1 GBP = 98.10INR                       

BREAKING NEWS

എന്താണ് ബ്ലൂ ബാഡ്ജ്? അതു നേടാന്‍ യോഗ്യത എന്താണ്? ബ്ലൂ ബാഡ്ജ് ഉള്ളവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ കിട്ടും? യു കെ മലയാളികള്‍ അറിയാന്‍ ഒരു കുറിപ്പ്

Britishmalayali
kz´wteJI³

2000 ത്തിലാണ് ആദ്യമായി ബ്ലൂ ബാഡ്ജ് പദ്ധതി ആവിഷ്‌കരിക്കുന്നത്. നടക്കുവാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികളെ ഉദ്ദേശിച്ചുകൊണ്ടാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ ബാഡ്ജ് ഉള്ളവര്‍ക്ക്, അവര്‍ക്കായി പ്രത്യേകം മാറ്റി വച്ചിരിക്കുന്ന പാര്‍ക്കിംഗ് സ്പേസുകള്‍ ലഭ്യമാകും എന്നു മാത്രമല്ല, ഇവര്‍ക്ക് ചില പാര്‍ക്കിംഗ് നിയന്ത്രണങ്ങളില്‍ ഇളവുകളുമുണ്ട്.

എന്താണ് ബ്ലൂ ബാഡ്ജ് ?

ളുകള്‍ക്ക് ചില പാര്‍ക്കിംഗ് നിയന്ത്രണങ്ങളില്‍ ഇളവുകളും അതുപോലെ ചില പ്രത്യേക പാര്‍ക്കിംഗ് സ്പേസുകളിലേക്കുള്ള പ്രവേശനവും അനുവദിക്കുന്ന ഒന്നാണ് ബ്ലീ ബാഡ്ജ്. ഇതിന് അര്‍ഹതയുള്ള വ്യക്തികള്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാന്‍ സാധിക്കും. അത്തരക്കാരെ മറ്റാരെങ്കിലും വാഹനങ്ങളില്‍ കൊണ്ടുവിടുകയോ, കൊണ്ടുപോകാന്‍ വരികയോ ആണെങ്കിലും ഇത് ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍, ബ്ലൂകാര്‍ഡുള്ള ഒരു വ്യക്തിക്ക് വേണ്ടി എന്തെങ്കിലും ജോലി സംബന്ധമായി എത്തുന്ന വ്യക്തികള്‍ക്ക് ഇത് നല്‍കുവാന്‍ പാടില്ല. അതുപോലെ ബാഡ്ജ് ആവശ്യമില്ല എന്നു വരികില്‍ ഉടനെ അത് കൗണ്‍സിലില്‍ തിരികെ ഏല്പിക്കണം.

ആര്‍ക്കൊക്കെയാണ് ബ്ലൂ ബാഡ്ജ് നേടാനുള്ള യോഗ്യത ?

താഴെകൊടുത്തിരിക്കുന്ന വ്യവസ്ഥകള്‍ ബാധകമായ ഒരു വ്യക്തിക്ക് ബ്ലൂ ബാഡ്ജ് സ്വമേധയാ ലഭിക്കും.

  • ആ വ്യക്തി ഒരു റെജിസ്റ്റര്‍ ചെയ്ത അന്ധനാണെങ്കില്‍
  • ഡിസെബിലിറ്റി ലിവിംഗ് അലവന്‍സിന്റെ മൊബിലിറ്റി കമ്പോണന്റില്‍ ഉയര്‍ന്ന നിരക്കിലുള്ള തുക ലഭിക്കുവെങ്കില്‍
  • വാര്‍ പെന്‍ഷണര്‍ മൊബിലിറ്റി സപ്ലിമെന്റ് ലഭിക്കുന്നുവെങ്കില്‍
  • സായുധ സൈന്യത്തിന്റെ നഷ്ടപരിഹാര പദ്ധതിയുടെ ഭാഗമായി ഒന്നിച്ചൊരു ലഭിച്ചിട്ടുണ്ട് എങ്കിലും സ്ഥിരമായ അംഗ പരിമിതി ഉണ്ടെന്ന് സര്‍ട്ടിഫൈ ചെയ്തിട്ടും ഉണ്ടെങ്കില്‍.
  • മൊബിലിറ്റ് കമ്പോണന്റില്‍ എട്ടോ അതിലധികമോ പോയിന്റുകള്‍ നേടിയിട്ടുണ്ടെങ്കില്‍

പ്ലാനിംഗിലോ തുടര്‍ന്ന് പി ഐ പി അസ്സെസ്സ്മെന്റ് ഏരിയകളിലേക്കോ ഉള്ള യാത്രകളില്‍ 10 പോയിന്റ് നേടുകയും വിലയിരുത്തലില്‍ ഇ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇതിനെ കുറിച്ച് നിങ്ങള്‍ക്ക് വ്യക്തതയില്ലെങ്കില്‍ നിങ്ങളുടെ പി ഐ പി ഡിസിഷന്‍ ലെറ്റര്‍ പരിശോധിക്കുക.

