1 GBP = 98.00INR                       

BREAKING NEWS

അവധിയ്ക്കു നാട്ടിലെത്തിയ അമ്മ ക്വാറന്റൈനില്‍ നില്‍ക്കവേ നാലു വയസുള്ള കുഞ്ഞു കിണറ്റില്‍ വീണു മരിച്ചു; കില്‍ക്കെനി യിലെ മിയാമോളെ ഓര്‍ത്തു കരഞ്ഞു മലയാളികള്‍

Britishmalayali
kz´wteJI³

കോട്ടയം: ക്വാറന്റൈനില്‍ കഴിയുന്ന അമ്മ എത്തും മുമ്പേ കളിചിരികളില്ലാത്ത ലോകത്തേക്ക് കുഞ്ഞു മിയ യാത്രയായി. അമ്മയെ കാണാനും അച്ഛന്റെ അടുത്തേക്ക് മടങ്ങി പോകാനുമുള്ള കാത്തിരിപ്പിനിടയില്‍ അയര്‍ലന്റ് മലയാളികളുടെ മകളെയാണ് അപ്രതീക്ഷിതമായി മരണം കവര്‍ന്നെടുത്തത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ഏറ്റുമാനൂര്‍ കോതനല്ലൂരുള്ള ഇവരുടെ താത്കാലിക വസതിയോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണാണ് മിയാമേരി ജോമി എന്ന കുരുന്ന് അപ്രതീക്ഷിതമായി ലോകത്തോട് വിട പറഞ്ഞത്. നാലര വയസ്സായിരുന്നു.

അയര്‍ലന്റ് മലയാളികളായ ജോമി ജോസിന്റെയും ജിഷാ ജോമിയുടെയും മകളാണ് മകള്‍ മിയാമേരി ജോമി. അച്ഛനും അമ്മയ്ക്കും ഒപ്പം മുമ്പ് അയര്‍ലന്റിലായിരുന്ന മിയാമോളും. കോവിഡിനെ തുടര്‍ന്നാണ് കുട്ടിയെ നാട്ടിലെത്തിച്ചത്. അയര്‍ലന്റിലേക്ക് തിരികെ കൊണ്ട് പോകാനായി അമ്മ ജിഷ ജോമി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ എത്തിയത്. എന്നാല്‍ മൂവാറ്റുപുഴയില്‍ ക്വാറന്റൈനിലായിരുന്ന ജിഷ, മിയാമോളെ കാണാന്‍ കോതനല്ലൂരിലെ വീട്ടില്‍ എത്തും മുമ്പേ അപാകത്തിന്റെ രൂപത്തില്‍ കുഞ്ഞ് മിയയെ മരണം കവര്‍ന്നെടുക്കുക ആയിരുന്നു.

മിയമോളോട് ഒപ്പമായിരുന്ന പിതാവ് ജോമി രണ്ടു മാസം മുമ്പാണ് അയര്‍ലന്റിലേക്ക് തിരികെ പോയത്. കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ സാഹചര്യം മൂലമാണ് ജോമി കുഞ്ഞിനെ കൂട്ടാതെ ഒറ്റയ്ക്ക് അയര്‍ലന്റിലേക്ക് തിരിച്ചു പോയത്. തുടര്‍ന്ന് ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ആയിരുന്നു മിയാമോള്‍. കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ തീര്‍ന്ന ശേഷം മോളെ അയര്‍ലന്റിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാല്‍ യാത്രാ നിയന്ത്രണങ്ങള്‍ നീണ്ടേക്കും എന്ന് ബോധ്യപ്പെട്ടതിനാല്‍ കുഞ്ഞിനെ കൂട്ടാനായി മാത്രമാണ് ജിഷ നാട്ടിലെത്തിയത്.

എന്നാല്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി നാട്ടിലെത്തും മുമ്പേ കുഞ്ഞു മിയ അമ്മയെ ഒരു നോക്കു കാണാതെ തന്നെ ഈ ലോകത്തോട് വിടപറയുക ആയിരുന്നു. അടിമാലി കമ്പളിക്കണ്ടം നന്ദിക്കുന്നേല്‍ കുടുംബാംഗമാണ് ജോമി. മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ മണ്ടോത്തിക്കുടിയില്‍ കുടുംബാംഗമാണ് ജിഷ. അയര്‍ലന്റില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡോണ്‍ മിയാമോളുടെ ഏക സഹോദരനാണ്.

മിയാമോളുടെ മരണ വാര്‍ത്ത അറിഞ്ഞ് 'അമ്മ ജിഷ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരത്തോടെ ആശുപത്രി മോര്‍ച്ചറില്‍ എത്തി പൊന്നുമോളെ കണ്ടു. ഇപ്പോള്‍ അയര്‍ലന്റിലുള്ള ജോമിയും മകന്‍ ഡോണും മറ്റന്നാള്‍ കേരളത്തിലെത്തും. സംസ്‌കാരം അതിന് ശേഷം നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category