1 GBP = 98.40INR                       

BREAKING NEWS

സ്വര്‍ണം കടത്തിയതും പണം മുടക്കിയതും കാരാട്ട് റസാഖോ? ഇടതു എംഎല്‍എയ്ക്കെതിരെ സന്ദീപ് നായരുടെ ഭാര്യ നല്‍കിയ മൊഴി പുറത്ത്; കാരാട്ട് ഫൈസലിന് പിന്നാലെ സുഹൃത്തായ റസാഖിനേയും കസ്റ്റംസ് ചോദ്യം ചെയ്തേയക്കും; കാരാട്ട് റസാഖിന്റെ പങ്കിനെ കുറിച്ച് സ്വപ്നാ സുരേഷിനും അറിയാമെന്ന് സൗമ്യയുടെ മൊഴി; ആരോപണങ്ങള്‍ നിഷേധിച്ച് കൊടുവള്ളി എംഎല്‍എയും; നയതന്ത്ര കടത്തില്‍ മറ്റൊരു വിവിഐപി കൂടി ചര്‍ച്ചയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണ കടത്ത് കേസില്‍ മറ്റൊരു വിഐപി പേരു കൂടി പുറത്ത്. സ്വര്‍ണ്ണ കടത്തില്‍ ഇടതുപക്ഷ എംഎല്‍എയായ കാരാട്ട് റസാഖിനെതിരെയാണ് ആരോപണം. കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയിലാണ് ഈ വിവരമുള്ളത്. സ്വപ്നാ സുരേഷിനെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള എക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റംസാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനൊപ്പം സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയുമുണ്ട്. കാരട്ട് ഫൈസലിനും കാരാട്ട് റസാഖിനും വേണ്ടിയാണ് സ്വര്‍ണ്ണ കടത്തെന്നാണ് സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി. ഇക്കാര്യം സ്വപ്നയ്ക്ക് അറിയാമെന്നും സന്ദീപ് നായരുടെ ഭാര്യ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ എംഎല്‍എ കൂടിയായ കാരാട്ട് റസാഖ് നിഷേധിക്കുന്നു.

മുസ്ലിം ലീഗ് രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കാരാട്ട് റസാഖ് എംഎല്‍എ നേരത്തേയും പ്രതികരിച്ചിരുന്നു. കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു ഈ നിലപാട് വിശദീകരണം. കാരാട്ട് ഫൈസലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നറിയില്ല. ഫൈസല്‍ അടുത്ത സുഹൃത്താണ്, പക്ഷേ ബിസിനസില്‍ ഇടപെടാറില്ലെന്നും പറഞ്ഞിരുന്നു. അന്ന് റസാഖിനെതിരെ മൊഴിയൊന്നും പുറത്തു വന്നില്ല. ഇതിനിടെയാണ് നാടകീയമായി ഈ വിവരം പുറത്തു വരുന്നത്. കാരാട്ട് റസാഖിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. നിലവില്‍ റസാഖ് സ്വര്‍ണ്ണ കടത്തിന്റെ പ്രതിപ്പട്ടികയില്‍ ഇല്ലെന്നതാണ് വസ്തുത. സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസ് വിശദമായി പരിശോധിക്കുന്നുണ്ട്. സ്വര്‍ണ്ണ കടത്തിലെ പ്രധാന പ്രതി റമീസുമായി കാരാട്ട് റസാഖിന് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

സ്വര്‍ണ്ണ കടത്തില്‍ കാരാട്ട് ഫൈസല്‍ എന്ന ഇടതുപക്ഷ കൗണ്‍സിലറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ എംഎല്‍എയെ സംശയ നിഴലില്‍ നിര്‍ത്തുന്നതെന്ന സൂചനയും ഉണ്ട്. കൊടുവള്ളി മാഫിയയിലേക്ക് സ്വര്‍ണ്ണ കടത്ത് വിരല്‍ ചൂണ്ടുന്നതിന്റെ സാധ്യതയാണ് കസ്റ്റംസിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത്. സ്വര്‍ണ്ണ കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ 'കോഫെപോസ' (കള്ളക്കടത്തു തടയല്‍ നിയമം) ചുമത്താനുള്ള അപേക്ഷയ്‌ക്കൊപ്പം കേന്ദ്ര ധന മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പേരു പരാമര്‍ശിക്കുന്നത്. നിലവില്‍ കേസിലെ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല. 'പിഡി 12002062020 കോഫെപോസ' എന്ന ഫയല്‍ നമ്പറിലുള്ള രഹസ്യ റിപ്പോര്‍ട്ടിന്റെ അഞ്ചാം പേജിലാണു പ്രതികളുമായി എംഎല്‍എക്കുള്ള ബന്ധം പരാമര്‍ശിക്കുന്നത്.

