1 GBP = 98.40INR                       

BREAKING NEWS

അവയവം സ്വീകരിച്ചവര്‍ നല്‍കിയത് 40 മുതല്‍ 50 വരെ ലക്ഷം രൂപ വരെ; പാവപ്പെട്ടവര്‍ക്ക് കിട്ടിയത് പത്ത് ലക്ഷവും; പുല്ലൂറ്റും എറിയാടും അഴീക്കോടും ഉള്ള ചില കോളനികളില്‍ 20 പേര്‍ ഒരു വര്‍ഷത്തിനിടെ വൃക്കവില്‍പ്പന നടത്തി; അന്വേഷണം ഇടനിലക്കാരിലും സര്‍ക്കാര്‍ ഡോക്ടര്‍മാരിലും മാത്രമൊതുങ്ങും; കിഡ്നി തട്ടിപ്പില്‍ ഹോസ്പിറ്റല്‍ മാഫിയയുടെ സമ്മര്‍ദ്ദം അതിശക്തം

Britishmalayali
kz´wteJI³

തിരുവനന്തപുരം: അവയവദാന തട്ടിപ്പിലെ അന്വേഷണം ഇടനിലക്കാരിലേക്ക് മാത്രം ചുരുങ്ങും. ആശുപത്രി മാഫിയയിലേക്ക് അന്വേഷണം നീളില്ല. ഇതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും പരിശോധിക്കില്ല. അത് പഴയ ആരോപണമാണെന്ന വാദമാകും ഉയര്‍ത്തുക.

അതിനിടെ സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കുനല്‍കിയ റിപ്പോര്‍ട്ടിനുപിന്നാലെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ടുവര്‍ഷത്തിനിടെ നിയമവിരുദ്ധമായി അവയവമാറ്റം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.ജി. റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇവരെ ക്രൈംബ്രാഞ്ച് പിടികൂടാന്‍ സാധ്യത കുറവാണ്. വലിയ സമ്മര്‍ദ്ദങ്ങള്‍ പൊലീസിന് മേലുണ്ടെന്നാണ് സൂചന. വമ്പന്‍ ആശുപത്രി മാഫിയകളിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയാണ് ഇതിന് കാരണം.

തൃശ്ശൂര്‍ ജില്ലയിലെ കോളനി കേന്ദ്രീകരിച്ച് എട്ടുപേര്‍ അവയവദാനം നടത്തിയത് ബന്ധുക്കള്‍ക്കോ അറിയുന്നവര്‍ക്കോ അല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. മുപ്പത്തഞ്ചോളം സംഘങ്ങളുടെ വിവരങ്ങള്‍ ലഭിച്ചു. നിയമം ലംഘിച്ചുള്ള നടപടികളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും പങ്കും സംശയിക്കുന്നുണ്ട്. അതിന് അപ്പുറത്തേക്ക് സ്വകാര്യ ആശുപത്രികളിലേക്ക് അന്വേഷണം എത്താന്‍ ഇടയില്ല. തൃശൂരിലെ കേസുകളില്‍ മാത്രം അന്വേഷണം ഒതുക്കും. രഹസ്യാന്വേഷണവിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കൊടുങ്ങല്ലൂരില്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

ഏജന്റുമാര്‍ മുഖേന അവയവം സ്വീകരിച്ചവര്‍ 40 മുതല്‍ 50 വരെ ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. എന്നാല്‍, അവയവം നല്‍കിയവര്‍ക്ക് എട്ടുമുതല്‍ 15 ലക്ഷംവരെ രൂപയാണ് ലഭിച്ചത്. ബാക്കിത്തുക ഏജന്റുമാര്‍ തട്ടിയെടുത്ത് വീതം വെക്കുകയായിരുന്നു. പണം കൈമാറ്റംചെയ്തത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയല്ലെന്നും അന്വേഷണസംഘം സംശയിക്കുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം പ്രാഥമികഘട്ടത്തില്‍ മാത്രമാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകളും ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്‍ഡ് ടിഷ്യൂസ് ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്.

