1 GBP = 98.80INR                       

BREAKING NEWS

വിന്റര്‍ ഫ്യുവല്‍ അലവന്‍സ് എന്ന് തുടങ്ങും? എത്ര പൗണ്ട് ലഭിക്കും? യുകെ മലയാളികള്‍ക്ക് അത് ക്ലെയിം ചെയ്യാന്‍ അവകാശമുണ്ടോ?

Britishmalayali
kz´wteJI³

ഹീറ്റിംഗ് ബില്‍ താങ്ങാനാകാതെ വരുന്നവര്‍ക്ക്, ശൈത്യകാലങ്ങളില്‍ മുറികള്‍ക്കുള്ളില്‍ ആവശ്യമായ താപനില ഉറപ്പാക്കുന്നതിനായി നല്‍കുന്ന ധനസഹായമാണ് വിന്റര്‍ ഫ്യൂവല്‍ അലവന്‍സ്. കഴിഞ്ഞ ആഴ്ച്ചകളില്‍ താപനില കുത്തനെ കുറഞ്ഞതോടെ പലരും ഹീറ്റിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ അധിക ചെലവിനുള്ള ധനസഹായം എന്നു കിട്ടുമെന്നോ എങ്ങനെ അപേക്ഷിക്കണമെന്നോ ആര്‍ക്കൊക്കെയാണ് ഇത് ലഭിക്കുവാന്‍ അര്‍ഹതയുള്ളത് എന്ന കാര്യമോ മിക്കവര്‍ക്കും അറിയില്ല. അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്.

ബ്രിട്ടനില്‍ വിവിധ സ്ഥലങ്ങളിലായി ഇത്തരത്തിലുള്ള വിവിധ സഹായ പദ്ധതികളുണ്ട്. നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍, നിങ്ങളുടെ പ്രായം, നിങ്ങളുടെ സ്ഥലത്തെ ശരാശരി താപനില എന്നിങ്ങനെ അനേകം ഘടകങ്ങളെ ആശ്രയിച്ചാണ് വൈവിധ്യമാര്‍ന്ന ഈ പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്.

വാം ഹോം ഡിസ്‌കൗണ്ട് സ്‌കീം
ഇത് നിങ്ങളുടെ ഇലക്ട്രിസിറ്റി ബില്ലില്‍ ഒരെണ്ണത്തിന് ഇളവു നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ബില്ലുകളില്‍ നിങ്ങള്‍ക്ക് 2020-2021 ലെ ഇലക്ട്രിസിറ്റി ബില്ലിലെ കിഴിവായി 140 പൗണ്ട് ലഭിക്കും. ഈ പണം നിങ്ങള്‍ക്ക് ലഭിക്കില്ല മറിച്ച് ബില്ലിലെ തുകയായി കമ്പനിക്ക് നല്‍കും. പെന്‍ഷന്‍ ക്രെഡിറ്റിന്റെ ഗാരണ്ടി ക്രെഡിറ്റ് എലെമെന്റ് ലഭിക്കുന്ന വ്യക്തികള്‍ക്കും ഊര്‍ജ്ജ ദാതാവിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി താഴ്ന്ന വരുമാനമുള്ളവര്‍ക്കും ഇതിന് അര്‍ഹതയുണ്ടാകും.

വിന്റര്‍ ഫ്യൂവല്‍ അലവന്‍സ്
ഹീറ്റിംഗിനായി വരുന്ന അധിക ചെലവ് വഹിക്കുവാന്‍ ബ്രിട്ടീഷുകാര്‍ക്ക് ധനസഹായം നല്‍കുന്ന ഒരു സര്‍ക്കാര്‍ പദ്ധതിയാണിത്. സാധാരണയായി പെന്‍ഷന്‍ പ്രായത്തിന് മുകളീലുള്ളവര്‍ക്കാണ് ഇത് നല്‍കുന്നത്. 1954 ഒക്ടോബര്‍ 5 നോ അതിനു മുന്‍പോ ജനിച്ചതാണെങ്കില്‍ നിങ്ങള്‍ക്ക് ഇതിനായി അപേഷിക്കാം. 2020 സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയുള്ള ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും ബ്രിട്ടനില്‍ താമസിച്ചവര്‍ക്ക് ഇതിന് അപേക്ഷിക്കാന്‍ കഴിയു.

