1 GBP = 98.50INR                       

BREAKING NEWS

കോവിഡ് ബാധിച്ചു മരിച്ചവരില്‍ 24% പേര്‍ റിവേഴ്സ് ക്വാറന്റീന്‍ കൃത്യമായി പാലിച്ചിരുന്നില്ല; വീഴ്ച വന്നിരുന്നില്ലെങ്കില്‍ മരണ നിരക്ക് ഇനിയും കുറയുമായിരുന്നുവെന്നും വിലയിരുത്തല്‍; തുടര്‍ച്ചയായ ഓക്‌സിജന്‍ നിര്‍ണയം അനിവാര്യം; ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും വിദഗ്ധ സമിതി; കേരളത്തില്‍ മരിച്ചവരില്‍ ഏറെയും പുരുഷന്മാര്‍

Britishmalayali
kz´wteJI³

കൊച്ചി: കോവിഡ് ബാധിച്ചു മരിച്ചവരില്‍ 24% പേര്‍ റിവേഴ്സ് ക്വാറന്റീന്‍ കൃത്യമായി പാലിച്ചിരുന്നില്ലെന്നു കണ്ടെത്തല്‍. റിവേഴ്സ് ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നതിലൂടെ മരണ നിരക്ക് കുറയ്ക്കാനാകുമെന്നു കോവിഡ് മരണം സംബന്ധിച്ചു പഠനം നടത്തിയ സംസ്ഥാനതല സമിതി കണ്ടെത്തി. കേരളത്തില്‍ ഇന്നലെ 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

അതിവ്യാപനത്തിന്റെ കാരണം തിരക്കുമ്പോഴാണ് റിവേഴ്സ് ക്വാറന്റൈനിന്റെ വീഴ്ച തെളിയുന്നത്. ഓഗസ്റ്റില്‍ ഉണ്ടായ 223 കോവിഡ് മരണങ്ങളില്‍ 61 എണ്ണം (24%) റിവേഴ്സ് ക്വാറന്റീന്‍ വഴി തടയാമായിരുന്നുവെന്നാണ് കണ്ടെത്തല്‍. റിവേഴ്സ് ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നതിലൂടെ മരണ നിരക്ക് കുറയ്ക്കാനാകുമെന്നു സമിതി നിരീക്ഷിച്ചു. മരിച്ചവരുടെ ശരാശരി പ്രായം 63.5 വയസ്സാണ്. പ്രായമേറുമ്പോള്‍ മരണ സാധ്യത കൂടുതലാണ്. 5% പേരെ (13 പേര്‍) മരണശേഷമാണ് ആശുപത്രിയിലെത്തിച്ചത്. മരിച്ചവരില്‍ 2 പേര്‍ക്കൊഴികെ മറ്റ് അനുബന്ധ രോഗങ്ങളുണ്ടായിരുന്നു. പ്രമേഹം (48%), അമിത രക്തസമ്മര്‍ദം (46%), ശ്വാസകോശ രോഗങ്ങള്‍ (21%), വൃക്ക രോഗങ്ങള്‍ (14%), അര്‍ബുദം (6%) തുടങ്ങിയ അനുബന്ധ അസുഖങ്ങളാണുണ്ടായിരുന്നത്.

60 വയസ്സ് കഴിഞ്ഞവരും അര്‍ബുദം, ഹൃദ്രോഗം, കരള്‍ രോഗം, ശ്വാസകോശ രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയവ ബാധിച്ചവരും വലിയ ശസ്ത്രക്രിയകള്‍ക്കു വിധേയരാവയരും പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും നിയന്ത്രിക്കുന്നതാണു റിവേഴ്സ് ക്വാറന്റീന്‍. ഇത് നടപ്പാക്കുന്നതിലാണ് വലിയ വീഴ്ച ഉണ്ടായിരിക്കുന്നത്. ഇതില്‍ കൂടുതല്‍ കരുതലെടുക്കേണ്ട സാഹചര്യമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ തലത്തില്‍ റിവേഴ്സ് ക്വാറന്റീന്‍ നടപ്പാക്കുന്നതിലെ പാളിച്ചകളും ഇത് ചര്‍ച്ചയാക്കുന്നു.

