1 GBP = 98.50INR                       

BREAKING NEWS

അന്തിക്കാടും താന്ന്യവും ചാഴൂരും പെരിങ്ങോട്ടുകരയിലും പലിശയ്ക്ക് കൊടുത്തിട്ടുള്ളത് അഞ്ചു കോടി; പണം പിരിക്കാന്‍ യുവാക്കളുടെ കൊള്ള സംഘം; താന്ന്യം ആദര്‍ശിനെ വകവരുത്തിയ നിധിലിന് സ്‌കെച്ചിട്ടത് പെരിങ്ങോട്ടുകര ഡോണ്‍; കണ്ടെത്തുന്നത് തൃശൂരിനെ കുഴയ്ക്കുന്ന മയക്കുമരുന്ന് മാഫിയയുടെ സാന്നിധ്യം; മുറ്റിച്ചൂര്‍ നിധില്‍ വധക്കേസിലെ മുഴുവന്‍ പ്രതികളും അഴിക്കുള്ളില്‍

Britishmalayali
kz´wteJI³

തൃശൂര്‍: മുറ്റിച്ചൂര്‍ നിധില്‍ വധക്കേസിലെ മുഴുവന്‍ പ്രതികളും അഴിക്കുള്ളിലാകുമ്പോള്‍ തെളിയുന്നത് അന്തിക്കാട്ടെ 2 ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക. കേസില്‍ ആകെ 12 പേരാണ് അറസ്റ്റിലായത്. മഴുവും വടിവാളും ഉപയോഗിച്ചാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്. ലഹരിക്കടത്തും വില്‍പനയുമാണ് ഇരു സംഘങ്ങളുടെയും വരുമാന മാര്‍ഗം. റേഞ്ച് ഡിഐജി എസ്. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

നിധിലിന്റെ സഹോദരന്‍ നിജിലിന്റെ നേതൃത്വത്തിലുള്ള സംഘവും ഗുണ്ടാത്തലവന്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മില്‍ ശത്രുത നിലനിന്നിരുന്നു. രണ്ട് വര്‍ഷം മുന്‍പു നിധിലിന്റെ സംഘം സ്മിത്തിന്റെ കൂട്ടാളി ധനേഷിന്റെ വീട് ആക്രമിച്ചതിലാണ് തുടക്കം. പലവട്ടം ഇരുസംഘവും ഏറ്റുമുട്ടി. താന്ന്യം ആദര്‍ശിനെ നിജിലിന്റെ സംഘം വെട്ടിക്കൊന്നതിനു പ്രതികാരമായാണ് നിധിലിനെ കൊലപ്പെടുത്തിയത്.

നിധില്‍ കൊലക്കേസില്‍ ചെന്നൈയിലും മറ്റുമായി മുങ്ങിനടന്ന മണലൂര്‍ പാലയ്ക്കല്‍ വിനായകന്‍ (24), അന്തിക്കാട് പറപ്പുള്ളി സന്ദീപ് (24) എന്നിവരെയാണ് ഒടുവില്‍ പിടികൂടിയത്. താന്ന്യം ആദര്‍ശ് വധക്കേസിലെ പ്രതിയായ നിധിലിനെ കഴിഞ്ഞ 10ന് കാറിടിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അതിവേഗം കേസില്‍ കുറ്റപത്രം കൊടുക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.

അന്തിക്കാട് സ്വദേശികളായ സനല്‍, ശ്രീരാഗ്, വിനായകന്‍, സായിഷ്, അഖില്‍, സന്ദീപ് എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിനു ശേഷം ഇവര്‍ രക്ഷപ്പെട്ടു. കൂട്ടാളികളായ അനുരാഗ്, ടി.ആര്‍. സന്ദീപ്, ധനേഷ്, പ്രജിത്ത്, സ്മിത്ത്, നിഷാദ് എന്നിവര്‍ ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കെടുത്തു.

