1 GBP = 98.20INR                       

BREAKING NEWS

വീടിന്റെ സണ്‍ഷെയ്ഡില്‍ കയറി കരിക്കിടാന്‍ ശ്രമം; കാല്‍ വഴുതി കിണറ്റിലേക്ക് വീണ യുവാവ് അതിദാരുണമായി മരിച്ചു: ആഴമേറിയ കിണറ്റിലേക്ക് വീണ യുവാവിന്റെ മൃതദേഹം പുറത്തെടുത്തത് അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്ന്

Britishmalayali
kz´wteJI³

കൊല്ലം: വീടിന്റെ സണ്‍ ഷെയ്ഡില്‍ കയറി കരിക്കിടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക് വീണ യുവാവ് അതിദാരുണമായി മരിച്ചു. ചവറ തേവലക്കര കോയിവിള പുത്തന്‍ സങ്കേതം മഠത്തില്‍ കിഴക്കതില്‍ പരേതനായ ഓമനക്കുട്ടന്റെ മകന്‍ സന്തോഷ് കുമാര്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവനം. സമീപവാസിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ ഷെയ്ഡില്‍ നിന്നും കരിക്കിടാന്‍ ശ്രമിക്കുമ്പോള്‍ കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. ആഴമേറിയ കിണറ്റില്‍ പതിച്ച സന്തോഷിനെ വൈകിട്ട് അഞ്ചരയോടെയാണ് കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയും പൊലീസും എത്തിയാണ് പുറത്തെടുത്തത്.

ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നിര്‍മ്മാണത്തൊഴിലാളിയായിരുന്നു. ഭാര്യ: പൊന്നു. മാതാവ്: സരസ്വതി. മക്കള്‍: സായി കൃഷ്ണന്‍, ശ്രാവണി കൃഷ്ണന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category