1 GBP = 98.10INR                       

BREAKING NEWS

ഡോളര്‍ കൂമ്പാരങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും അതി സുന്ദരിമാര്‍ക്കും ഒപ്പം അന്തിയുറങ്ങി; മൈക്കല്‍ ജാക്‌സണ്‍ മുതല്‍ മഡോണ വരെയുള്ള സെലിബ്രിറ്റികള്‍ക്കൊപ്പം പ്രൈവറ്റ് ജെറ്റില്‍ പറന്നു

Britishmalayali
kz´wteJI³

'' അര്‍ത്ഥശൂന്യമായ ജീവിതം നയിക്കുന്നതിലും നല്ലത് അര്‍ത്ഥപൂര്‍ണ്ണമായ മരണത്തെ വരിക്കലാണ് '' ദീര്‍ഘകാലം ഫിലിപ്പൈന്‍സ് പ്രസിഡണ്ടായിരുന്ന കൊറാസോണ്‍ അക്വിനോയുടെ വാക്കുകളാണിത്. ലക്ഷ്യമില്ലാത്ത ജീവിതത്തിന് അര്‍ത്ഥവും ഉണ്ടാകില്ല. ഷേക്സ്പിയര്‍ പറഞ്ഞതുപോലെ, നിറയേ ശബ്ദവും വെളിച്ചവുമെല്ലാം ഉള്ള, എന്നാല്‍ ഉള്‍ക്കാമ്പില്ലാത്ത ഒരു വിഢിപറഞ്ഞകഥയായി ജീവിതം മാറുന്നത് അപ്പോഴായിരിക്കും. സമ്പന്നതയുടെ നടുവില്‍, എന്നും മഞ്ഞവെളിച്ചത്തില്‍ തങ്ങിനിന്ന ഒരു ജീവിതം മുപ്പത്തി എട്ടാം വയസ്സില്‍ അപൂര്‍ണ്ണമായി അവസനിക്കുമ്പോള്‍ നമുക്ക് വീണ്ടും ചിന്തിച്ചു തുടങ്ങാം, എന്താണ് ജീവിതം ? എന്തിനാണ് ജീവിതം ?

അസിം രാജകുമാരന്റെ ജീവിതം ഒരു അപൂര്‍വ്വ കഥയാണ്. ലോകത്തിലെ എണ്ണപ്പെട്ട ധനികരില്‍ ഒരാളായ ബ്രൂണൈ സുല്‍ത്താന്റെ മകന്‍. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച കുമാരന്‍ യൗവ്വനത്തിലേക്ക് കാലൂന്നിയപ്പോള്‍ സുഹൃത്തുക്കളായത് മൈക്കല്‍ ജാക്സണേയും മഡോണയേയും നവോമി കാംബെലിനേയുമൊക്കെപ്പോലുള്ള, ഗ്ലാമര്‍ ലോകത്തിലെ വെള്ളിനഷത്രങ്ങള്‍. ജീവിതം ആഘോഷമാക്കി സ്വകാര്യ ജെറ്റില്‍ ലോക മുഴുവന്‍ പറന്നു നടന്നു. അവസാനം, കഴിഞ്ഞ ശനിയാഴ്ച്ച മരണത്തിന് കീഴടങ്ങുമ്പോള്‍ പ്രായം 38. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒരു അനന്തരാവകാശിയെ പോലും ബാക്കിവയ്ക്കാതെയാണ് ഈ അവിവാഹിതന്‍ കടന്നു പോയത്.

ജീവിച്ചിരുന്നപ്പോള്‍ എന്നും, ചുറ്റിനും മഞ്ഞവെളിച്ചം വാരിവിതറുന്ന ഗ്ലാമര്‍ താരങ്ങളായിരുന്നു. ഹോളിവുഡ് നായികമാര്‍ മുതല്‍, ഗായകര്‍, ടെലിവിഷന്‍ താരങ്ങള്‍ എന്നിങ്ങനെ പലരും. വിരുന്നൊരുക്കിയും, വിരുന്നുകളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയും നക്ഷത്ര ലോകത്തെ രാജകുമാരനായി വാണ അസീം യാത്രയായപ്പോള്‍, പക്ഷെ യാത്ര അയയ്ക്കാനെത്തിയത് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം. ഉണ്ണിക്കൈ വളരാനും, ഉണ്ണിക്കാല്‍ നിലത്തുറയ്ക്കാനും ആറ്റുനോറ്റ് കാത്തിരുന്ന പിതാവും സഹോദരങ്ങളും കണ്ണുനീരില്‍ കുതിര്‍ന്ന വിട നല്‍കുമ്പോള്‍, ദൂരെയെങ്ങോ ഒളിഞ്ഞിരിക്കുകയായിരുന്നു അസീം രാജകുമാരന് എന്നും പ്രിയപ്പെട്ട ഗ്ലാമര്‍ലോകം.

