1 GBP = 100.50 INR                       

BREAKING NEWS

ഈസ്റ്റ് മിഡ്ലാന്റ്‌സിലെ രണ്ടു മലയാളി സ്വാധീന പട്ടണങ്ങള്‍ കോവിഡ് ദുരിതം മൂലം പ്രേതനഗരങ്ങളായി മാറുമെന്ന് സൂചന; നൂറു കണക്കിന് മലയാളി ഐ ടി ജീവനക്കാര്‍ ഡെര്‍ബിയും നോര്‍ത്താംപ്ടനും ഉപേക്ഷിച്ചു കേരളത്തിലേക്ക് മടങ്ങി; നോട്ടിംഗാമിലും കെറ്ററിംഗി ലും പ്രതിസന്ധി; വീട് വിലയും തൊഴിലവസരങ്ങളും താഴേക്ക്; ഇനിയെന്തെന്ന ചോദ്യത്തിനു മുന്നില്‍ പകച്ച് മലയാളി സമൂഹം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥയിലായിരിക്കുകയാണ് രണ്ടു ബ്രിട്ടീഷ് പട്ടണങ്ങള്‍. ഈസ്റ്റ് മിഡ്ലാന്റ്‌സില്‍ നൂറു കണക്കിന് മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ഡെര്‍ബി, നോര്‍ത്താംപ്ടണ്‍ പട്ടണങ്ങളാണ് കോവിഡിന്റെ ദുരിതം പേറി ആയിരക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടമാകുന്ന കാഴ്ചക്ക് വേദിയായി മാറുന്നതും. നിര്‍ഭാഗ്യവശാല്‍ ഇതില്‍ നൂറു കണക്കിന് മലയാളി കുടുംബങ്ങളും ഉള്‍പ്പെട്ടിരിക്കുകയാണ്. ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരായതിനാല്‍ മറ്റു ജീവിത മാര്‍ഗം കണ്ടെത്താന്‍ പ്രയാസം ആയതിനാല്‍ തൊഴില്‍ നഷ്ടമായവരില്‍ നല്ല പങ്കും തിരികെ നാട്ടില്‍ എത്തിക്കഴിഞ്ഞു.

കോവിഡ് ആരംഭിക്കുമ്പോള്‍ കണക്കാക്കിയിരുന്നതിനേക്കാള്‍ പതിന്മടങ്ങ് വിനാശമാണ് ഇരു പട്ടണങ്ങളിലും തൊഴില്‍ നഷ്ടം വഴി സംഭവിച്ചു കൊണ്ടിരിക്കുന്നത്. വീട് വിലയിടിവ് മുതല്‍ കൗണ്‍സില്‍ സേവന നഷ്ടം വരെയും മോഷണം മുതല്‍ അക്രമം വരെ നിത്യ ജീവിതവുമായി ബന്ധപ്പെടുന്ന അനേകം കാര്യങ്ങള്‍ക്ക് ഇവിടെ പ്രാദേശിക സമൂഹം പ്രയാസപ്പെടേണ്ടി വരും എന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിലയിരുത്തലുകള്‍. ഉല്‍പ്പാദന വ്യവസായത്തിന്റെ കരുത്തില്‍ പിടിച്ചു നിന്നിരുന്ന ഈ രണ്ടു പട്ടണങ്ങള്‍ക്കും ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ ഏറെക്കാലം വേണ്ടി വന്നേക്കും. മുന്‍പേ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട അവസ്ഥയില്‍ ഉള്ള നോര്‍ത്താംപ്ടണ്‍ പട്ടണത്തില്‍ കാര്യങ്ങള്‍ കുറേക്കൂടി പ്രയാസത്തില്‍ എത്തിക്കുമെന്നാണ് സൂചന. 

റോള്‍സ് റോയ്‌സും ബൊംബാര്‍ഡിയറും ടോയോട്ടയും ചരമ ഗതിയിലെക്കോ?
ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് അന്നം നല്‍കിയിരുന്ന മോട്ടോര്‍ കാര്‍ എന്‍ജിന്‍ നിര്‍മാണവും വിമാന എന്‍ജിന്‍ നിര്‍മാണവും നടത്തിയിരുന്ന റോള്‍സ് റോയ്സും ട്രെയിന്‍ എന്‍ജിന്‍ നിര്‍മാണം നടത്തിയിരുന്ന ബൊംബാര്‍ഡിയാറും തകരുന്നത് കണ്ടുനില്‍ക്കുകയാണ് ഡെര്‍ബി പട്ടണം. ഇതുമായി അനുബന്ധ വ്യവസായ സാന്നിധ്യം ഉണ്ടായിരുന്ന നോര്‍ത്താംപ്ടണ്‍, നോട്ടിങ്ഹാം പട്ടണങ്ങളില്‍ കൂടി ഇതോടെ വ്യാവസായിക - സാമ്പത്തിക പ്രതിസന്ധി വ്യാപിക്കുകയാണ്.

