1 GBP = 98.20INR                       

BREAKING NEWS

15 ശതമാനം സബ്‌സിഡിയും 3 ശതമാനം പലിശയും; രണ്ട് കൊല്ലം പ്രവായായിരുന്നാല്‍ ഒറ്റക്കോ ഗ്രൂപ്പായോ തുടങ്ങാം: നോര്‍ക്കയുടെ പദ്ധതിയില്‍ വിശ്വസിച്ച് കൊറോണക്ക് ശേഷം നാട്ടില്‍ ബിസിനസ് ആരംഭിച്ചത് ആയ്യായിരത്തോളം പേര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: 15 ശതമാനം സബ്‌സിഡിയും മൂന്ന് ശതമാനം പലിശയും-പ്രവാസികൾക്ക് കൊറോണക്കാലത്ത് ആശ്വാസമാകുകയാണ് നോർക്കയുടെ ഈ പദ്ധതി. രണ്ട് കൊല്ലം പ്രവാസിയായിരുന്നാൽ ഒറ്റയ്‌ക്കോ ഗ്രൂപ്പായോ തുടങ്ങാവുന്ന പദ്ധതിയിൽ നിരവധി പ്രവാസികളാണ് പങ്കാളിയാകുന്നത്. നോർക്കയുടെ പദ്ധതിയിൽ വിശ്വസിച്ച് കൊറോണക്ക് ശേഷം നാട്ടിൽ ബിസിനസ് തുടങ്ങിയത് 5000ത്തോളം പേരാണ്.

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്സ്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്സുമായി പല പ്രധാന ബാങ്കുകളും ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരഭകരാകാനുള്ള അവസരമാണ് ഇതിലൂടെ വഴിയൊരുക്കുന്നത്. 30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്സിഡിയും ( പരമാവധി മൂന്നു ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വർഷം 3 ശതമാനം പലിശ സബ്സിഡിയും നോർക്ക നൽകും.

തിരികെയത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ സഹായം നൽകുന്ന പദ്ധതിയാണ് എൻഡി പി ആർ ഇ എം. പദ്ധതിയിലൂടെ 2019-20 സാമ്പത്തികവർഷം 1043 പേർക്കായി 53.43 കോടി രൂപ വായ്പ നൽകി. ഇതിൽ മൂലധന, പലിശ സബ്‌സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15 കോടി രൂപ നോർക്ക ചെലവഴിച്ചു. വിശദവിവരങ്ങൾ ംംം.ിീൃസമൃീീെേ.ീൃഴ ലും 00919061106777, ടോൾ ഫ്രീ നമ്പറുകളിലും 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയിൽ പ്രവാസികളുടെ സംഭാവന വിസ്മരിക്കാനാകാത്തതാണ്. പ്രവാസികൾക്കായി സമയബന്ധിത സേവനങ്ങളും സൗകര്യങ്ങളും അവരുടെ ക്ഷേമവും ഉറപ്പു വരുത്തുകയെന്നതാണ് നോർക്ക റൂട്ട്‌സിന്റെ പ്രധാന ലക്ഷ്യം, കൂടാതെ പ്രവാസികളുടെ അനുഭവസമ്പത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതും ഈ സർക്കാരിന്റെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നാണ്. സുരക്ഷിതവും നിയമാനുസൃതവുമായ പ്രവാസം, പ്രവാസി ജനതയുടെ ക്ഷേമവും ഐശ്വര്യവും, തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം തുടങ്ങിയവ ഉറപ്പുവരുത്തുവാൻ എല്ലാ നടപടികളും സ്വീകരിക്കുകയാണ് നോർക്കയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിരുന്നു പ്രവാസി സ്വാന്തന പദ്ധതിയും.

വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വർഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വർഷം കഴിയാത്ത പ്രവാസികൾക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോർഡിൽ നിന്നും സഹായധനം ലഭിക്കാത്തവർക്കുമാത്രമേ ഈ ധനസഹായം ലഭിക്കുകയുള്ളു. ഇതാണ് വിവിധ പ്രവാസികൾക്ക് തുണയായത്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ഏപ്രിൽ മുതലാണ് സ്വീകരിച്ച് തുടങ്ങിയത്. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് ംംം.ിീൃസമൃീീെേ.ീൃഴ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി 1,000 രൂപയും നൽകിയിരുന്നു. കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 10,000 രൂപ അടിയന്തര സഹായമായി ലഭിക്കും. സാന്ത്വന പദ്ധതിയിൽ കോവിഡ്19 ഉൾപ്പെടുത്തിയതിനാൽ രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവർക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10,000 രൂപ വീതം ലഭിക്കും.-അങ്ങനെ പല പദ്ധതികൾ. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്ന കാലവധിയുള്ള പാസ്‌പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും 5,000 രൂപ ധനസഹായവും നൽകിയിരുന്നു.