ഇടതുപക്ഷ എംഎല്‍എയാണ് കരാട്ട് റസാഖ്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസ് ഈ എംഎല്‍എക്കു പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷിമൊഴികളുടെ പിന്തുണയോടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന്റെ ഭാഗമായി പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പങ്കു പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്തിന്റെ ഒരുഘട്ടത്തിലും സ്വപ്നയും എംഎല്‍എയും നേരിട്ട് ഇടപെട്ടിട്ടില്ല. റമീസ് വഴിയായിരുന്നു ഇവര്‍ തമ്മിലുള്ള ആശയവിനിമയം. എംഎല്‍എയുടെ പങ്ക് വെളിപ്പെടുത്താന്‍ റമീസ് ഇതുവരെ തയാറായിട്ടില്ലെന്നും വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എ പ്രതിയോ സാക്ഷിയോ ആകാത്തത്. സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ സ്വര്‍ണ്ണ കടത്ത് പിടികൂടിയ ആദ്യ ദിവസങ്ങളില്‍ തന്നെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്‌സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച വിവരം പുറത്തുവന്നതിന്റെ പിറ്റേന്ന് റമീസ് തന്റെ മൊബൈല്‍ ഫോണുകളിലൊന്നു നശിപ്പിച്ചുകളഞ്ഞു. ഈ ഫോണിലേക്കാണു ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദും ബന്ധപ്പെട്ടിരുന്നത്. ഈ സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തമിഴ്നാട് സ്വദേശിയുടെ പേരിലാണെന്നും കസ്റ്റംസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ് സൂചന. കേസിലെ പ്രധാനിയെ പിടികൂടാതിരിക്കാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തല്‍.


കേന്ദ്രത്തിനു നല്‍കിയ കസ്റ്റംസ് റിപ്പോര്‍ട്ടിന് അനുബന്ധമായി ചേര്‍ത്ത സ്വപ്നയുടെ മൊഴികളിലെ 'ഉന്നത സ്വാധീനമുള്ള മലയാളി'യെ കണ്ടെത്താന്‍ അന്വേഷണ സംഘങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 30 കിലോഗ്രാം കള്ളക്കടത്തു സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്‌സല്‍ കസ്റ്റംസ് തടഞ്ഞുവച്ച സന്ദര്‍ഭത്തിലാണ് അതു വിട്ടുകിട്ടാന്‍ ഇടപെട്ട ഉന്നതനെക്കുറിച്ചു സ്വപ്ന പരാമര്‍ശിക്കുന്നത്. ഇക്കാര്യം അറിയിച്ചതു കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിച്ചത്. ഇടപെട്ടതൊരു പ്രവാസിയാണെന്നും സൂചനയുള്ളതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗണ്‍സിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വര്‍ണം വില്‍ക്കാന്‍ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. തൃശിനാപ്പള്ളി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്വര്‍ണം എത്തിച്ച് വില്‍ക്കുകയായിരുന്നു എന്നാണ് വിവരം. സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരില്‍ കാരാട്ട് ഫൈസല്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നല്‍കിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടല്‍ വ്യക്തമായത്. ഇതിന് പിന്നാലെ ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡില്‍ കണ്ടെത്തിയ ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. നേരത്തെ കസ്റ്റംസ് പിടികൂടിയ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ് ഇദ്ദേഹം. സിപിഎമ്മിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണന്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ യാത്ര ചെയ്തത് വിവാദമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category