1 GBP = 98.50INR                       

BREAKING NEWS

പിസി തോമസിനെ കൊണ്ടു വരുന്നതിനോട് മോന്‍സ് അടക്കമുള്ള നേതാക്കള്‍ക്ക് എതിര്‍പ്പ്; പിസി ജോര്‍ജിനെ കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടിയും സമ്മതിക്കുന്നില്ല; എന്നിട്ടും ജോസ് കെ മാണിക്ക് ബദലായി രണ്ട് പിസിമാരേയും യുഡിഎഫില്‍ എത്തിക്കാന്‍ സമ്മര്‍ദ്ദം തുടര്‍ന്ന് ചെന്നിത്തല

Britishmalayali
kz´wteJI³

കോട്ടയം: തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി.തോമസിനെയും പി.സി.ജോര്‍ജിനെയും യു.ഡി.എഫിലെത്തിക്കുന്നതിന് മുന്നണിക്കുള്ളിലും എതിര്‍പ്പ് ശക്തം. രണ്ടു പേരേയും യുഡിഎഫിലേക്ക് കൊണ്ടു വരുന്നതിന് മുന്നില്‍ നില്‍ക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ജോസ് കെ മാണിക്ക് ബദലായി രണ്ട് പിസിമാരേയും വേണമെന്നാണ് ആവശ്യം.

എന്‍.ഡി.എ.സഖ്യത്തിലുള്ള, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍കൂടിയായ പി.സി.തോമസ് കുറേനാളുകളായി ബിജെപി. നേതൃത്വവുമായി അത്ര അടുപ്പത്തിലല്ല. നേരത്തേ മുന്നണി വാഗ്ദാനംചെയ്ത പദവികള്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ലഭിച്ചില്ലെന്ന പരാതി അദ്ദേഹത്തിനുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി പി.സി.തോമസ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഫോണില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേരളാ കോണ്‍ഗ്രസിലാണ് എതിര്‍പ്പ ശക്തം. പി.സി.തോമസിനെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെത്തിക്കാന്‍ ചില ആലോചനകള്‍ നടന്നെങ്കിലും മോന്‍സ് ജോസഫിനും ജോയ് എബ്രാഹാമിനും ഈ നീക്കത്തോട് യോജിപ്പില്ലായിരുന്നു. ഇവര്‍ ഇപ്പോഴും എതിര്‍പ്പ് തുടരുകയാണ്. ഇതാണ് യുഡിഎഫിലേക്കും എത്താന്‍ പിസി തോമസിനുള്ള വെല്ലുവളി.

പി.സി.തോമസ് എത്തിയാല്‍ ജോസഫ് ഗ്രൂപ്പിന്റെ നേതൃഘടനയില്‍ മാറ്റങ്ങള്‍ വരും. മുന്നണിയില്‍ എത്തിയാലും ഭാവിയില്‍ കേരളാ കോണ്‍ഗ്രസില്‍ എത്താന്‍ സാധ്യതയുണ്ട്. പിജെ ജോസഫിന് പിസി തോമസിനോട് പ്രത്യേക താല്‍പ്പര്യവുമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് എതിര്‍പ്പ്. അതിനിടെ പി.സി.തോമസ് സ്വന്തം പാര്‍ട്ടിയോടൊപ്പം യു.ഡി.എഫില്‍ ചേര്‍ന്ന് ഘടകകക്ഷിയാകുന്നതില്‍ ഉപാധികള്‍ പാടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്. യു.ഡി.എഫില്‍ ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളില്‍നിന്ന് പി.സി.തോമസ് വിഭാഗത്തിന് പങ്ക് നല്‍കണമെന്ന വാദവും ആശയക്കുഴപ്പമുണ്ടാക്കുന്നു.

ഇതും മോന്‍സ് ജോസഫിനെ ആകലുപ്പെടുത്തുന്നുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ് വന്നതോടു കൂടി പാര്‍ട്ടിയിലെ രണ്ടാമന്‍ എന്ന സ്ഥാനം മോന്‍സിന് ഏതാണ്ട് നഷ്ടമായി കഴിഞ്ഞു. പി.സി.ജോര്‍ജ്, തദ്ദേശതിരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി ധാരണയില്‍ പോകണമെന്ന ആഗ്രഹത്തിലാണ്. യു.ഡി.എഫ്. ധാരണയുടെ കാര്യത്തില്‍ ആലോചനകള്‍ നടക്കുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പി.സി.ജോര്‍ജ് മടങ്ങിവരുന്നതിനോട് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന് യോജിപ്പില്ല. ഉമ്മന്‍ ചാണ്ടിയാണ് ഏറ്റവും എതിരു നില്‍ക്കുന്നത്. പിസിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പും. ബാര്‍ കോഴയിലും സരിതാ കേസിലും എടുത്ത നിലപാടുകളാണ് ഇതിന് കാരണം.

27-ന് കോട്ടയത്ത് നടക്കുന്ന യു.ഡി.എഫ്. നേതൃയോഗത്തില്‍ പി.ജെ.ജോസഫും പങ്കെടുക്കും. 28-ന് ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തും. തദ്ദേശതിരഞ്ഞെടുപ്പിലെ സീറ്റുധാരണയാണ് വിഷയം. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ച 11 സീറ്റ് ജോസഫ് വിഭാഗം ആവശ്യപ്പെടും. കോട്ടയത്ത് പി.ജെ.ജോസഫും കോണ്‍ഗ്രസുമായി ഉണ്ടാക്കുന്ന ധാരണകള്‍ മറ്റുജില്ലകളിലെ ഇരുവിഭാഗവുമായുള്ള ചര്‍ച്ചകളില്‍ നിര്‍ണായകമാകും. ഇതിനൊപ്പം പിസി ജോര്‍ജിന്റേയും പിസി തോമസിന്റേയും സീറ്റിലും ചര്‍ച്ച നടത്തും.

പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഭാരവാഹി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരുന്ന മുതിര്‍ന്ന നേതാവ് ഇ.ജെ.അഗസ്തി ജോസഫ് പക്ഷത്തേക്കെന്ന വിവരവും പുറത്തുവന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെങ്കിലും കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗമായിരുന്നു. അടുത്ത ദിവസം നടക്കുന്ന ജില്ലാ യുഡിഎഫ് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണു വിവരം.

പി.സി.തോമസിന്റെ പാര്‍ട്ടി യുഡിഎഫിലെത്തുന്നതു സംബന്ധിച്ച് ഏതാനും ആഴ്ചകളായി അനൗദ്യോഗിക ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും നിയമസഭാ സീറ്റുകള്‍ സംബന്ധിച്ചു ധാരണയിലെത്തിയ ശേഷമേ പ്രഖ്യാപനമുണ്ടാവൂ എന്നും സൂചനയുണ്ട്. എന്‍ഡിഎ വാഗ്ദാനം ചെയ്ത ഒരു കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും 5 ബോര്‍ഡ് അംഗത്വങ്ങളും നല്‍കാത്തതില്‍ പ്രതിഷേധമുണ്ടെന്നു പി.സി.തോമസ് പറഞ്ഞു. പി.സി.ജോര്‍ജിനെ സഹകരിപ്പിക്കുന്ന കാര്യവും യുഡിഎഫ് ചര്‍ച്ച ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category