിഡ് പ്രതിസന്ധിയില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും പലരുടെയും വേതനം വെട്ടിച്ചുരുക്കുകയും ചെയ്തതിനാല്‍ ഇതിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നവരില്‍ ചിലര്‍ക്ക് അതിനെ സേവിംഗ്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കാനും അതുവഴി ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കുവാനും സാധിക്കും.


കോവിഡ് പ്രതിസന്ധിക്കാലത്ത് ചിലര്‍ സമ്പാദ്യം വര്‍ദ്ധിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു. ഇതുവരെ മിക്കവരുടെയും മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍ കൂടി താഴ്ന്ന വരുമാനമുള്ളവരില്‍ ചിലര്‍ക്ക് ഇപ്പോള്‍ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാന്‍ സാധിക്കും. അതുവഴി 50 ശതമാനം നികുതി രഹിത ബോണസും ലഭിക്കും.

സര്‍ക്കാര്‍ സഹായത്തോടെയുള്ള ഹെല്‍പ് ടു സേവ് എന്ന പദ്ധതി പ്രകാരമാണിത്. വരുന്ന നാലു വര്‍ഷത്തേക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റോ വര്‍ക്കിംഗ് ടാക്സ് ക്രെഡിറ്റൊ ലഭിക്കുന്നവരില്‍ അവര്‍ സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ഓരോ 1 പൗണ്ടിനും 50 ശതമാനം നികുതി രഹിത ബോണസ്സ് നല്‍കുന്ന പദ്ധതിയാണിത്. അക്കൗണ്ട് തുറന്നാല്‍, ഉപഭോക്താക്കള്‍ക്ക് ഓരോ കലണ്ടര്‍ മാസത്തിലും 1 പൗണ്ടിനും 50 പൗണ്ടിനും ഇടയിലുള്ള ഒരു തുക നിക്ഷേപിക്കാം. എന്നാല്‍, മാസത്തവണകളില്‍ മുടക്കം വരുത്താന്‍ പാടില്ല.

നാലു വര്‍ഷത്തില്‍ രണ്ട് നികുതി രഹിത ബോണസ്സുകള്‍ നേടാന്‍ സാധിക്കും. എന്നു മാത്രമല്ല, ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചാലും ഈ ബോണസ്സ് അവര്‍ക്ക് ലഭിക്കും. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ ബോണസ്സ് ലഭിക്കും. അക്കൗണ്ടില്‍ സേവ് ചെയ്തിരിക്കുന്ന ഏറ്റവും വലിയ തുകയുടെ 50 ശതമാനമായിരിക്കും ഈ ബോണസ്സ്. ഇതിനു ശേഷവും ആ വ്യക്തി സേവ് ചെയ്യുന്നത് തുടരുകയാണെങ്കില്‍ രണ്ടാമത്തെ ബോണസ്സും ലഭിക്കും. അവസാന ത്തെ രണ്ടു വര്‍ഷങ്ങളില്‍ സേവ് ചെയ്ത ഏറ്റവും വലിയ തുകയും ആദ്യ രണ്ടു വര്‍ഷങ്ങളില്‍ സേവ് ചെയ്ത ഏറ്റവും വലിയ തുകയും തമ്മിലുള്ള വ്യത്യാസത്തിന്റെ 50 ശതമാനമായിരിക്കും ഈ ബോണസ്സ്. ഉയര്‍ന്ന ബാലന്‍സ് വര്‍ദ്ധിച്ചിട്ടില്ലെങ്കില്‍ ബോണസ്സിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

ഒരു വ്യക്തിക്ക് സേവ് ചെയ്യാവുന്ന പരമാവധി തുക പ്രതിമാസം 50 പൗണ്ട് ആയതിനാല്‍ രണ്ടുവര്‍ഷം കൊണ്ട് 2,400 പൗണ്ട് വരെ സേവ് ചെയ്യാന്‍ സാധിക്കും. അതായത് 1,200 പൗണ്ട് വരെ ആദ്യ ബോണസ്സായി ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ ബോണസ്സ് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കായിരിക്കും ഈ പണം വരിക. വര്‍ക്ക് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നവരോ അതിന് അര്‍ഹതയുള്ളവരോ, അതുപോലെ ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നവര്‍ക്കും ഇതിന് അര്‍ഹതയുണ്ട്.

അതുപോലെ യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നവരും, പെയ്ഡ് വര്‍ക്കിലൂടെ അസ്സസ്മെന്റ് നടത്തിയ ഏറ്റവും അവസാന മാസത്തില്‍ 604.56 പൗണ്ട് നേടിയവരുമായവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. അപേക്ഷിക്കുന്ന വ്യക്തി യുകെയിലെ സ്ഥിരതാമസക്കാരനായിരിക്കണം. എന്നാല്‍, ഒരു വ്യക്തി രാജകുടുംബത്തിനു കീഴിലുള്ള ജീവനക്കാരനോ, അല്ലെങ്കില്‍ അത്തരത്തിലുള്ള ഒരു വ്യക്തിയുടെ പങ്കാളിയോ സിവില്‍ പാര്‍ട്നറോ ആണെങ്കില്‍ വിദേശത്താണെങ്കിലും ഇതിനായി അപേക്ഷിക്കാവുന്നതാണ്. അതുപോലെ ബ്രിട്ടീഷ് സൈന്യത്തിലെ ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും ഇതിനായി അപേക്ഷിക്കാം.

ഒരു വ്യക്തി, ബെനഫിറ്റ് ക്ലെയിം ചെയ്യുന്നത് നിര്‍ത്തിയാലും അക്കൗണ്ടുമായി മുന്നോട്ടു പോകാന്‍ കഴിയും. അതേസമയം, ഇത്തരത്തില്‍ ഈ പദ്ധതി വഴി പണം സമ്പാദിക്കുന്നത് നിങ്ങളുടെ മറ്റു ചില ബെഫിറ്റുകളെ വിപരീതമായി ബാധിച്ചേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category