ഇന്നും ബ്രിട്ടീഷ് സംരക്ഷണയിലുള്ള, എണ്ണ സമ്പത്ത് കുമിഞ്ഞു കൂടിയ ഈ കൊച്ചു രാജ്യത്തിലെ സുല്‍ത്താന്റെ ഇളയ അനുജനായിരുന്നു ഒരുകാലത്ത് ഇവിടത്തെ പ്ലേബോയ്. ആഡംബരക്കാറുകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു ജെഫ്രി രാജകുമാരന്‍, വിദേശങ്ങളില്‍ വിഭവസമൃദ്ധമായ വിരുന്നുകളൊരുക്കുന്നതില്‍ പ്രസിദ്ധനായിരുന്നു. ജഫ്രിക്ക് കൂച്ചുവിലങ്ങിട്ട് അടക്കിയിരുത്തിയപ്പോഴേക്കും അടുത്ത തലമുറയില്‍ അസിം രാജകുമാരന്‍ ആ രംഗത്തേക്ക് എത്തിക്കഴിഞ്ഞിരുന്നു.

ലെയ്റ്റണ്‍ പാര്‍ക്കിലെ ബെര്‍ക്ക്ഷയര്‍ പബ്ലിക് സ്‌കൂളിലെ പഠനത്തിനു ശേഷം തന്റെ ജ്യേഷ്ഠ സഹോദരനായ കിരീടാവകാശി ബില്ലാ രാജകുമാരന്റെ വഴിയില്‍ അസീമും നീങ്ങുമെന്നായിരുന്നു എല്ലാവരും കരുതിയത്. ഓക്സ്ഫോര്‍ഡിലെ മഗ്ദലന്‍ കോളേജില്‍ നിന്നും ഇസ്ലാമിക പഠനം പൂര്‍ത്തിയാക്കിയാണ് ബില്ല രാജകുമാരന്‍ സ്വദേശത്തേക്ക് മടങ്ങിയത്. എന്നാല്‍, ഓക്സ്ഫോര്‍ഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റിയില്‍ രാഷ്ട്ര തന്ത്രവും അന്താരാഷ്ട്ര ബന്ധങ്ങളും പഠിക്കാനായിരുന്നു അസിം ചേര്‍ന്നത്. പഠനത്തിലുള്ളതിനേക്കാള്‍ ശ്രദ്ധ പക്ഷെ മറ്റു പലതിലുമായിരുന്നു.

എക്കാലവും ഒരു സിനിമാ നിര്‍മ്മാതാകാന്‍ ആഗ്രഹിച്ച അസിം ആ രംഗത്ത് അസിം ബോല്‍ക്കിയ എന്ന പേരില്‍ ചില വിജയങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഹിലാരി സ്വാങ്ക് അഭിനയിച്ച യു ആര്‍ നോട്ട് യു എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് അസിം ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് സ്വവര്‍ഗ്ഗാനുരാഗത്തിന്റെ കഥ പറയുന്ന ഹാപ്പി പ്രിന്‍സിലൂടെകൂടുതല്‍ ശ്രദ്ധേയനായി. എന്നാല്‍, പിന്നീട് എപ്പോഴോ അദ്ദേഹത്തിന്റെ താത്പര്യം സിനിമയില്‍ നിന്നും മാറി താരങ്ങളിലേക്കായി. ചുറ്റും താരപ്രതിഭകളുമായി നില്‍ക്കുന്നത് ഒരുതരം ഭ്രാന്ത് തന്നെയായി മാറി.

5 ബില്ല്യണ്‍ ഡോളറിന്റെ അവകാശിയായ അസിമിന് സെലിബ്രിറ്റികളെ തന്റെ സുഹൃത്തുക്കളാക്കുവാന്‍ എത്രയധികം പണം ചെലവഴിക്കുന്നതിനും മടിയില്ലായിരുന്നു. അത്യാഡംബര വിരുന്നുകളായിരുന്നു പലപ്പോഴും ഇത്തരക്കാര്‍ക്കായി ഒരുക്കുക. വിരുന്നിന്റെ അന്ത്യത്തില്‍ അതിഥികള്‍ക്ക് ഓരോരുത്തര്‍ക്കും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കും. 20,000 ഡോളര്‍ വരെ വിലയുള്ള സമ്മാനങ്ങള്‍ ഇത്തരത്തിലുള്ള് വിരുന്നുകളില്‍ നല്‍കുമായിരുന്നു.

