1 GBP = 98.00INR                       

BREAKING NEWS

കെയര്‍ ഹോമുകളിലും ഏജന്‍സികളിലും ജോലി ചെയ്യുന്നവര്‍ക്ക് മുട്ടന്‍ പാര വരുന്നു; ഗ്ലോസ്റ്ററില്‍ ഓടിനടന്നു ജോലി ചെയ്ത മലയാളിയെപോലെ രോഗം പടര്‍ത്തിയവര്‍ അനേകം: പല സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ വിലക്കുമായി കോവിഡ് നിയമം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി : കോവിഡ് വീണ്ടും ഉഗ്രരൂപം കാട്ടി യുകെയില്‍ പലയിടത്തും ട്രിപ്പിള്‍ ലോക്ഡോണ്‍ ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കെയര്‍ ഹോമുകള്‍ക്കും ജീവനക്കാര്‍ക്കും കര്‍ശന നിയന്ത്രണം. ആദ്യ കോവിഡ് പ്രഹരത്തില്‍ തന്നെ കനത്ത തിരിച്ചടിയേറ്റ കെയര്‍ ഹോം മാനേജ്മെന്റിന് രണ്ടാം കോവിഡ് വ്യാപനം കൂടിയാകുമ്പോള്‍ എങ്ങനെ പിടിച്ചു നില്ക്കാന്‍ സാധിക്കും എന്ന ആശങ്ക ഉയരവെയാണ് പ്രവര്‍ത്തനത്തിന് കര്‍ശന മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍ ഏജന്‍സി രംഗത്ത് വന്നിരിക്കുന്നത്. പ്രധാനമായും കെയര്‍ ഹോം ജീവനക്കാര്‍ ഇടകലര്‍ന്നു ജോലി ചെയ്യാന്‍ പാടില്ല എന്ന നിര്‍ദേശമാണ് എത്തിയിരിക്കുന്നത്. പല കെയര്‍ ഹോമിനും ഒരേ സൈറ്റില്‍ മൂന്നോ നാലോ ചെറിയ കെട്ടിടങ്ങള്‍ വീതമുള്ളതില്‍ ജീവനക്കാര്‍ പരസ്പരം ഹോമുകള്‍ മാറിമാറി ജോലി ചെയ്തിരുന്നത് ഇനി അനുവദിക്കപ്പെടില്ല. കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകുന്നതോടെ കോവിഡ് വ്യാപനവും അതുവഴി പ്രായമായവരുടെ കൂടുതല്‍ മരണവും തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതോടെ പല ഹോമുകളിലും ജോലിക്കെത്തുന്ന ഏജന്‍സി കെയര്‍ ജീവനക്കാരുടെ കാര്യവും കഷ്ടത്തിലാകും. ഏതുവിധത്തിലും ഏജന്‍സി ജീവനക്കാരെ കോവിഡ് സമയത്തു ഉപയോഗിക്കാതിരിക്കാന്‍ ഉള്ള ശ്രമമാണ് കെയര്‍ ഹോം മാനേജ്മെന്റുകള്‍ നടത്തേണ്ടത് എന്ന പൊതു നിര്‍ദേശവും മിക്ക കെയര്‍ ഹോമുകളും നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ പ്രയാസം വന്‍കിട കെയര്‍ ഹോമുകള്‍ക്ക്

ചെറുകിട സ്വകാര്യ ഉടമകളേക്കാള്‍ ബൂപയും എച് സി വണ്‍, ഫോര്‍ സീസണ്‍, ബാര്‍ചെസ്റ്റര്‍ തുടങ്ങിയ വന്കിടക്കാര്‍ക്കാണ് ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇത്തരം കെയര്‍ ഹോമുകള്‍ക്കു ഒരേ സൈറ്റില്‍ ഒന്നിലേറെ ഹൗസുകള്‍ ഉള്ളതും അവിടെ ജീവനക്കാരെ ഷെയര്‍ ചെയ്യുന്നതും പതിവാണ്. പ്‌ളായിടത്തും ക്‌ളീനിങ്, അഡ്മിന്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ പൊതുവായി എല്ലാ കെയര്‍ ഹോമിനുമായി ജോലി ചെയുന്നവരുമാണ്. ഏതെങ്കിലും കാരണവശാല്‍ ജീവനക്കാരില്‍ ആര്‍ക്കെങ്കിലും സംഭവിക്കുന്ന കോവിഡ് രോഗം ഇവര്‍ പലയിടത്തായി ജോലി ചെയ്യുന്നത് മൂലം വൃദ്ധരായ അന്തേവാസികള്‍ക്ക് പടരാതിരിക്കുക എന്ന ലക്ഷ്യമാണ് ഈ നിയന്ത്രണം വഴി ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ കെയര്‍ ഹോം മാനേജ്മെന്റിന്റെ ബജറ്റ് തന്നെ താളം തെറ്റിച്ചു കളയുമെന്ന ആശന്കയ്യും പുറത്തു വന്നിട്ടുണ്ട്.