ഈസ്റ്റ് മിഡ്ലാന്റ്‌സിലെ മൂന്നു പ്രധാന പട്ടണങ്ങള്‍ക്കു സാമ്പത്തിക ക്ഷീണം സംഭവിക്കുമ്പോള്‍ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ കൂടി നേരിട്ട് ഈ പ്രതിസന്ധി ബാധകമാകും. ഇതിനകം തന്നെ അനേകം മലയാളികള്‍ ജോലി നഷ്ട്ടം നേരിട്ടു കഴിഞ്ഞു. ചെറുകിട ഇടത്തരം ജോലികള്‍ ചെയ്തിരുന്നവര്‍ പോലും ഈ നഗരങ്ങളില്‍ പ്രയാസപ്പെടുകയാണ് എന്ന് പ്രാദേശികമായി മലയാളികള്‍ തന്നെ വെളിപ്പെടുത്തുന്നു. 

ഓഹരി വിപണിയില്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയിലാണ് റോള്‍സ് റോയ്‌സിന്റെ ഷെയറുകളുടെ പ്രകടനം. റോള്‍സ് റോയ്‌സിന്റെ എയ്‌റോ സ്‌പേസ് മുഖ്യ ആസ്ഥാനം കൂടിയായ ഡെര്‍ബിയില്‍ എല്ലാ വിഭാഗത്തിലും ജീവനക്കാര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് ലഭിച്ചു കഴിഞ്ഞു. ഐടി, ഡിസൈന്‍, എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍ രംഗത്തൊക്കെ മികച്ച നൂറു കണക്കിന് ഇന്ത്യന്‍ പ്രൊഫഷനലുകള്‍ക്കാണ് ഇതോടെ ജോലി നഷ്ടമായിരിക്കുന്നത്. മലയാളികള്‍ക്കൊപ്പം ആന്ധ്ര, തെലുങ്കാന, തമിഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് ഇന്ത്യക്കാരും ഇതിനകം ജോലി നഷ്ടമായി തിരികെ പോയിക്കഴിഞ്ഞിരിക്കുകയാണ്. 

ഡെര്‍ബിയുടെ നല്ലകാലം അവസാനിക്കുന്നുവെന്ന് സൂചന
ഇക്കഴിഞ്ഞ മേയില്‍ ലോകമൊട്ടാകെയായി 8000 പേരുടെ ജോലി നഷ്ടമായ റോള്‍സ് റോയ്‌സില്‍ ഇപ്പോള്‍ വീണ്ടും 1500 പേരുടെ ജോലി കൂടി നഷ്ടമായിരിക്കുകയാണ്. ഉടന്‍ തന്നെ രണ്ടായിരം ജീവകക്കാര്‍ കൂടി പടിയിറങ്ങേണ്ടി വരും എന്നാണ് സൂചന. ഡെര്‍ബിയില്‍ മാത്രമായി റോള്‍സ്റോയ്സിന് 12000 ജീവനക്കാരണ് ഉണ്ടായിരുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ കാണാത്ത മട്ടിലുള്ള പ്രതിസന്ധിയിലൂടെയാണ് കമ്പനിയും ജീവനക്കാരും കടന്നു പോകുന്നത്.

പ്രദേശത്തെ ജനങ്ങളില്‍ പത്തില്‍ ഒരു ജോലി വീതം ഈ കമ്പനിയുമായി ഏതെങ്കിലും വിധത്തില്‍ തൊഴില്‍ പരമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ റോള്‍സ് റോയ്സ് പ്രതിസന്ധി ഒരു പ്രദേശത്തിന്റെ ഒന്നാകെയുള്ള തകര്‍ച്ചയിലേക്കാണ് എത്തിക്കുക. ഇതിനൊപ്പം കനേഡിയന്‍ കമ്പനി ബൊംബാര്‍ഡിയാറും ജപ്പാന്‍ ആസ്ഥാനമായ കാര്‍ കമ്പനി ടോയോട്ടയും ചേര്‍ന്ന് ഇവിടെ സൃഷ്ടിച്ച വ്യവസായ സൗഹൃദ അന്തരീക്ഷം കൂടിയാണ് കോവിഡ് മൂലം ഇല്ലാതായി മാറുന്നത്. 

