1 GBP = 98.80INR                       

BREAKING NEWS

ഐപിഎല്‍: ബെന്‍ സ്റ്റോക്സിന്റെ ഉജ്ജ്വല സെഞ്ച്വറിയില്‍ രാജസ്ഥാന്‍ റോയല്‍സിന് മിന്നുന്ന വിജയം; മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത് എട്ടു വിക്കറ്റിന്; മൂന്ന് സിക്സറുകള്‍ അടക്കം അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി മലയാളി താരം സഞ്ജു സാംസണും

Britishmalayali
kz´wteJI³

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 13ാം സീസണില്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായി വിജയം കൈപ്പിടിയില്‍ ഒതുക്കി രാജസ്ഥാന്‍ റോയല്‍സ്. ബെന്‍ സ്റ്റോക്സിന്റെ (107) തകര്‍പ്പന്‍ സെഞ്ച്വറിയാണ് രാജസ്ഥാന്‍ റോയല്‍സിന് വിജയം സമ്മാനിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍( 54) അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി. മുംബൈ സൂപ്പര്‍ കിങ്സിനെ എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം അനായാസം രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. 18.2 ഓവറിലാണ് മുംബൈ ഉയര്‍ത്തിയ സ്‌കോര്‍ രാജസ്ഥാന്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നത്.

റോബിന്‍ ഉത്തപ്പ 13 റണ്‍സെടുത്തു പുറത്തായി. സ്മിത്ത് 11 റണ്‍സും പുറത്തായി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുചേര്‍ന്ന സഞ്ജു-സ്റ്റോക്സ് കൂട്ടുകെട്ട് അനായാസം ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. 60 പന്തില്‍ 14 ഫോറും മൂന്നും സിക്സും അടങ്ങുന്നതായിരുന്നു ബെന്‍ സ്റ്റോക്്സിന്റെ സെഞ്ച്വറി ഇന്നിങ്സ്. അതേസമയം സഞ്ജുവിന്റെ അക്കൗണ്ടില്‍ നാല് ഫോറും മൂന്നു സിക്സുമാണ് ഉള്‍പ്പെട്ടത്.

നേരത്തെ ഹാര്‍ദിക് പാണ്ഡ്യയുടെ അതിവേഗ അര്‍ധസെഞ്ചുറിയാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്. ഈ സീസണിലെ മൂന്നാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറി കുറിച്ച പാണ്ഡ്യ 21 പന്തില്‍ രണ്ടു ഫോറും ഏഴു സിക്സും സഹിതം 60 റണ്‍സുമായി പുറത്താകാതെ നിന്നു. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഈ സീസണില്‍ പിറക്കുന്ന ഉയര്‍ന്ന സ്‌കോറാണ് മുംബൈയുടേത്.

അങ്കിത് രാജ്പുത്ത് എറിഞ്ഞ 18ാം ഓവറില്‍ നാലു പടുകൂറ്റന്‍ സിക്സറുകള്‍ സഹിതം 27 റണ്‍സടിച്ച പാണ്ഡ്യ, കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറില്‍ മൂന്നു സിക്സും രണ്ടു ഫോറും സഹിതം അടിച്ചെടുത്തത് വീണ്ടും 27 റണ്‍സ്! അഞ്ചാം വിക്കറ്റില്‍ സൗരഭ് തിവാരിയെ കൂട്ടുപിടിച്ച് വെറും 31 പന്തില്‍നിന്ന് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തത് 64 റണ്‍സാണ്. ആറാം വിക്കറ്റില്‍ സഹോദരന്‍ ക്രുനാലിനൊപ്പം വെറും 11 പന്തില്‍നിന്ന് 30 റണ്‍സും അടിച്ചെടുത്തു. ഇതില്‍ ക്രുനാലിന്റെ സംഭാവന മൂന്നു റണ്‍സ് മാത്രം!

സൂര്യകുമാര്‍ യാദവ് 26 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം 40 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ 36 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം 37 റണ്‍സും സൗരഭ് തിവാരി 25 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം 34 റണ്‍സുമെടുത്തു. നിരാശപ്പെടുത്തിയത് ക്വിന്റന്‍ ഡികോക്ക്, ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് (ഇരുവരും നാലു പന്തില്‍ ആറ് റണ്‍സ് വീതം) എന്നിവര്‍ മാത്രം. ക്രുനാല്‍ പാണ്ഡ്യ നാലു പന്തില്‍ മൂന്നു റണ്‍സുമായി പുറത്താകാതെ നിന്നു. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും ശ്രേയസ് ഗോപാല്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു ഓവറില്‍ നാല് സിക്സ് സഹിതം അങ്കിത് രാജ്പുത്ത് നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയ്ക്കായി ജോഫ്ര ആര്‍ച്ചറിന്റെ ആദ്യ ഓവറില്‍ത്തന്നെ തകര്‍പ്പന്‍ സിക്സറുമായി ഗംഭീരമായാണ് ഓപ്പണര്‍ ക്വിന്റന്‍ ഡികോക്ക് തുടക്കമിട്ടത്. മണിക്കൂറില്‍ 150 കിലോമീറ്ററോളം വേഗത്തിലെത്തിയ പന്ത് പുള്‍ ചെയ്ത് ഗാലറിയിലെത്തിക്കുകയായിരുന്നു ഡികോക്ക്. എന്നാല്‍, തൊട്ടടുത്ത പന്തില്‍ ആര്‍ച്ചര്‍ പകരംവീട്ടി. വഴിയേ പോയ പന്തിനെ വിക്കറ്റിലേക്ക് വലിച്ചിട്ട് ഡികോക്ക് പുറത്താകുമ്പോള്‍ മുംബൈയുടെ സ്‌കോര്‍ എട്ട് മാത്രം.

രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ചു തുടങ്ങിയ ഇഷാന്‍ കിഷന്‍ സൂര്യകുമാര്‍ യാദവ് സഖ്യം ഡികോക്കിന്റെ മടക്കം ടീമിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചു. അതിവേഗം സ്‌കോര്‍ ചെയ്ത ഇരുവരും ആറാം ഓവറില്‍ത്തന്നെ മുംബൈ സ്‌കോര്‍ 50 കടത്തി. വെറും 30 പന്തില്‍നിന്ന് കിഷന്‍ യാദവ് കൂട്ടുകെട്ടും 50 കടന്നു. ഒടുവില്‍ 11ാം ഓവറില്‍ കാര്‍ത്തിക് ത്യാഗിയാണ് കൂട്ടുകെട്ടു പൊളിച്ചത്. ത്യാഗിയേക്കാള്‍ ക്യാച്ചെടുത്ത ജോഫ്ര ആര്‍ച്ചറിന് അവകാശപ്പെട്ട വിക്കറ്റെന്ന് പറയുന്നതാകും കൂടുതല്‍ ശരി. കിഷന്‍ ഗാലറി ലക്ഷ്യമാക്കി ഉയര്‍ത്തിവിട്ട പന്ത് ബൗണ്ടറിയില്‍നിന്ന് അല്‍പം മുന്നോട്ടു കയറിനില്‍ക്കുകയായിരുന്ന ആര്‍ച്ചര്‍, അസാധ്യ ചാട്ടത്തിലൂടെയാണ് കയ്യിലൊതുക്കിയത്. ആര്‍ച്ചറിന്റെ ചാട്ടം കണ്ട് രാജസ്ഥാന്‍ താരങ്ങള്‍ തലയില്‍ കൈവച്ചുപോയി. 36 പന്തില്‍ 37 റണ്‍സെടുത്താണ് കിഷന്‍ മടങ്ങിയത്. നാലു ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതാണ് ആ ഇന്നിങ്സ്. രണ്ടാം വിക്കറ്റില്‍ 59 പന്തില്‍നിന്ന് കിഷന്‍ യാദവ് സഖ്യം സ്വന്തമാക്കിയത് 83 റണ്‍സ്.

കിഷന്‍ പുറത്തായി അധികം വൈകാതെ യാദവും മടങ്ങി. 26 പന്തില്‍ നാലു ഫോറും ഒരു സിക്സും സ ഹിതം 40 റണ്‍സെടുത്ത യാദവിനെ ശ്രേയസ് ഗോപാലിന്റെ പന്തില്‍ ബെന്‍ സ്റ്റോക്സ് ക്യാച്ചെടുത്ത് മടക്കി. ഇതേ ഓവറില്‍ കീറണ്‍ പൊള്ളാര്‍ഡിനെയും ഗോപാല്‍ വീഴ്ത്തിയതോടെ മുംബൈ തളരുമെന്ന തോന്നലുയര്‍ന്നു. നാലു പന്തില്‍ ഒരു സിക്സര്‍ സഹിതം ആറു റണ്‍സെടുത്ത പൊള്ളാര്‍ഡിനെ ഗോപാല്‍ ക്ലീന്‍ ബൗള്‍ഡാക്കി.

എന്നാല്‍, അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച സൗരഭ് തിവാരി ഹാര്‍ദിക് പാണ്ഡ്യ സഖ്യം പോരാട്ടം വീണ്ടും രാജസ്ഥാന്‍ ക്യാംപിലേക്ക് നയിച്ചു. നിലയുറപ്പിച്ചശേഷം തകര്‍ത്തടിച്ച ഇരുവരും മുംബൈ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്ണൊഴുക്കി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 17ാം ഓവറില്‍ സൗരഭ് തിവാരി ഒരു സിക്സും രണ്ട് ഫോറും സഹിതം അടിച്ചുകൂട്ടിയത് 17 റണ്‍സ്. അങ്കിത് രാജ്പുത്ത് എറിഞ്ഞ 18ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഊഴമായിരുന്നു. ഈ ഓവറില്‍ ഹാട്രിക് സിക്സ് ഉള്‍പ്പെടെ നാലു സിക്സ് നേടിയ പാണ്ഡ്യ അടിച്ചെടുത്തത് 27 റണ്‍സായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category