ഈ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും അസിമിന് റിയാലിറ്റി ടി വി താരം ജേയ്ഡ് ഗൂഢിയുമായി പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ബന്ധമുണ്ടായിരുന്നു. തന്റെ സൗഹൃദം തെളിയിക്കുവാന്‍ അസിം ജേയ്ഡിന് നല്‍കിയത് 3 മില്ല്യണ്‍ ഡോളറിന്റെ ഒരു മോതിരമായിരുന്നു എന്നാണ് ജെയ്ഡ് പറഞ്ഞിട്ടുള്ളത്. അതുപോലെ, അമേരിക്കന്‍ പോപ്പ് ഗായിക, മരിയാ കെയ്രിയ്ക്ക് ഒരിക്കല്‍ നല്‍കിയത് 5.7 മില്ല്യണ്‍ ഡോളറിന്റെ നെക്ക്ലേസായിരുന്നു. അമേരിക്കന്‍ ഗായകന്‍ അഷര്‍ ലണ്ടനില്‍ പരിപാടി നടത്താന്‍ എത്തിയപ്പോള്‍തന്റെ സുഹൃത്തുക്കള്‍ക്കായി അസിം മുന്‍നിരയില്‍ 20 സീറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്.

സിനിമാ നിര്‍മ്മാണത്തിനു പുറമേ ഫാഷന്‍ മേഖലയിലും അസിം കൈവച്ചു. എം സി എം ബ്രാന്‍ഡിന്റെ യുണിസെക്സ് ബാഗുകളായിരുന്നു ഉദ്പന്നം. ഇതില്‍ നിന്നുള്ള വരുമാനം മുഴുവനും, ബ്രിട്ടനില്‍ ഗുരുതരമായ രോഗം ബാധിച്ച കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം നല്‍കുന്ന മെയ്ക്ക് എ വിഷ് ഫൗണ്ടെഷന്‍ എന്ന സംഘടനയ്ക്കാണ് പോകുന്നത്. സ്‌കാന്‍ഡലസ് എന്ന പേരില്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ടെങ്കിലും അത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നല്ലൊരു ഗായകന്‍ കൂടി ആയിരുന്നു അസീം, പക്ഷെ പൊതുവേദികളില്‍ പാടാന്‍ ഭയമായിരുന്നു.

സൈനിക വൃത്തിയായിരുന്നു പിതാവ് തന്റെ മകനായി ആഗ്രഹിച്ചത്. സാന്‍ഡ്ഹസ്റ്റില്‍ പഠനത്തിനായി അയച്ചെങ്കിലും, അത് പൂര്‍ത്തിയാക്കിയില്ല. തന്റെ ജീവിതം മറ്റൊന്നാണെന്ന തിരിച്ചറിഞ്ഞ അസീം നക്ഷത്രങ്ങളുടെ ലോകത്തേക്ക് ഇറങ്ങുകയായിരുന്നു. ''എനിക്ക് എന്തൊക്കെ ലഭിച്ചിട്ടുണ്ടോ അതിനൊക്കെ ദൈവത്തിനോട് നന്ദിയുണ്ട്. അതെല്ലാം എന്റെ സുഹൃത്തുക്കളുമൊത്ത് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. '' ഒരിക്കല്‍ അസീം പറഞ്ഞു. ഇനി നാളെ ഇതൊന്നുമില്ലാതെയായാലും താന്‍ സന്തോഷത്തോടെ ജീവിക്കുമെന്നു പറായാനും അസിം പക്ഷെ മഠിച്ചിരുന്നില്ല.

എന്തിനെന്നറിയാതെ പാറിപ്പറന്നു നടക്കുന്ന ഒരു ചിത്രശലഭം എന്നാണ് ഉറ്റ സുഹൃത്ത് ജെയ്ഡ് അസിമിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. നക്ഷത്രങ്ങളുടെ ലോകത്ത് പാറിപ്പറന്നു നടന്ന ശലഭം അവസാനം മണ്ണിലടിഞ്ഞപ്പോള്‍ പക്ഷെ, നക്ഷത്രങ്ങളൊന്നും തന്നെ താഴേക്ക് ഇറങ്ങിവന്നില്ല. കര്‍മ്മകാണ്ഡത്തിലെ നിയമങ്ങളുരുവിട്ട് തന്താങ്ങളുടെ കര്‍മ്മങ്ങളില്‍ മുഴുകുകയായിരുന്നു അവര്‍. എന്നാല്‍, കൈയ്യില്‍ കോരിയെടുത്ത് വളര്‍ത്തിയ മകന്റെ മൃതദേഹത്തിനരുകില്‍ നിര്‍വ്വികാരനായി ആ പിതാവുണ്ടായിരുന്നു. തന്റെ ആഗ്രഹം സാധിച്ചു തന്നില്ലെങ്കില്‍ പോലും മകനെ എന്നും സ്നേഹിച്ചിരുന്ന പിതാവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category