തൃശ്ശൂര്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ എസ്പി. സുദര്‍ശനാണ് അന്വേഷിക്കുന്നത്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നു. കൊടുങ്ങല്ലൂരിലെ ചില കോളനികളിലെ ചില നിര്‍ധനവീട്ടുകാര്‍ പെട്ടെന്ന് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയത് വൃക്കവില്‍പ്പനയെത്തുടര്‍ന്നാണെന്ന സൂചനകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. പുല്ലൂറ്റ്, എറിയാട്, അഴീക്കോട് വില്ലേജുകളിലെ ചില കോളനികള്‍ കേന്ദ്രീകരിച്ച് ഒരുവര്‍ഷത്തിനിടെ 20 പേര്‍ വൃക്കവില്‍പ്പന നടത്തിയതായാണ് സൂചന.

ഇതിനിടെയാണ് വൃക്കതട്ടിപ്പില്‍ ചില വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറും രംഗത്ത് എത്തി. ക്രൈം ദ്വൈവാരികയാണ് കേരളത്തില്‍ നടക്കുന്ന വൃക്കവാണിഭത്തെക്കുറിച്ച് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവിടുന്നത്. 2001ലാണ് ക്രൈം ഗ്രൂപ്പില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ക്രൈം സ്റ്റോറി ദിനപത്രത്തില്‍ ഒരു യുവതിയുടെ വൃക്ക നഷ്ടപ്പെട്ടതായി പരാതി എന്ന തലക്കെട്ടില്‍ ആറ് ദിവസത്തെ പരമ്പര പ്രസിദ്ധീകരിച്ചത്. കോഴിക്കോട് ബേബി മെമോറിയല്‍ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് നടന്ന വൃക്ക റാക്കറ്റില്‍ ഇടനിലക്കാരും ഡോക്ടര്‍മാരും ഹോസ്പ്പിറ്റല്‍ അധികൃതരും ഓതറൈസേഷന്‍ കമ്മിറ്റിയും ഉള്‍പ്പെട്ട വന്‍ മാഫിയ പ്രവര്‍ത്തിച്ചിരുന്നു എന്ന് മാത്രമല്ല ഇടുക്കിയിലെ പാവപ്പെട്ട ആദിവാസികളുടെ വൃക്ക തട്ടിയെടുക്കുന്നു എന്ന വാര്‍ത്തകൂടി പുറത്തു കൊണ്ടുവന്നിരുന്നുവെന്ന് ക്രൈം അവകാശപ്പെടുന്നു. എന്നാല്‍ ഇതെല്ലാം പഴയ കഥയാണെന്നാണ് ക്രൈംബ്രാഞ്ച് വാദം. അതുകൊണ്ട് തന്നെ അന്വേഷിക്കില്ല.

ക്രൈം നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ ഏറെ നിര്‍ണ്ണായകമായിരുന്നു. ഈ അന്വേഷണ പരമ്പരയില്‍ ഏറെ ഞെട്ടിച്ച സംഭവം ഈ കിഡ്നിറാക്കറ്റിന്റെ പ്രധാന സൂത്രധാരന്‍ മന്ത്രി കെഎം മാണിയുടെ മരുമകനും ബേബി മെമോറില്‍ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റുമായ ഡോക്ടര്‍ സുനില്‍ ജോര്‍ജാണ് എന്നതായിരുന്നു. ക്രൈം വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഉടനെ പലതരത്തിലുള്ള ഭീഷണികളും ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്നും അല്ലാതെയും എനിക്കുണ്ടായി. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് അപകീര്‍ത്തികരമാണെന്ന് പറഞ്ഞ് ബേബി മെമോറിയല്‍ ഹോസ്പിറ്റല്‍ ഉടമ അലക്സാണ്ടര്‍ ക്രൈമിനെതിരെ കേസ് ഫയല്‍ ചെയ്യുകയുണ്ടായി. എന്നാല്‍ ഇതിനോടകം തന്നെ മറ്റ് പത്രങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മാത്രമല്ല സര്‍ക്കാര്‍ ഡിഐജി മുഹമ്മദ് യാസിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ക്രൈം പുറത്തുകൊണ്ടുവന്ന വാര്‍ത്തകളെല്ലാം ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു മുഹമ്മദ് യാസിന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.-എന്നും ക്രൈം പത്രാധിപര്‍ ഫെയ്‌സ് ബുക്കില്‍ അവകാശപ്പെട്ടു.

