1 GBP = 98.80INR                       

BREAKING NEWS

അമ്മായിയപ്പന്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി; ഭാര്യ ശതകോടീശ്വരിയായ ബിസിനസ്സുകാരി; ഇന്‍വെസ്റ്റ്മെന്റ് മേഖലയിലെ തിളങ്ങുന്ന നക്ഷത്രമായി സ്വന്തം ബിസിനസ്സ്; ഒടുവില്‍ മന്ത്രിയായതോടെ എല്ലാം വിവാദങ്ങള്‍

Britishmalayali
kz´wteJI³

ക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അവതരിപ്പിച്ച ആദ്യത്തെ 'കൊറോണ ബജറ്റ്'' മുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും കൊറോണയുടെ തേരോട്ടത്തില്‍ അവശേഷിപ്പിച്ചതില്‍ നിന്നും ഒരു പുതിയ സമ്പദ്വ്യവസ്ഥ കെട്ടിപ്പൊക്കാനുള്ള ശ്രമത്തിനുമൊക്കെ കയ്യടി വാങ്ങിപ്പോന്ന വ്യക്തിയായിരുന്നു ബ്രിട്ടീഷ് ചാന്‍സലര്‍ ഋഷി സുനാക്. എന്നാല്‍ കഴിഞ്ഞ 48 മണിക്കൂറുകളായി സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഈ ശതകോടീശ്വരനായ ഇന്ത്യന്‍ വംശജന്‍. ഇത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും, തന്റെ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാനുള്ള ശക്തി ഈ വിമര്‍ശനങ്ങള്‍ക്കില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍, ബോറിസ് ജോണ്‍സണ്‍ തന്റെ മന്ത്രി സഭയിലേ ഏറ്റവും പ്രബലമായ രണ്ടാമത്തെ സ്ഥാനം നല്‍കി ആദരിക്കുമ്പോള്‍ വളരെ കുറച്ചു ബ്രിട്ടീഷുകാര്‍ക്ക് മാത്രമേ ഋഷി സുനാക് എന്ന ഈ ഇന്ത്യന്‍ വംശജനായ ബിസിനസ്സുകാരനെ അറിയുമായിരുന്നുള്ളു. ബോറിസ് ജോണ്‍സന്റെ താളത്തിനൊത്ത് തുള്ളുന്ന ഒരു കളിപ്പാവ മാത്രമായിട്ടായിരുന്നു അന്ന് മിക്കവരും അദ്ദേഹത്തെ വിലയിരുത്തിയത്. എന്നാല്‍, മാസങ്ങള്‍ക്കകം തന്നെ അദ്ദേഹം ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ തന്റേതായ ഒരു ഇടം കണ്ടെത്തി.

പ്രതിപക്ഷത്തിന് ഒന്നും പറയുവാന്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാക്കുകയും, ഭരണപക്ഷം കരഘോഷങ്ങളോടെ സ്വീകരിക്കുകയും ചെയ്ത ഒരു ബജറ്റ് അവതരണത്തിന് ശേഷം, അദ്ദേഹം ഉയര്‍ന്നത് ഭരണകക്ഷിയുടെ ഭാവി നേതാവ് എന്ന തലത്തിലേക്കായിരുന്നു. മഹാവ്യാധി ദുരിതം വിതച്ചുകൊണ്ട് മുന്നേറുമ്പോള്‍, മറ്റേതൊരു ചാന്‍സലര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത വഴികളിലൂടെയായിരുന്നു സുനാകിന്റെ യാത്ര. തൊഴില്‍ നഷ്ടം കുറയ്ക്കുവാനുള്ള ഫര്‍ലോ പദ്ധതി, തകര്‍ന്ന് മണ്ണടിഞ്ഞ ഹോസ്പിറ്റാലിറ്റി മേഖലയെ കൈപിടിച്ചുയര്‍ത്താനുള്ള ഈറ്റ് ഔട്ട് പദ്ധതി എന്നിവ രാഷ്ട്രീയത്തിന് അതീതമായി ആരാധകരെ അദ്ദേഹത്തിന് നേടിക്കൊടുത്തു.