കോവിഡ്മൂലം സംസ്ഥാനത്ത് മരിച്ചവരില്‍ ഏറെയും പുരുഷന്മാരാണ്. ഓഗസ്റ്റ് മാസവും സെപ്റ്റംബര്‍ ആദ്യവാരവുമായുണ്ടായ 223 മരണങ്ങളില്‍ 157-ഉം പുരുഷന്മാരായിരുന്നുവെന്ന് അവലോകന സമിതി കണ്ടെത്തി. 65- നുമേല്‍ പ്രായമായവരെ കരുതല്‍ നിരീക്ഷണത്തിലാക്കുന്ന റിവേഴ്‌സ് ക്വാറന്റീന്‍ പരാജയപ്പെട്ടതുമൂലം 61 പേര്‍ക്ക് (24 ശതമാനം) ജീവന്‍ നഷ്ടമായെന്നും സമിതി വിലയിരുത്തുന്നു. ഇക്കാലയളവില്‍ 252 മരണങ്ങളാണ് ഓഡിറ്റ് സമിതി പരിശോധിച്ചത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് 223 മരണം കോവിഡ് മൂലമാണെന്ന് സമിതി സ്ഥിരീകരിച്ചു. പരിശോധനാഫലം ലഭിക്കാത്തതടക്കമുള്ള കാരണങ്ങളാല്‍ ഒമ്പതുപേരുടെ മരണകാരണം നിര്‍ണയിച്ചിട്ടുമില്ല.

ജീവന്‍ നഷ്ടമായവരില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് മറ്റു ഗുരുതരരോഗങ്ങളൊന്നുമില്ലാതിരുന്നത്. 116 പേര്‍ രക്തസമ്മര്‍ദവും 120 പേര്‍ പ്രമേഹ രോഗികളുമായിരുന്നു. 15 പേരായിരുന്നു കാന്‍സര്‍ ബാധിതര്‍. 54 പേര്‍ ഹൃദ്രോഗികള്‍ ആയിരുന്നു. 36 പേര്‍ക്ക് ഗുരുതര വൃക്കരോഗങ്ങളുണ്ടായിരുന്നു. മരിച്ചവരുടെ ശരാശരി പ്രായം 63.5 ആണ്. ഏഴുമാസം പ്രായമായ കുഞ്ഞുമുതല്‍ 97 വയസ്സുള്ളയാള്‍വരെ മരിച്ചിട്ടുണ്ട്. പ്രായം കൂടുംതോറും മരണസാധ്യതയും കൂടുതലാണെന്ന് നിഗമനങ്ങള്‍ ശരിവക്കുന്നതാണ് കണക്കുകള്‍. ഇക്കാലായളവില്‍ തിരുവനന്തപുരം (31), കൊല്ലം (34), ആലപ്പുഴ (30), എറണാകുളം (26), തൃശ്ശൂര്‍ (25), കോഴിക്കോട് (29), കണ്ണൂര്‍ (22) എന്നീ ജില്ലകളില്‍ മരണം 20-ന് മുകളിലാണ്. ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഓരോ മരണങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

സമിതിയുടെ ശുപാര്‍ശകളും പുറത്തു വന്നിട്ടുണ്ട്. ഡയാലിസിസ് സെന്ററുകള്‍, കാന്‍സര്‍ കെയര്‍ സെന്ററുകള്‍ എന്നിവ കൂടുതല്‍ ശ്രദ്ധിക്കണം. റിവേഴ്‌സ് ക്വാറന്റീന്‍ ശക്തമാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രായമാവയവരെയും ഗുരുതര രോഗങ്ങളുള്ളവരെയും കണ്ടെത്തുകയും ബോധവത്കരണം, തുടര്‍ച്ചയായ ഓക്‌സിജന്‍ നിര്‍ണയം എന്നിവ നടത്തുകയും വേണം. ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കണം. മരിച്ചനിലയില്‍ ആശുപത്രിയില്‍ എത്തിക്കുന്നവരുടെ മരണകാരണം കോവിഡ് മൂലമാണോ എന്ന് സ്ഥിരീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,568 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,59,651 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3439 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 43,28,416 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതോടെ ആകെ 669 ഹോട്ട് സ്‌പോട്ടുകളാണ് കേരളത്തിലുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category