1 GBP = 98.30INR                       

BREAKING NEWS

ജോ ബിഡന്റെ വിവരക്കേടുകള്‍ ട്രംപിന് ഗുണമായേക്കും; ട്രംപിനെ ജോര്‍ജ്ജ് എന്ന് വിളിച്ചതിന്റെ പേരില്‍ ഓര്‍മ്മ നശിച്ച കിളവനെ തന്നെ പ്രസിഡണ്ടാക്കണോ എന്ന് ചോദിച്ച് ട്രംപ്

Britishmalayali
kz´wteJI³

ല്ലഭന് പുല്ലും ആയുധമെന്ന് പറഞ്ഞതുപോലെയാണ് ട്രംപിന്റെ കാര്യം. എതിരാളികള്‍ എറിയുന്ന ഓരോ ആയുധവും കരുതലോടെ പിടിച്ചെടുത്ത് തിരിച്ചുപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കോവിഡ് കാലത്ത് ദൃശ്യമായതാണ്. ട്രംപിന്റെ ഈ വൈഭവം മനസ്സിലാക്കാതെ പോയതാണ് എതിരാളിയായ ജോ ബിഡന്റെ ഏറ്റവും വലിയ കഴിവുകേട്. ഇന്ന്, ജോ ബിഡന്‍ വരുത്തുന്ന ഓരോ തെറ്റുകളും തന്റെ ഗുണത്തിനായി ഉപയോഗിക്കുകയാണ് ട്രംപ് എന്ന സൂത്രശാലിയായ രാഷ്ട്രീയക്കാരന്‍.

കഴിഞ്ഞ ദിവസം തന്നെ ജോര്‍ജ്ജ് എന്ന് പരാമര്‍ശിച്ച ജോ ബിഡന് ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ് ട്രംപ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രസംഗിക്കുന്നതിനിടയില്‍ ജോര്‍ജ്ജിന് ഇനിയും നാല് വര്‍ഷം കൂടി അധികാരം ലഭിക്കുന്നതിനെ നമ്മള്‍ തടയണം എന്ന് ജോ ബിഡന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് പ്രായമേറി ഓര്‍മ്മശക്തി നശിച്ച ഒരു പ്രസിഡണ്ട് നമുക്ക് വേണോ എന്ന ചോദ്യവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഒരു വെര്‍ച്ച്വല്‍ പരിപാടിയിലാണ് ജോ ബിഡന്‍ ട്രംപ് എന്ന പേരിന് പകരമായി ജോര്‍ജ്ജ് എന്ന് പരാമര്‍ശിച്ചത്. അരികിലിരുന്ന ജോ ബിഡന് പ്രസംഗം പറഞ്ഞു കൊടുത്തിരുന്ന ഭാര്യ, അപ്പോള്‍ ട്രംപ് എന്ന് പതിഞ്ഞ സ്വരത്തില്‍ തിരുത്തുന്നതും കേള്‍ക്കാമായിരുന്നു. മണിക്കൂറുകള്‍ക്കകം ട്രംപിന്റെ ട്വീറ്റ് എത്തി. ജോ ബിഡന്‍ എന്നെ ജോര്‍ജ്ജ് എന്ന് വിളിച്ചിരിക്കുന്നു. എന്റെ പേരു പോലും ഓര്‍ക്കാന്‍ ആകുന്നില്ല. നേരാം വണ്ണംസംസാരിക്കാന്‍ പോലും സഹായിയുടെ ആവശ്യം വരുന്നു., എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.

അതേസമയം, റാലിക്ക് ആതിഥേയം അരുളിയവരില്‍ ഒരാളായ ജോര്‍ജ്ജ് ലോപസിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോള്‍, അദ്ദേഹത്തെ പരാമര്‍ശിക്കുകയായിരുന്നു എന്നാണ് ഡെമോക്രാറ്റിക് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, ജോര്‍ജ്ജ് ബുഷാണ് പ്രസിഡണ്ട് എന്നാണ് ബിഡന്‍ വിചാരിക്കുന്നത് എന്ന കളിയാക്കലുകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഏതായാലും ഈ അബദ്ധം ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആഘോഷിക്കുക മാത്രമല്ല, ബിഡന്റെ പ്രായാധിക്യം മൂലമുള്ള അവശകതകളെ ഒരു ചര്‍ച്ചാവിഷയമാക്കി അദ്ദേഹത്തിനെതിരെ ഉപയോഗിക്കുക കൂടിയാണ്.

ട്രംപിന്റെ അനുയായികള്‍ ഇത് ശരിക്കും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. '' തലയ്ക്ക് അടിയേറ്റ് ആശുപത്രിയില്‍ പോകുമ്പോള്‍, ബോധമുണ്ടോ എന്നറിയാന്‍ സാധാരണയായി ഡോക്ടര്‍മാര്‍ ചോദിക്കാറുള്ളത് പ്രസിഡണ്ട് ആരാണെന്നാണ്'' എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അടുത്തിരുന്ന പതിഞ്ഞ സ്വരത്തില്‍ ഭാര്യ മൂന്നു പ്രാവശ്യം ട്രംപ് എന്ന് പറയുന്നത് ശ്രദ്ധിക്കാനാണ് മറ്റൊരാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തേ നിരവധി താരങ്ങള്‍ അണിനിരന്ന ''ഐ വില്‍ വോട്ട് '' എന്ന പരിപാടിയില്‍ ജോ ബിഡന്‍ തന്റെ ഭാര്യയോടൊപ്പം പങ്കെടുത്തിരുന്നു. യൂട്യുബില്‍ ലൈവ് സ്ട്രീമില്‍ 12,000 കാഴ്ച്ചകാര്‍ ഉണ്ടായിരുന്ന പരിപാടിയായിരുന്നു അത്. അതിനെ കുറിച്ചു സംസാരിക്കുമ്പോഴും ബിഡന് നാക്കുളുക്കുണ്ടായി. തെരഞ്ഞെടുപ്പില്‍തട്ടിപ്പു നടത്തുന്നു എന്ന പ്രചാരണവുമായി റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തു.

അതേ സമയം തന്റെ മാനസിക നിലയേ കുറിച്ചും പ്രായാധിക്യം മൂലമുള്ള അവശതകളെ കുറിച്ചുമൊക്കെ ട്രംപ് പറയുന്നത് തള്ളിക്കളഞ്ഞ് ബിഡന്‍ ഒരു അഭിമുഖത്തില്‍ എത്തിയിരുന്നു. യഥാര്‍ത്ഥത്തില്‍ താനല്ല, ട്രംപാണ് യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നു പോകുന്നത് എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ട്രംപ് കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.

എന്നാല്‍ ആ അഭിമുഖത്തിലും ബിഡന് തെറ്റു സംഭവിച്ചു. അര്‍ഹതയുള്ള ഓരോ വ്യക്തിയേയും അവരവരുടെ സംസ്ഥാനങ്ങളില്‍ നാല് വര്‍ഷത്തെ കോളേജ് പഠനത്തിനയയ്ക്കാന്‍ 150 ബില്ല്യണ്‍ ഡോളര്‍കൊണ്ട് ആവുമെന്ന് അദ്ദേഹം പറഞ്ഞത് പിന്നീട് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ തിരുത്തുകയുണ്ടായി. ബിഡന് തെറ്റുപറ്റിയതാണെന്നും അദ്ദേഹം പറഞ്ഞതിന്റെ ഇരട്ടി തുക ഇതിനായി വേണ്ടി വരുമെന്നും അവര്‍ സമ്മതിച്ചു. ഇതും ട്രംപിന് മറ്റൊരു ആയുധമായി മാറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category