സാധാരണയായി 100 പൗണ്ടിനും 300 പൗണ്ടിനും ഇടയിലുള്ള തുകയായിരിക്കും വിന്റര്‍ ഫ്യൂവല്‍ അലവന്‍സായി നല്‍കുക. സര്‍ക്കാര്‍ വെബ്സൈറ്റിലെ വിവരമനുസരിച്ച് ഇതില്‍ മിക്ക തുകയും നവംബറിനും ഡിസംബറിനും ഇടയിലായി നല്‍കും. ഏറ്റവും വൈകിയാല്‍ തന്നെ 2021 ജനുവരി 13 ന് മുന്‍പായി നിങ്ങള്‍ക്ക് അര്‍ഹതയുള്ള തുക നിങ്ങള്‍ക്ക് ലഭിക്കും.

കോള്‍ഡ് വെതര്‍ പേയ്മെന്റ്
ചില ആനുകൂല്യങ്ങളോ മോര്‍ട്ട്ഗേജ് ഇന്ററസ്റ്റ് സപ്പോര്‍ട്ടോ ലഭിക്കുന്നവര്‍ക്ക് നല്‍കുന്ന ധനസഹായമാണ് കോള്‍ഡ് വെതര്‍ പേയ്മെന്റ്സ്. നിങ്ങളുടെ സ്ഥലത്തെ ശരാശരി താപനില പൂജ്യം ഡിഗ്രിയോ അതില്‍ താഴേയോ രേഖപ്പെടുത്തുകയോ പ്രവചിക്കപ്പെടുകയോ ചെയ്താല്‍ ഈ ധനസഹായം ലഭിക്കും. ന്വംബര്‍ 1 നും മാര്‍ച്ച് 31 നും ഇടയിലുള്ള ഏറ്റവും തണുത്ത കാലാവസ്ഥയുള്ള ഏഴ് ദിവസക്കാലത്തേക്ക് പ്രതിദിനം 25 പൗണ്ട് വീതം ലഭിക്കും. ഇതിനായി നിങ്ങള്‍ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.

ഇതിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ സ്വമേവ ഇത് നിങ്ങളുടെ അക്കൗണ്ടില്‍ വന്നു ചേരും. നിങ്ങള്‍ക്ക് ഇത് ലഭിക്കാനുള്ള അര്‍ഹത ഉണ്ടായിരിക്കുകയും എന്നാല്‍ ലഭിച്ചിട്ടില്ലെങ്കില്‍ നിങ്ങളുടെ പെന്‍ഷന്‍ സെന്ററിലോ ജോബ്സെന്റര്‍ പ്ലസ് ഓഫീസിലോ വിവരമറിയിക്കുക. നിങ്ങള്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നു എങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്ത് നിങ്ങളുടെ ജേര്‍ണലില്‍ ഒരു കുറിപ്പ് തയ്യാറാക്കുക.

എനര്‍ജി കമ്പനി ഒബ്ലിഗേഷന്‍
കാര്‍ബണ്‍ പ്രസരണം കുറയ്ക്കുവാനും അതുവഴി ഇന്ധന ദാരിദ്ര്യം ഒഴിവാക്കുവാനും ഉള്ള സര്‍ക്കാര്‍ സഹായത്തോടെയുള്ള ഒരു പദ്ധതിയാണിത്. ഇതുവഴി ഊര്‍ജ്ജക്ഷമത കൈവരിക്കുവാനുള്ള നിങ്ങളുടെ നടപടികള്‍ക്ക് ധനസഹായം ലഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category