1 GBP = 98.20INR                       

BREAKING NEWS

തിരക്കില്ലാത്ത ചെറിയ റോഡാണെങ്കിലും കരുതല്‍ ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കും; ബേണ്‍ലിയിലെ മാഞ്ചസ്റ്റര്‍ റോഡില്‍ നടന്ന അപകടത്തിന്റെ വീഡിയോ എല്ലാവരും കാണുക

Britishmalayali
kz´wteJI³

വാഹനമോടിക്കുക എന്നത് അതീവ ശ്രദ്ധ ആവശ്യമായ ഒരു ജോലിയാണ്. ഇടയ്ക്കൊന്ന് തെറ്റിയാല്‍ എന്താണ് കാത്തിരിക്കുന്നത് എന്ന് അറിയുവാന്‍ കഴിയില്ല. വാഹങ്ങള്‍ അതിവേഗം പായുന്ന ഹൈവേകളിലും, തിരക്കുപിടിച്ച നഗരവീഥികളിലും മാത്രമല്ല, താരതമ്യേന വിജനമായ നാട്ടുവഴികളില്‍ വരെ അപകടം പതിയിരിക്കുന്നുണ്ടാകും. ബേണ്‍ലിയില്‍ സംഭവിച്ച ഈ അപകടത്തിന്റെ വീഡിയോ നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് അതാണ്.

വാഹനങ്ങള്‍ അധികമില്ലാത്ത ഒരു നിരത്തിലേക്ക്, വശത്തെ റോഡില്‍ നിന്നും പാഞ്ഞുകയറിയ ഒരു നീല റേഞ്ച് റോവര്‍ കാറാണ് പ്രധാന നിരത്തിലൂടെ അതിവേഗം വന്നെത്തിയ ഡബിള്‍ ഡെക്കര്‍ ബസ്സുമായി കൂട്ടിയിടിച്ചത്. കാറിന്റെ, യാത്രക്കാര്‍ ഇരിക്കുന്ന ഭാഗമാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ്സ്, റോഡിന്റെ തെറ്റായ ഭാഗത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. എതിരെ വന്ന കാറില്‍ ഇടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഈ കാറിലെ കാമറയില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യം.

നിയന്ത്രണം വിട്ട ബസ്സ് തങ്ങളുടെ പൂന്തോട്ടത്തില്‍ ഇടിച്ചു കയറി എന്നും മൂന്ന് വൃക്ഷങ്ങളും ഒരു കല്‍മതിലും തകര്‍ത്തു എന്നു തദ്ദേശവാസിയായ ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇടിയുട ആഘാതത്തില്‍ എസ് യു വി ശരിക്കും വട്ടം കറങ്ങുന്നത് ദൃശ്യത്തില്‍ കാണാവുന്നതാണ്. ഇരു വാഹനങ്ങളിലേയും ഗ്ലാസ്സും, ബോഡിയുടെ മറ്റവശിഷ്ടങ്ങളുമെല്ലാം റോഡില്‍ ചിതറി തെറിക്കുന്നതും കാണാം. ഇത് പകര്‍ത്തിയ കാമറക്ക് പുറകിലിരുന്ന യാത്രക്കാരന്‍ ഭയന്ന് നിലവിളിക്കുന്നത് കേള്‍ക്കാം. പിന്നീട് പോലീസിനെ അറിയിക്കാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്നതും കേള്‍ക്കാം.

ബസ്സ് ഡ്രൈവറുടെ നില ഗുരുതരമായിരുന്നെങ്കിലും ഇപ്പോള്‍ സുഖപ്പെട്ടു വരുന്നു എന്ന് അയാളുടെ ഭാര്യ ഫേസ്ബുക്കില്‍ കുറിച്ചു. വിവരം അറിഞ്ഞയുടെനെ രണ്ട് എയര്‍ ആംബുലന്‍സുകള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ആര്‍ക്കും ജീവാപായം ഉണ്ടായില്ല. അതില്‍ ഒരു സ്ത്രീയുടെ നില മാത്രമാണ് ഇപ്പോഴും ഗുരുതരമായി തുടരുന്നത്. അപകടസ്ഥലത്തെത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category