ഇതെല്ലാം ചെയ്യുമ്പോഴും, കണക്ക് ബുക്കില്‍ നഷ്ടം കൂടുതലാകാതെ നോക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിന്റെ ഫലമായിട്ടായിരുന്നു തുടര്‍ച്ചയായി ഓരോ അഭിപ്രായ സര്‍വ്വേകളിലും, കഴിവുകെട്ട മന്ത്രിസഭയിലെ ഏറ്റവും വിശ്വാസയോഗ്യനായ മന്ത്രി എന്ന പദവി അദ്ദേഹത്തെ തേടി എത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ അദ്ദേഹത്തിന്റെ റാങ്കിംഗ് 82 ആയിരുന്നു. തൊട്ടടുത്ത എതിരാളിയേക്കാള്‍ 12 പോയിന്റ്മുന്നില്‍.

ലണ്ടനില്‍ 7 മില്ല്യണ്‍ പൗണ്ടിന്റെ വീടും, യോര്‍ക്ക്ഷയറില്‍ 1.5 മില്ല്യണ്‍ പൗണ്ടിന്റെ എസ്റ്റേറ്റുംകാലിഫോര്‍ണിയയില്‍ ഒഴിവുകാല വസതിയുമുള്ള ഋഷി മന്ത്രിസഭയിലെ ഏറ്റവും ധനികനായ മന്ത്രികൂടിയാണ്. ഇന്‍ഫോസിസ് സ്ഥാപകനും ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനുമായ നാരായണമൂര്‍ത്തിയുടെ മകളാണ് സുനാക്കിന്റെ പത്നി. സ്വന്തം നിലയില്‍ ഫാഷന്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന അക്ഷതാ മൂര്‍ത്തി തന്റെ പിതാവിന്റെ വെന്‍ചര്‍ കാപിറ്റല്‍ സ്ഥാപനത്തിലെ ഡയറക്ടര്‍ കൂടിയാണ്. ഇന്‍ഫോസിസില്‍ ഏകദേശം 185 മില്ല്യണ്‍ പൗണ്ടിന്റെ ഓഹരിയുമുണ്ട് ഇവര്‍ക്ക്.

ലേബര്‍ പാര്‍ട്ടിയിലെ, ആഡം മെക് നിക്കോളാസിനെ പോലെയുള്ള കമ്മ്യുണിസ്റ്റ് ആശയക്കാര്‍ക്ക് ഋഷി സുനാക് ശത്രുപക്ഷത്തെത്താന്‍ ഇതൊക്കെ തന്നെ ധാരാളമായിരുന്നു. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ പോലും ഉപയോഗിക്കാത്ത ഋഷിക്ക് ഒരു :പാര്‍ട്ടി ബോയ്'' പ്രതിച്ഛായ സൃഷ്ടിക്കുവാന്‍ ഇവര്‍ ഏറെ കഷ്ടപ്പെടുന്നുണ്ട്. ജോലിയില്‍ മുഴുകുന്ന പ്രവണത ഏറെയുള്ള വര്‍ക്കഹോളിക് ആയ ഋഷി ഈ മഹാവ്യാധികാലത്ത് ഒരു ദിവസത്തെ അവധി പോലും എടുത്തിട്ടില്ലെന്നതും ഓര്‍ക്കണം.