നിധിലിന്റെ കൊലപാതകത്തിന് ശേഷം ചെന്നൈ,പഴനി എന്നിവിടങ്ങളിലേക്ക് കടന്ന സന്ദീപ്, വിനായകന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവര്‍ തൃശ്ശൂരിലെത്തി പണവും തിരിച്ചറിയില്‍ രേഖകളും വസ്ത്രങ്ങളും സംഘടിപ്പിച്ച് ഗുജറാത്തിലെക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അന്തിക്കാട് മേഖലയിലെ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിന് കാരണം. ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നരുന്നതായും പൊലീസ് പറയുന്നു. പലിശയ്ക്ക് കൊടുക്കുന്നതിലൂടെ ലഭിക്കുന്ന അനധികൃതമായ വരുമാനവും കഞ്ചാവ് വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനവുമാണ് ഇരു സംഘങ്ങളും ഇത്തരം പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

എറണാകുളം പൊലീസിന്റെയും ഗോവ പൊലീസിന്റെയും സഹായത്തോടെയായിരുന്നു അന്വേഷണം. അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതിയായിരുന്നു കെലാപ്പെട്ട നിധില്‍. ജാമ്യത്തിലിറങ്ങിയ നിധിലിനെ ഈ മാസം പത്തിനാണ് മങ്ങാട്ടുകര വട്ടുകുളത്ത് വെച്ച് കാറില്‍ നിന്നും പുറത്തിറക്കി വെട്ടി കൊലപ്പെടുത്തിയത്. തൃശൂരിലെ തെക്കന്‍ മേഖലയിലെ പെരിങ്ങോട്ടുകര ഡോണ്‍ എന്നറിയപ്പെടുന്ന കെ.എസ്.സ്മിത്താണ് കൊലയ്ക്ക് പിന്നിലെ പ്രധാന ആസൂത്രകന്‍. ഗോവയില്‍ നിന്ന് പിടികൂടിയ സ്മിത്തിനെ പൊലീസ് സംഘം തൃശൂരില്‍ എത്തിച്ചിരുന്നു. നിധിലിനെ കൊല്ലാന്‍ കൊലയാളി സംഘം രൂപീകരിച്ചതും ആസൂത്രണം ചെയ്തതും സ്മിത്താണെന്നു പൊലീസ് പറഞ്ഞു.

സ്മിത്തിനു കീഴില്‍ വലിയൊരു ഗുണ്ടാസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പെരിങ്ങോട്ടുകര സ്വദേശിയാണ്. പെരിങ്ങോട്ടുകര ഡോണ്‍ എന്ന പേരിലാണ് കുപ്രസിദ്ധി നേടിയത്. അന്തിക്കാട്, താന്ന്യം, ചാഴൂര്‍, പെരിങ്ങോട്ടുകര മേഖലയില്‍ സ്മിത്തും സംഘവും വ്യാപകമായി പണം പലിശയ്ക്കു കൊടുത്തിട്ടുണ്ട്. അഞ്ചു കോടി രൂപ വരെ പലിശയ്ക്കു കൊടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ പണം പിരിച്ചെടുക്കാന്‍ യുവാക്കളുടെ വലിയൊരു സംഘത്തെ നിയോഗിച്ചിരുന്നു. ഇങ്ങനെ പണം പിരിക്കാന്‍ പോകുമ്പോഴുള്ള തര്‍ക്കവും വാക്കേറ്റവും പലപ്പോഴും വൈരാഗ്യത്തിനിടയാക്കിയിട്ടുണ്ട്.

സ്മിത്തിന്റെ കൂട്ടാളികളായിരുന്നു കൊല്ലപ്പെട്ട ദീപക്കും ആദര്‍ശും. ഇവരെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടവരായിരുന്നു കൊല്ലപ്പെട്ട നിധില്‍. രണ്ടു തവണ സ്മിത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണു നിധിലിനെ വകവരുത്താന്‍ തീരുമാനിച്ചത്. ആറു പേരെ ഇതിനായി നിയോഗിച്ചതും സ്മിത്തായിരുന്നു. കൊല നടപ്പാക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷം സ്മിത്ത് നേരെ ഗോവയിലേക്കു മുങ്ങി. കൊലപാതകത്തില്‍ പങ്കില്ലെന്നു വരുത്തുകയായിരുന്നു ഉദ്ദേശ്യം.

അറസ്റ്റിലായ പ്രതികളുടെ മൊഴിയും ഫോണ്‍ വിളികളും സ്മിത്തിന്റെ കുരുക്ക് മുറുക്കി. ഗോവയിലെ ഗസ്റ്റ്ഹൗസില്‍ നിന്നാണ് സ്മിത്തിനെ പിടികൂടിയത്. രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ പിടിക്കപ്പെടില്ലെന്നു സ്മിത്ത് വിലയിരുത്തി. എന്നാല്‍ പൊലീസിന്റെ ചടുലമായ നീക്കം സ്മിത്തിനേയും കുടുക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category