മേല്പ്പറഞ്ഞ സാഹചര്യങ്ങളില്‍ നിങ്ങള്‍ സ്വമേധയാ ബ്ലൂ ബാഡ്ജിന് അര്‍ഹരാകും. എന്നാല്‍ മറ്റു ചില സാഹചര്യങ്ങളില്‍ കൂടി നിങ്ങള്‍ ബ്ലൂ ബാഡ്ജിന് അര്‍ഹരായേക്കാം.

  • സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍ നിങ്ങള്‍ക്ക് നടക്കുവാനോ, മറ്റിടങ്ങളിലേക്ക് പോകാനോ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ബ്ലൂ ബാഡ്ജിന് അര്‍ഹതയുണ്ട്.
  • നിങ്ങളുടെ കൈകള്‍സാധാരണ രീതിയില്‍ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെങ്കിലും ബ്ലൂ ബാഡ്ജ് ലഭിച്ചേക്കും.
  • രണ്ട് വയസ്സിനു മുകളിലുള്ളതും നടക്കുവാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒരു കുട്ടിക്ക് വേണ്ടിയോ അല്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ വാഹനത്തിന്റെ സമീപം തന്നെ ഉണ്ടായിരിക്കേണ്ടത് ആവശ്യമായ മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടിക്കോ വേണ്ടി അപേക്ഷിക്കുകയാണെങ്കിലും നിങ്ങള്‍ക്ക് ബ്ലൂ ബാഡ്ജ് ലഭിക്കും.

സാധാരണയായി അപേക്ഷിച്ചുകഴിഞ്ഞാല്‍,ആ അപേക്ഷയിന്‍ മേല്‍ ഒരു തീരുമാനമെടുക്കാന്‍ 12 ആഴ്ച്ചകള്‍ എങ്കിലും എടുക്കും. അത് പൂര്‍ണ്ണമായും നിങ്ങളുടെ ലോക്കല്‍ കൗണ്‍സില്‍ അപേക്ഷകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും, നിങ്ങള്‍ മെഡിക്കല്‍ ഫോം ഡി എസ് 1500 ന്റെ ഒരു കോപ്പി സമര്‍പ്പിക്കുകയും ചെയ്താല്‍ കോണ്‍സില്‍ അപേക്ഷ വേഗത്തില്‍ പരിഗണിക്കും. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും ബ്ലൂ ബാഡ്ജ് പുതുക്കേണ്ടതുണ്ട്. ബ്ലൂബാഡ്ജുമായി ബന്ധിപ്പിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരികയാണെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കേണ്ടതായി വരും,. ആവശ്യമില്ലാതെ വരുമ്പോള്‍ ബാഡ്ജ് കൗണ്‍സിലില്‍ തിരികെ ഏല്പിക്കാത്തവര്‍ക്ക് 1000 പൗണ്ട് വരെ പിഴ നല്‍കേണ്ടതായും വരും.

ബ്ലൂ ബാഡ്ജിനായി എങ്ങനെ അപേക്ഷിക്കാം ?

ര്‍ക്കാര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ഒരു ബ്ലൂ ബാഡ്ജിനായി അപേക്ഷിക്കാം. നിങ്ങളുടെ ശിരസ്സിന്റെയും തോള്‍ ഭാഗത്തിന്റെയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫിനൊപ്പം നിങ്ങളുടേ തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം സാക്ഷ്യപ്പെടുത്തുന്ന രേഖ, ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്ന് തെളിയിക്കുന്ന രേഖ, നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ബ്ലൂ ബാഡ്ജിനായി വീണ്ടും അപേക്ഷിക്കുന്നവരാണെങ്കില്‍ നിലവിലുള്ള ബ്ലൂ ബാഡ്ജിന്റെ വിശദാംശങ്ങള്‍ കൂടി നല്‍കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category