ഋഷിയുടെ വര്‍ദ്ധിച്ചുവരുന്ന പ്രതിച്ഛായയും, പൊതുജനസ്വീകാര്യതയും ഏറെ അസ്വസ്ഥരാക്കുന്ന ഒരു വിഭാഗം ഭരണകക്ഷിയിലും ഉണ്ട്. ഒരുപക്ഷെ, ബോറിസ് ജോണ്‍സണ് ശേഷം, പ്രധാനമന്ത്രിയായാകാന്‍ സാധ്യതയുള്ള ഒരു വ്യക്തിയായാണ് ഇവര്‍ സുനാകിനെ കാണുന്നത്. ഇത് പലരുടെയും സ്വപ്നങ്ങള്‍ കെടുത്തുന്നു. കഴിഞ്ഞ ദിവസം ട്രാഫിക് ലൈറ്റ് ലോക്ക്ഡൗണ്‍ സിസ്റ്റം നേരത്തേ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണ് എന്ന് പത്രക്കാരോട് പറഞ്ഞതില്‍ ആരോഗ്യ സ്‌കെക്രട്ടറി മാറ്റ് ഹാന്‍കോക്കിനെ ധനകാര്യ വകുപ്പ് വിമര്‍ശിച്ചിരുന്നു. ഈ രീതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതാണ് ഋഷി സുനാക്.

ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പാണ് ഋഷി സുനാകിനെ വിവാദത്തിലാക്കുന്ന പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നത്. പാവപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന 20 മില്ല്യണ്‍ പൗണ്ടിന്റെ പദ്ധതിക്ക് തടസ്സം നില്‍ക്കുന്നത് ഋഷിയാണ് എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് ഒരു വര്‍ത്തമാന പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഈ പദ്ധതി തുടരണമെന്ന് ശക്തിയായി ആവശ്യപ്പെടുന്ന പ്രശസ്ത ഫുട്ബോള്‍ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിനെ കൂടി ഉള്‍പ്പെടുത്തി ഋഷിയും റാഷിയും തമ്മിലുള്ള പോരാട്ടം എന്ന തലക്കെട്ടോടുകൂടിയായിരുന്നു ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വിവാദം ഋഷി സുനാക് മന്ത്രി ആയതിനു ശേഷം ഒരു ബ്ലൈന്‍ഡ് ട്രസ്റ്റ് രൂപീകരിച്ചു എന്നതാണ്. പൊതുസ്ഥാനങ്ങളില്‍ എത്തുന്ന വ്യക്തികള്‍ തങ്ങളുടെ സ്വകാര്യ ബിസിനസ്സ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരിക്കുന്ന ട്രസ്റ്റാണ് ബ്ലൈന്‍ഡ് ട്രസ്റ്റ്. ഈ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഋഷി തന്റെ സാമ്പത്തിക താത്പര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവും ഉയര്ന്നു.

മന്ത്രി ആയതിനു ശേഷം, കഴിഞ്ഞ അഞ്ച് മാസമായി അദ്ദേഹം തന്റെ ശമ്പളം വാങ്ങിയിട്ടില്ല. കഴിഞ്ഞ ക്രിസ്ത്മസ്സിനു മുന്‍പായി തന്റെ എം പി ശമ്പളത്തില്‍ നിന്നും 34,000 പൗണ്ട് അദ്ദേഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്തിരുന്നു. നേരത്തേ തെരേസ മേയ്ക്ക് എതിരേയും ഇത്തരത്തില്‍ ബ്ലൈന്‍ഡ് ട്രസ്റ്റ് രൂപീകരിച്ചതായി ആരോപണമുയര്‍ന്നിരുന്നു. 1990-ല്‍ ടോണി ബ്ലെയര്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹം ബ്ലൈന്‍ഡ് ട്രസ്റ്റ് ഉപയോഗിച്ചതായും ആരോപണമുയര്‍ന്നിരുന്നു.

പൊതു സമൂഹത്തിനു മുന്നില്‍ ഋഷി സുതാര്യമായി ഇടപാടുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട നിഴല്‍ മന്ത്രിസഭയിലെ ധനകാര്യ ചുമതല വഹിക്കുന്ന അബേന ഒപ്പോംഗ് അസാരെ ആവശ്യപ്പെട്ടു. മാത്രമല്ല, ഇത്തരത്തില്‍ ബ്ലൈന്‍ഡ് ട്രസ്റ്റില്‍നിക്ഷേപിച്ച പണം ബ്രിട്ടനു വെളിയിലുള്ള നികുതി രഹിത പ്രദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category