1 GBP = 98.50INR                       

BREAKING NEWS

സിഎക്കാരന്‍ സാക്ഷിയാകുമെന്ന് ആദ്യമേ തിരിച്ചറിഞ്ഞ ദീര്‍ഘ വീക്ഷണം; ലോക്കറിലെ ഐഎഎസുകാരന്റെ പങ്കാളിത്തവും വ്യക്തം; ശിവശങ്കര്‍ അറിയാതെ സ്വപ്നയുടെ പണമിടപാടുകള്‍ വേണുഗോപാല്‍ വഴി നടന്നിട്ടില്ലെന്ന് തെളിഞ്ഞു; ജാമ്യം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ച പഴയ കരുത്തന് ദീര്‍ഘനാള്‍ അഴിക്കുള്ളില്‍ കിടക്കേണ്ടി വരും; 2018ലെ ചാറ്റുകള്‍ കരുക്കാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനോടു സംസ്ഥാനത്തിനു പുറത്തേക്കു മാറിനില്‍ക്കാന്‍ നിര്‍ദ്ദേശിച്ച സന്ദേശം അന്വേഷണ സംഘത്തിനു ലഭിച്ചത് അതിനിര്‍ണ്ണായകമെന്ന് കസ്റ്റംസ്. ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളില്‍ ചില ഭാഗങ്ങള്‍ പുറത്തായതോടെ ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി എന്ത് തീരുമാനം എടുക്കുമെന്ന ചര്‍ച്ചയും സജീവമാകുകയാണ്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ ഏറെ കാലം ശിവശങ്കറിന് അഴിക്കുള്ളില്‍ കഴിയേണ്ടി വരുമെന്നാണ് സൂചന.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ച ഡിജിറ്റല്‍ രേഖകളിലാണ് ഇക്കാര്യമുള്ളത്. മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അകന്നുനില്‍ക്കാനും കഴിയുമെങ്കില്‍ നാഗര്‍കോവിലിലേക്കു പോകാനുമായിരുന്നു ഉപദേശം. സ്വപ്നയുടെയും വേണുഗോപാലിന്റെയും സംയുക്ത അക്കൗണ്ടില്‍ ബാങ്ക് ലോക്കര്‍ ഉള്ളതായി അതിനകം തന്നെ അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചിരുന്നു. എന്‍ഐഎ ഒരു കോടി രൂപ ഇതില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തു. സ്വപ്നയുടെ ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞിരുന്നു എന്ന നിഗമനത്തിലേക്കും കേസില്‍ തുടര്‍നടപടികളിലേക്കും അന്വേഷണ ഏജന്‍സികള്‍ നീങ്ങിയതില്‍ പ്രധാനമാണ് ഈ ഡിജിറ്റല്‍ തെളിവുകള്‍. ഇത് ശിവശങ്കറിന് കുരുക്കാണ്.

സ്വപ്ന പിടിക്കപ്പെട്ട ഉടന്‍ അന്വേഷണം ലോക്കറിലേക്കെത്തുമെന്നു ശിവശങ്കര്‍ മനസ്സിലാക്കിയെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തല്‍. ശിവശങ്കറും വേണുഗോപാലുമായി 2018 നവംബര്‍ മുതലുള്ള വാട്സാപ് സന്ദേശങ്ങള്‍ കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. സ്വപ്നയുടെ ലോക്കറിലെ പണമിടപാടുകള്‍ താനറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കര്‍ നല്‍കിയ മൊഴിയെ ഖണ്ഡിക്കുന്നതാണ് ചാറ്റുകള്‍. വേണുഗോപാല്‍ ഓരോ വിവരവും ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്ന് ചാറ്റുകളില്‍ വ്യക്തമാകുന്നു. ശിവശങ്കര്‍ അറിയാതെ സ്വപ്നയുടെ പണമിടപാടുകള്‍ വേണുഗോപാല്‍ വഴി നടന്നിട്ടില്ലെന്നും തെളിയുന്നു. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആണ് വാട്‌സാപ്പ് ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനെ ഗൗരവത്തോടെയാണ് എന്‍ഫോഴ്സ്മെന്റും കാണുന്നത്.

ഈ ഡിജിറ്റല്‍ തെളിവുകള്‍ കസ്റ്റംസിന് കിട്ടിയതായി ശിവശങ്കറും മനസ്സിലാക്കിയിരുന്നു. ഇതോടെയാണ് ശിവശങ്കര്‍ അറസ്റ്റ് ഒഴിവാക്കാന്‍ പല വിധ നാടകങ്ങള്‍ കളിച്ചതെന്നാണ് വിലയിരുത്തല്‍. ശിവശങ്കറിന്റെ അയ്യോ പാവം ഇമേജ് തകര്‍ക്കുന്നതാണ് പുറത്തു വന്ന ചാറ്റുകള്‍. കസ്റ്റംസിന്റെ ആദ്യഘട്ട ചോദ്യംചെയ്യല്‍ വിവരങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ഇതിലും ലോക്കറിനെക്കുറിച്ചുള്ള ആശങ്കകള്‍ ശിവശങ്കര്‍ ഉന്നയിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ അവധിയെടുക്കാനും സാധിക്കുമെങ്കില്‍ തിരുവനന്തപുരം നഗരം വിടാനും നാഗര്‍കോവിലിലോ മറ്റോ പോകാനും വേണുഗോപാലിനെ ഉപദേശിക്കുന്നുമുണ്ട്.