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തുന്നവർക്കു സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള പല സംരംഭകത്വ പദ്ധതികളും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നോർക്കയുടെ പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ്(എൻഡിപിആർഇഎം) ഇതിലൊന്നാണ്. ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കേരള സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ (കെഎസ്ബിസിഡിസി) നോർക്കയുമായി സഹകരിച്ചും ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. അതു പ്രകാരം കെഎസ്ബിസിഡിസി പലിശയിനത്തിൽ അഞ്ചു ശതമാനം ഇളവു നൽകും.

മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ സ്ഥിര വരുമാനം കണ്ടെത്താൻ സർക്കാർ സഹായിക്കും. 30 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സംരംഭങ്ങൾക്ക് 15% മൂലധന സബ്സിഡി ലഭിക്കും. അതായത് സംരംഭം ആരംഭിക്കാൻ മൂന്നു ലക്ഷം രൂപ സർക്കാർ നൽകും. ബാക്കി തുക നോർക്ക മുഖേന ബാങ്ക് വായ്പ. വായ്പ കൃത്യമായി തിരികെ അടയ്ക്കുന്നവർക്ക് ആദ്യ നാലുവർഷം മൂന്നു ശതമാനം പലിശ സബ്സിഡി ലഭിക്കും. ബാങ്കിന്റെ നിബന്ധനകൾക്കും ജാമ്യ വ്യവസ്ഥകൾ, ബാങ്കുമായുള്ള നോർക്ക റൂട്ട്സിന്റെ ധാരണാപത്രത്തിലെ വ്യവസ്ഥകൾ എന്നിവയ്ക്ക് അനുസരിച്ചാണു വായ്പ ലഭിക്കുക.

തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കാൻ മാർഗനിർദേശവും മൂലധന സബ്സിഡിയും നൽകും. വരുമാനം ഉറപ്പാക്കുന്ന സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുകയാണ് ലക്ഷ്യം. മടങ്ങിയെത്തിയവർക്കു സ്വന്തം നിലയിലും പ്രവാസികളുടെ കൂട്ടുസംരംഭങ്ങൾക്കും അപേക്ഷിക്കാം. കാർഷിക വ്യവസായം: മുട്ടക്കോഴി, ഇറച്ചിക്കോഴി വളർത്തൽ, ഉൾനാടൻ മൽസ്യക്കൃഷി, അലങ്കാര മൽസ്യക്കൃഷി, ക്ഷീരോൽപാദനം, ഭക്ഷ്യ സംസ്‌കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളർത്തൽ, പച്ചക്കറി, പുഷ്പക്കൃഷി, തേനീച്ചവളർത്തൽ തുടങ്ങിയവയ്ക്കായി അപേക്ഷിക്കാം. കച്ചവടം: ഇടത്തരം കടകൾ, റിപ്പയർ ഷോപ്പുകൾ, റസ്റ്ററന്റുകൾ തുടങ്ങിയവ.

ചെറുകിട ഇടത്തരം സംരംഭങ്ങളായ പൊടിമില്ലുകൾ, ബേക്കറി ഉൽപന്നങ്ങൾ, ഫർണിച്ചറും തടിവ്യവസായവും, സലൂണുകൾ, പേപ്പർ കപ്പ്, പേപ്പർ റീസൈക്ലിങ്, ചന്ദനത്തിരി, കംപ്യൂട്ടർ ഉപകരണങ്ങൾ തുടങ്ങിയവയ്ക്കും സഹായം തേടാം.

അപേക്ഷിക്കുന്ന വിധം

വിജയകരമായി ചെയ്യാൻ കഴിയുന്ന സ്വയം തൊഴിലുകളെക്കുറിച്ചു വിലയിരുത്തി അതിനനുസരിച്ചു പദ്ധതികൾ ആവിഷ്‌ക്കരിക്കണം. ഒറ്റയ്ക്കോ കൂട്ടായോ ഉള്ള പദ്ധതികളാകാം. തുടർന്ന് http://registernorka.net/ndprem/ എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പ് (വിദേശത്ത് തൊഴിൽ ചെയ്തിരുന്ന കാലയളവ് വ്യക്തമാകുന്ന തരത്തിൽ), ആരംഭിക്കാൻ പോകുന്ന സംരംഭത്തിന്റെ പിഡിഎഫ് ഫോർമാറ്റിലുള്ള സംക്ഷിപ്ത വിവരണം എന്നിവ അപേക്ഷയോടൊപ്പം നൽകണം. ഇതെല്ലാം തയാറാക്കി വച്ചുവേണം രജിസ്റ്റ്രേഷൻ നടപടികൾ തുടങ്ങാൻ. രജിസ്റ്റർ ചെയ്ത അപേക്ഷകരെ മുൻഗണനാ ക്രമമനുസരിച്ചു പരിശോധിച്ചാണ് ആനുകൂല്യത്തിനു പരിഗണിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category