1 GBP = 98.80INR                       

BREAKING NEWS

ക്ഷേത്രത്തിലെ ആന ചരിഞ്ഞപ്പോള്‍ ദഹിപ്പിച്ചശേഷം അതിന്റെ അസ്ഥികളും ചങ്ങലയും മറ്റും അന്നെടുത്ത് നിലവറയില്‍ സൂക്ഷിച്ചുവെന്ന് വിലയിരുത്തല്‍; കണ്ടെത്തിയത് ആനയുടെ പല്ലും തുടയെല്ലും വാരിയെല്ലും പൂട്ടാനുപയോഗിച്ചിരുന്ന ചങ്ങലയും; ആയാംകുടി മഹാദേവ ക്ഷേത്രത്തിന്റെ നിലവറയില്‍ ഉണ്ടായിരുന്നത് പതിറ്റാണ്ടുകളുടെ രഹസ്യം

Britishmalayali
kz´wteJI³

കടുത്തുരുത്തി: ആയാംകുടി മഹാദേവക്ഷേത്രത്തിന്റെ നിലവറയില്‍ ഉണ്ടായിരുന്നത് പതിറ്റാണ്ടുകളുടെ രഹസ്യം. ക്ഷേത്ര നിലവറയില്‍നിന്ന് ആനയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. നിലവറയില്‍നിന്ന് ആനയുടെ അവശിഷ്ടങ്ങള്‍ ലഭിച്ച വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതായി ആയാംകുടി മഹാദേവക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ആയാംകുടി വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.

ആനയുടെ പല്ല്, തുടയെല്ല്, വാരിയെല്ല്, പൂട്ടാനുപയോഗിച്ചിരുന്ന ചങ്ങല എന്നിവയാണ് ലഭിച്ചതില്‍ പ്രധാനം. ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്തുള്ള മാളികപ്പുരയോടു ചേര്‍ന്ന അറയും പുരയും ഞായറാഴ്ച വൃത്തിയാക്കുന്നതിനിടെയാണ്, യാതൊരു കേടുപാടും കൂടാതെ ഭരണികള്‍ ഉള്‍പ്പെടെയുള്ളവ ലഭിച്ചത്.

ക്ഷേത്രത്തിലെ ആന ചരിഞ്ഞപ്പോള്‍ ദഹിപ്പിച്ചശേഷം അതിന്റെ അസ്ഥികളും ചങ്ങലയും മറ്റും അന്നെടുത്ത് നിലവറയില്‍ സൂക്ഷിച്ചതാകാമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രനിലവറ വര്‍ഷങ്ങളായി തുറന്നിട്ടില്ല. ഏക്കര്‍കണക്കിന് കൃഷിഭൂമിയും കരപ്പുരയിടവും ആയാംകുടി ദേവസ്വത്തിനുണ്ടായിരുന്നു. കര്‍ഷകര്‍ സമര്‍പ്പിക്കുന്ന 12,000 പറ നെല്ല് ഇവിടത്തെ നിലവറയില്‍ സൂക്ഷിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category