കേസെടുത്താല്‍ വേണുഗോപാല്‍ സാക്ഷിപ്പട്ടികയിലായിരിക്കും എന്ന് ശിവശങ്കറിന്റെ ദീര്‍ഘവീക്ഷണവും ചാറ്റിലുണ്ട്. അങ്ങനെ വന്നാല്‍ താന്‍ പ്രതിയാകുമെന്നും ശിവശങ്കര്‍ കണക്കുകൂട്ടിയിരുന്നു. വേണുഗോപാലിന്റെ മൊഴികളും ശിവശങ്കറിന് എതിരാണ്. ഇ.ഡി. സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ ശിവശങ്കര്‍ പറഞ്ഞതുപോലെ വേണുഗോപാലിനെ സാക്ഷിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

കുരുക്കാകുന്നത് 2018ലെ ചാറ്റ്

സ്വപ്നയുടെ പണം ലോക്കറില്‍ വെക്കുന്നതിനുമുമ്പുള്ള ചാറ്റിംഗും നിര്‍ണ്ണായകമാണ്. 2018 നവംബര്‍ 28നായിരുന്നു ഈ ചാറ്റ്. അന്ന് രാവിലെ 11:34 മണിക്ക് ശിവശങ്കര്‍: പണം 35 ഉണ്ട്. പ്രത്യേകമായി തിരിക്കേണ്ടി വരുമോ?-എന്ന ചോദ്യമാണ് ശിവശങ്കര്‍ ഉന്നയിക്കുന്നത്. 11:36ന് വേണുഗോപാല്‍: സ്ഥിരനിക്ഷേപം 30 ഒ.കെ. ആണ് എന്ന് മറുപടി നല്‍കുന്നു. ഉച്ചയ്ക്ക് 02:42 ശിവശങ്കര്‍: 3.30-3.40 ആകുമ്പോള്‍ ഞാനും നിങ്ങളുടെ അടുത്തെത്തുമെന്ന് ശിവശങ്കര്‍ മെസേജ് ചെയ്തു. ഈ ചാറ്റിന് ശേഷം സ്വപ്നയും ശിവശങ്കറുംകൂടി വേണുഗോപാലിന്റെ വീട്ടിലെത്തി പണം നിറച്ച ബാഗ് കൈമാറി. 35 ലക്ഷം എന്ന് ശിവശങ്കര്‍ അറിയിച്ചിരുന്നുവെങ്കിലും 30 ലക്ഷമേ ഉണ്ടായിരുന്നുള്ളൂ എന്ന് വേണുഗോപാല്‍ മൊഴി നല്‍കിയിരുന്നു. 20 ലക്ഷം സ്വപ്നയുടെ പക്കല്‍ ഉണ്ടായിരുന്നെന്നും ബാഗില്‍ എത്ര പണം ഉണ്ടായിരുന്നു എന്ന് തനിക്കറിയില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ മൊഴി.

പണം ലോക്കറില്‍ വെച്ചുകഴിഞ്ഞും സന്ദേശം അയച്ചിട്ടുണ്ട്. 30നായിരുന്നു അത്. അന്ന് വൈകീട്ട് 04:01നായിരുന്നു സന്ദേശം. രണ്ടുമണിക്ക് അവരുടെ സാന്നിധ്യത്തില്‍ ലോക്കറില്‍ വെച്ചു എന്ന് ശിവശങ്കറിനെ സിഎക്കാരന്‍ അറിയിക്കുന്നു. അതിന് 05:05മണിക്ക് ശിവശങ്കര്‍ നന്ദി എന്ന സന്ദേശം തിരിച്ചയച്ചു. 05:48ന് വേണുഗോപാല്‍ സര്‍, മറ്റാരും അടുത്തില്ലാത്തപ്പോള്‍ എന്നെ വിളിക്കാമോ എന്ന സന്ദേശം അയച്ചു. അതിന് ഒ.കെ. എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. *എന്തിന് ലോക്കറില്‍ വെച്ചു ശിവശങ്കര്‍ എന്ന് ചോദിക്കുന്നില്ല. ലോക്കര്‍ തുടങ്ങാന്‍ താന്‍ പറഞ്ഞിട്ടില്ല എന്നാണ് ശിവശങ്കര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൊടുത്തിരുന്ന മൊഴി. എന്നാല്‍, ശിവശങ്കര്‍ പറഞ്ഞിട്ടാണ് ലോക്കര്‍ തുറന്നതെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നല്‍കിയ മൊഴി. ഇതിന് ഈ സന്ദേശങ്ങളും തെളിവാണ്.

അതിനിടെ മാനദണ്ഡങ്ങള്‍ മറികടന്നു ഡോളര്‍ കൈമാറ്റം ചെയ്തെന്ന് ആരോപണം നേരിടുന്ന കരമന ആക്സിസ് ബാങ്ക് മാനേജര്‍ ശേഷാദ്രി അയ്യരെ സസ്പെന്‍ഡ് ചെയ്തു. യുഎഇ കോണ്‍സുലേറ്റിനും സ്വപ്ന സുരേഷിനും അക്കൗണ്ടുള്ള ബാങ്കാണിത്. സ്വപ്ന വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ച് വിദേശത്തേക്കു ഡോളര്‍ കടത്തിയതു കണ്ടെത്തിയിരുന്നു. രൂപ ഡോളറാക്കി മാറ്റിനല്‍കിയത് ഈ ബാങ്കില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ശേഷാദ്രി അയ്യരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ചോദ്യം ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category