1 GBP = 98.30INR                       

BREAKING NEWS

ആസ്ത്മ രോഗിയയ അമ്മ ആറു വയസ്സുള്ള കുഞ്ഞുങ്ങളെ സ്‌കൂളില്‍ അയച്ചില്ല; 2,500 പൗണ്ട് പിഴ അടക്കാന്‍ കത്തു നല്‍കി ലോക്കല്‍ അഥോറിറ്റി

Britishmalayali
kz´wteJI³

കോവിഡ്-19 നുമായി ബന്ധപ്പെട്ട് ഏറ്റവും അപകട സാധ്യത കൂടുതലുള്ള വിഭാഗത്തില്‍ പെട്ട ഒരു അമ്മയ്ക്ക് തന്റെ മക്കളെ സ്‌കൂളില്‍ അയയ്ക്കാത്തതിന് 2,500 പൗണ്ട് പിഴയും മൂന്നു മാസത്തെ ജയില്‍വാസവും ശിക്ഷി വിധിച്ചേക്കുമെന്ന മുന്നറിയിപ്പ്. ടൈപ്പ് 1 പ്രമേഹം, ആസ്ത്മ, തൈറോയിഡിന്റെ പ്രശ്നങ്ങള്‍ എന്നിവയാല്‍ വലയുന്ന കാറ്റി സിംപ്സണ്‍ എന്ന 29 കാരിക്കാണ് തന്റെ മക്കളെ സ്‌കൂളില്‍ അയയ്ക്കാത്തതിന് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്‍ എച്ച് എസ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, ഏറ്റവും അപകട സാധ്യത കൂടിയ വിഭാഗത്തില്‍ പെടുന്നയാളാണ് ഈ വനിത.

ആറുവയസ്സുകാരായ മകന്‍ ഡാമിയനും മകള്‍ അലിഷയും പഠിക്കുന്ന നോര്‍ത്ത് യോര്‍ക്ക്ഷയറിലെ ഗലീലിയോ അക്കാഡമി ട്രസ്റ്റിലെ അദ്ധ്യാപകരെ തന്റെ ആരോഗ്യ സ്ഥിതി ഇവര്‍ അറിയിച്ചിരുന്നു. തനിക്ക് കോവിഡ് ബാധ ഉണ്ടായാല്‍ മരണത്തിനു കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലെന്നും ബോദ്ധ്യപ്പെടുത്തിയിരുന്നു. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു ശേഷം, ആഴ്ച്ചയിലൊരിക്കല്‍ ഷോപ്പിംഗിനല്ലാതെ ഇവര്‍ വീടിന് പുറത്തേക്ക് ഇറങ്ങാറുമില്ല. ഇത്തരത്തിലുള്ള സ്ത്രീയ്ക്കാണ് കഴിഞ്ഞയാഴ്ച്ച ഒരു എജൂക്കേഷന്‍ വെല്‍ഫെയര്‍ ഓഫീസര്‍ വീട്ടിലെത്തി കോടതിയില്‍ നിന്നുള്ള മുന്നറിയിപ്പ് നല്‍കിയത്.

മക്കളെ സ്‌കൂളിലേക്ക് അയച്ചില്ലെങ്കില്‍ 2500 പൗണ്ട് പിഴയൊടുക്കേണ്ടിവരുമെന്നും മൂന്നു മാസം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് കത്തില്‍ ഉള്ളത്. 1996-ലെ വിദ്യാഭ്യാസ നിയമപ്രകാരം കുട്ടികള്‍ സ്‌കൂളില്‍ കൃത്യമായി വരാതിരിക്കുകയും, അതിന് മതിയായ കാരണങ്ങള്‍ ഇല്ലാതെയിരിക്കുകയും ചെയ്താല്‍ മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാം. എന്നാല്‍, മുന്നറിയിപ്പ് ലഭിച്ചതിനു ശേഷവും തന്റെ മക്കളെ സ്‌കൂളിലേക്ക് അയയ്ക്കാന്‍ സിംപ്സണ്‍ തയ്യാറല്ല. വൈറസ് ബാധയേറ്റാല്‍ മരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്ത, ഏറ്റവും അപകട സാധ്യത കൂടിയ വിഭാഗത്തില്‍ പെടുന്നയാളാണ് താന്‍ എന്നാണ് അവര്‍ പറയുന്നത്.

താന്‍, കുട്ടികളുടെ ഒരേയൊരു രക്ഷാധികാരിയാണെന്നും, ജീവിച്ചിരിക്കുക എന്നതാണ് ഇപ്പോള്‍ തന്റെ മുഖ്യ ലക്ഷ്യമെന്നുമാണ് അവര്‍ പറയുന്നത്. വൈറസ് വ്യാപനം വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും പലയിടങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, തന്റെ മക്കള്‍ സ്‌കൂളില്‍ പോയി അണുബാധയുമായി വീട്ടില്‍ എത്തിയാല്‍ താന്‍ എന്തുചെയ്യുമെന്നാണ് അവര്‍ ചോദിക്കുന്നത്. സ്‌കൂളിലെ ജീവനക്കാര്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്നും ഇപ്പോള്‍ നേരിട്ടുപോയി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും അപകടസാധ്യത കൂടുതലുള്ള വിഭാഗത്തില്‍ പെട്ടയാളായതിനാല്‍ തനിക്ക് കുട്ടികളേയും കൊണ്ട് സ്‌കൂളില്‍ പോകാന്‍ സാധിക്കുകയില്ല എന്ന് വ്യക്തമാക്കിയ ഇവര്‍ പറയുന്നത്, സ്‌കൂളില്‍ ചെന്നാല്‍ ധാരാളം പേരുമായി കുട്ടികള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമെന്നും അതുമൂലം അണുബാധയുണ്ടാകുവാനുള്ള സാധ്യത വളരെ വലുതാണ് എന്നുമാണ്.മാത്രമല്ല, മകന്‍ ഡാമിയനും ഒരു ആസ്ത്മാ രോഗിയാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category