കഴിഞ്ഞ രണ്ടു വര്‍ഷം മുന്‍പ് വരെ ഈ കമ്പനികളുടെ സാന്നിധ്യം മൂലം ലണ്ടന് പുറത്തു ഏറ്റവും ഉയര്‍ന്ന ആഴ്ച വേതനം ലഭിക്കുന്ന സ്ഥലം കൂടിയായിരുന്നു ഡെര്‍ബിയും സമീപ പ്രദേശങ്ങളും. സര്‍ക്കാര്‍ സഹായം ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ രണ്ടായിരം പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ട്രെയിന്‍ എന്‍ജിന്‍ നിര്‍മാണ കമ്പനി ബൊംബാര്‍ഡിയാറും വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. കമ്പനയിയുടെ ഉല്‍പാദന രംഗം ഏറെക്കുറെ പൂര്‍ണമായും നിലച്ച മട്ടാണ്. ഈ കമ്പനിയുടെ എന്‍ജിനിയറിങ് ഡിവിഷനില്‍ ഇന്ത്യക്കാരുടെ ആധിപത്യം തന്നെ ആയിരുന്നു. ഇവരില്‍ നല്ല പങ്കും ഇപ്പോള്‍ സ്വദേശത്തു മടങ്ങി എത്തിയിരിക്കുകയാണ്.

മറ്റൊരു ജോലി കണ്ടെത്താനോ യുകെയില്‍ സ്ഥിരമായി താങ്ങാനോ സാധിക്കാത്തതിനാല്‍ ആണ് ഇവരൊക്കെ കഴിവതും വേഗത്തില്‍ മടക്ക യാത്ര നടത്തിയിരിക്കുന്നത്. എയര്‍ ബസിനു ചിറകുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്ന ഇവരുടെ ബെല്‍ഫാസ്റ്റില്‍ ഉള്ള ഡിവിഷനും പ്രയാസം നേരിടുകയാണ്. ഇവിടെയും നൂറുകണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമായിക്കഴിഞ്ഞു. ഡെര്‍ബിയില്‍ 2500 പേര്‍ക്ക് ജോലി നല്‍കുന്ന ടൊയോട്ട ഇനിയെത്ര നാള്‍ എന്ന ചോദ്യവുമായാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തനം വീണ്ടും തുടങ്ങിയിരിക്കുന്നത്.

വീട് വാങ്ങാന്‍ ആളില്ല, എങ്ങും വാടക ബോര്‍ഡുകള്‍ സുലഭം
ജീവനക്കാര്‍ കൂട്ടമായി കൊഴിഞ്ഞു പോക്ക് തുടങ്ങിയതോടെ വീട് വിലയില്‍ ഉണ്ടായ ഇടിവ് പ്രകടമാണ്. മിഡ്ലാന്‍ഡ്സിലെ മറ്റു പ്രധാന പട്ടണങ്ങളിലേക്കാള്‍ വീട് വിലയില്‍ ഇടിവ് കാട്ടുന്ന സ്ഥലങ്ങളാണ് ഡെര്‍ബിയും നോര്‍ത്താംപ്ടനും നോട്ടിംഗാമും കേറ്ററിങ്ങും അടക്കമുള്ള ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പട്ടണങ്ങള്‍. ഈ പ്രദേശത്തെ വന്‍ വ്യവസായ യൂണിറ്റുകളുടെ പ്രതിസന്ധി നേരെ വീട് വിപണിയിലേക്ക് ഇടിച്ചിറങ്ങിയിരിക്കുകയാണ്. കുറഞ്ഞ വിലയില്‍ വീട് ലഭിക്കും എന്നതൊരു ആനുകൂല്യമായി തോന്നാമെങ്കിലും പിന്നീട് വില്‍ക്കണം എന്ന് തോന്നുമ്പോള്‍ വാങ്ങാന്‍ ആവശ്യത്തിന് ആളെ കിട്ടാതെ വരുന്നതും പ്രതീക്ഷിക്കുന്ന ലാഭം കിട്ടാതെ പോകുന്നതും ഈ പട്ടണങ്ങളിലെ വീട് വിപണിയുടെ തനതു സ്വഭാവമായി മാറുകയാണ്.

ജോലി നഷ്ടമായ മലയാളികളില്‍ പലര്‍ക്കും നാട്ടില്‍ പോകേണ്ട സാഹചര്യം വന്നപ്പോള്‍ കിട്ടിയ വിലയ്ക്ക് വീട് വില്‍ക്കേണ്ടതായി വന്ന അനുഭവമാണ് ഡെര്‍ബിയിലും നോര്‍ത്താംപ്ടണിലും നിന്നും കേള്‍ക്കേണ്ടി വന്നത്. വീട് വിപണി നിശ്ചലമായതോടെ വാടക വീടുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. ജോലി നഷ്ടമായവര്‍ വീടുകള്‍ ഉപേക്ഷിച്ചു പോയതോടെ നൂറു കണക്കിന് വീടുകളാണ് താമസക്കാരെ തേടി ഒഴിഞ്ഞു കിടക്കുന്നത്. വാടകയില്‍ നന്നേ കുറവ് വന്നിരിക്കുന്നതും ഈ സാഹചര്യം കൊണ്ട് തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category