അന്നത്തെ നിയമ മന്ത്രിയായിരുന്ന കെഎം മാണി ഇടപെട്ട് ഈ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചെങ്കിലും എന്റെ ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഇത് ഹാജരാക്കേണ്ടി വന്നു. എന്നാല്‍ ഇത് അതീവ രഹസ്യ സ്വാഭാവമുള്ള റിപ്പോര്‍ട്ടാണെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ഇന്ത്യയില്‍ കലാപമുണ്ടാവുമെന്നും കാണിച്ച് സീല്‍ ചെയ്ത കവറിലാണ് ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്.
എന്നാല്‍ അവസാനം എന്റെ ഹര്‍ജിയെത്തുടര്‍ന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ ഇത് പൊതുതാല്‍പര്യമുള്ള വിഷയമാണെന്നും രാജ്യങ്ങള്‍ തമ്മിലോ രാജ്യസുരക്ഷയേയോ ബധിക്കില്ലെന്നും വിധിച്ചുകൊണ്ട് ഇത് പരസ്യപ്പെടുത്താന്‍ ഉത്തരവു പുറപ്പെടുവിക്കുകയുണ്ടായി-ക്രൈം വിശദീകരിക്കുന്നു.

അങ്ങനെ നീണ്ട പോരാട്ടത്തിനു ശേഷം പൂഴ്ത്തിവച്ച ആ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരാന്‍ ക്രൈമിന് കഴിഞ്ഞുവെങ്കിലും സര്‍ക്കാര്‍ യാതൊരു നിയമ നടപടിയും ഹോസ്പിറ്റലിനെതിരെയോ ഈ മാഫിയക്കെതിരെയോ എടുക്കാന്‍ തയ്യാറായിരുന്നില്ല. കെഎം മാണിയെപ്പോലുള്ള അഴിമതി വീരന്മാരായ രാഷ്ട്രീയ നേതാക്കന്മാരും ഭരണകൂടവും സ്വന്തം മരുമകനായ ഡോക്ടര്‍ സുനില്‍ ജോര്‍ജിനേയും അധോലോക മാഫിയാ കേന്ദ്രമെന്ന് ഡിഐജി മുഹമ്മദ് യാസിന്‍ വിശേഷിപ്പിച്ച ബേബി മെമോറിയല്‍ ഹോസ്പിറ്റലിനേയും സംരക്ഷിക്കാന്‍ സാദാ സന്നദ്ധരായ് നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മൗനത്തിന്റെ പുകമറയില്‍ ഒളിക്കുന്നത് സ്വാഭാവികം മാത്രം. വൃക്ക വാണിഭം നടത്തിയവരെ ശിക്ഷിക്കുന്നതിന് പകരം വാര്‍ത്ത പുറത്തുകൊണ്ടുവന്ന ക്രൈം ചീഫ് എഡിറ്ററായ എന്നെയടക്കം ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്....! എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് കണ്ട് ഹൈക്കോടതി ഈ വിധി സ്റ്റേ ചെയ്യുകയുകണ്ടായി-ക്രൈം നന്ദകുമാര്‍ വിശദീകരിക്കുന്നു.

എനിക്കെതിരെ ബേബിമെമോറിയല്‍ ഹോസ്പിറ്റല്‍ കൊടുത്ത കേസില്‍ ജഡ്ജിക്ക് ഒരുകോടി രൂപ കൈക്കൂലി കൊടുത്തതായി ബേബിമെമോറിയല്‍ ഹോസ്പ്പിറ്റലിലെ ജീവനക്കാരന്‍ തന്നെ കുറ്റബോധം കാരണം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ മാഫിയാസംഘം പ്രവര്‍ത്തിക്കുന്നത് മെഡിക്കല്‍ മേഖലയിലാണെന്ന് ഈ സംഭവം തെളിയിച്ചു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം വിശദമായ അന്വേഷണം നടന്നാലും ഈ റാക്കറ്റിനെതിരെ വിരലനക്കാന്‍ ഒരു സര്‍ക്കാറും തയ്യാറാവില്ല എന്ന് എനിക്കെന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്നും പറയാന്‍ ഉറപ്പിച്ചു പറയാന്‍ കഴിയും. കാരണം മരുന്നു മാഫിയയുടേയും ഹോസ്പിറ്റല്‍ മാഫിയയുടെയും സംരക്ഷകരായി പ്രവര്‍ത്തിക്കുന്നത് മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരും പൊലീസ് മേധാവികളും ഭരണകൂടവുമാണ്...-ക്രൈം നന്ദകുമാര്‍ ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category