1 GBP = 98.30 INR                       

BREAKING NEWS

വിവാഹത്തിന് വീട്ടുകാര്‍ നല്‍കിയ സ്വര്‍ണവും പണവും ഉപയോഗിച്ചതിനെച്ചൊല്ലി വഴക്ക് തുടങ്ങി; ഒടുവില്‍ അമ്മ മണ്ണെണ്ണ ഒഴിച്ചു; കൂളായി കത്തിച്ച് മകനും; വര്‍ക്കലയിലെ നിഷയുടെ തീപ്പൊള്ളല്‍ മരണത്തില്‍ നിറയുന്നത് ഭര്‍തൃ വീട്ടുകാരുടെ ക്രൂരത; പൊലീസ് പിടികൂടിയത് സ്ഥിരം മദ്യപാനിയായ ദീപുവിനേയും അമ്മയേയും; മരുമകളെ കൊന്ന കേസില്‍ സുഭദ്ര ഒന്നാം പ്രതി

Britishmalayali
kz´wteJI³

വര്‍ക്കല: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിന് പിന്നിലും സ്ത്രീധന പ്രശ്നങ്ങള്‍, സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിലായി.

വര്‍ക്കല രാമന്തളി പുതുവല്‍ വീട്ടില്‍ ദീപുവിന്റെ ഭാര്യ നിഷ( 30)യാണ് മരിച്ചത്. ഭര്‍ത്താവും അമ്മയും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്ന് നിഷ മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ദീപു (41), മാതാവ് സുഭദ്ര (59) എന്നിവരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് നിഷയുടെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണവും പണവും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിലേക്കെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നാണ് നിഷയ്ക്ക് പൊള്ളലേല്‍ക്കുന്നത്. വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും 24-ന് രാവിലെ മരിച്ചു. 2019-ലാണ് ദീപു കൊട്ടാരക്കര പനവേലി സ്വദേശിനി നിഷയെ വിവാഹം കഴിച്ചത്. ആര്‍.ഡി.ഒ. യാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ശാസ്ത്രീയ അന്വേഷണ വിദഗ്ധരും പരിശോധന നടത്തിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

വിവാഹത്തിനു നിഷയുടെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണവും പണവും ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യത്തിനു എടുത്തു ഉപയോഗിച്ചതിന്റെ പേരില്‍ തുടങ്ങിയ വഴക്കാണ് ക്രൂരകൃത്യത്തില്‍ കലാശിച്ചത്. പതിവായി മദ്യപിച്ചെത്തി ദീപു നിഷയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. നിഷയുടെ ശരീരത്തില്‍ സുഭദ്ര മണ്ണെണ്ണയൊഴിക്കുകയും ദീപു തീകൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിഷയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.

നിഷയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ദീപുവിനെ അന്നു തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ സുഭദ്രയെയും അറസ്റ്റ് ചെയ്തു. കേസില്‍ സുഭദ്രയാണ് ഒന്നാം പ്രതി. കൊട്ടാരക്കര പനവേലി ശ്വദേശിനിയായ നിഷയെ കഴിഞ്ഞ വര്‍ഷമാണ് ദീപു വിവാഹം കഴിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category