ലക്ഷ്യം കൂടുതല്‍ മരണങ്ങള്‍ തടയുക

നിലവില്‍ കുടുംബ അംഗംങ്ങള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും എല്ലാ കെയര്‍ ഹോമിലും വിലക്കുള്ളതിനാല്‍ ഏക സാധ്യതെ ജീവനക്കാര്‍ പടര്‍ത്തുന്ന കോവിഡ് ആണ്. ഇത് ഏതു വിധേനെയും തടയുക എന്നതാണ് നിയത്രണം വഴി ഉദ്ദേശിക്കുന്നത്. ജീവനക്കാര്‍ ഇടകലര്‍ന്നു ജോലി ചെയ്യാതിരുന്നാല്‍ കെയര്‍ ഹോമുകള്‍ വീണ്ടും ഹോട് സ്‌പോട്ടുകള്‍ ആകുന്ന സാഹചര്യം ഒഴിവാക്കാമെന്നും സര്‍ക്കാര്‍ കരുതുന്നു. കോവിഡ് ഒന്നാം വ്യാപന ഘട്ടത്തില്‍ സര്‍ക്കാര്‍ കണക്കിനേക്കാള്‍ അനേകായിരങ്ങള്‍ കെയര്‍ ഹോമുകളിലും മറ്റും പിടഞ്ഞു വീണു മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പലയിടത്തും ആരംഭ ഘട്ടത്തില്‍ രോഗം കണ്ടെത്താന്‍ കഴിയാതെ പോയതും ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കാന്‍ സാധിക്കാതിരുന്നതുമാണ് അനേകം ജീവനുകള്‍ നഷ്ടമാകാന്‍ കാരണമായതും. ഇത് ഇനിയും സംഭവിക്കരുത് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 20000 ലേറെ രോഗികള്‍ കെയര്‍ ഹോമുകളിലും മരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ ഇപ്പോള്‍ പറയുന്നത്.

തുടക്കത്തില്‍ കെയര്‍ ഹോം മരണങ്ങള്‍ കോവിഡ് കണക്കില്‍ പെടുത്താതിരുന്ന സര്‍ക്കാര്‍ ഒടുവില്‍ കനത്ത സമ്മര്‍ദം ഉണ്ടായതോടെയാണ് ഒറ്റയടിക്ക് കോവിഡ് മരണങ്ങള്‍ രാജ്യത്തെ മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയത്. ഇതിനായി മാധ്യമങ്ങള്‍ അടക്കം കനത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. ഈ സാഹചര്യം വീണ്ടും ആവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് മുന്‍കൂട്ടിയുള്ള കനത്ത ജാഗ്രത വക്തമാക്കുന്നത്. എന്നാല്‍ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിലവില്‍ സംവിധാനം ഇല്ലാത്തതിനാല്‍ നൂറു ശതമാനം പാലിക്കപ്പെടുമോ എന്ന സംശയവും ബാക്കിയാണ്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കെയര്‍ ഹോമുകള്‍ക്കു ദിവസങ്ങള്‍ മുന്നേ ലഭിച്ചിട്ടും ഇപ്പോഴും നടപ്പാക്കാത്ത സ്ഥലങ്ങള്‍ ഏറെയാണ്. ആവശ്യത്തിന് ജീവനക്കാരെ ലഭ്യമല്ല എന്ന ന്യായമാണ് ഇതിനു കെയര്‍ ഹോമുകള്‍ പൊതുവില്‍ പറയുന്നതും. ജീവനക്കാരെ ഷെയര്‍ ചെയുന്നത് കൂടാതെ വല്ലപ്പോഴും ജോലിക്കെത്തുന്ന ബാങ്ക് സ്റ്റാഫ് എന്നറിയപ്പെടുന്ന വിഭാഗം ജീവനക്കാരുടെ കാര്യത്തിലും നിയന്ത്രണം വേണമെന്നാണ് കെയര്‍ ഹോമുകള്‍ക്കുള്ള സര്‍ക്കുലറില്‍ വക്തമാക്കിയിരിക്കുന്നത്.

ഏജന്‍സി ബിസിനസും ജീവനക്കാരും നട്ടം തിരിയും

ജന്‍സി ജീവനക്കാരെ ഉപയോഗിച്ച കെയര്‍ ഹോമുകളിലാണ് കൂടുതല്‍ കോവിഡ് മരണം ഉണ്ടായതെന്ന ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സിന്റെ കണ്ടെത്തല്‍ ഗൗരവമായാണ് സര്‍ക്കാര്‍ കണക്കിലെടുക്കുന്നത്. വീട്ടില്‍ കോവിഡ് രോഗികള്‍ ഉണ്ടായിട്ടും ഐസലേഷനില്‍ കഴിയാതെ പല കെയര്‍ ഹോമുകളിലും ഏജന്‍സി ജീവനക്കാരനായി ജോലി ചെയ്തു അവിടെയെല്ലാം കോവിഡ് പടര്‍ത്തിയ മലയാളി യുവാവിനെ പോലെ നൂറുകണക്കിന് ജീവനക്കാരാണ് ആദ്യ കോവിഡ് വ്യാപനത്തില്‍ ഒരു പങ്കു ഏറ്റെടുത്തത്. ഈ മലയാളി യുവാവിനെ പലരും താക്കീതു ചെയ്തിരുന്നെങ്കിലും താനിക്കു ജോലിക്കു പോയില്ലെങ്കില്‍ ജീവിക്കുന്നതെങ്ങനെ എന്ന സാമൂഹ്യ വിരുദ്ധമായ ചോദ്യമായാണ് അയാള്‍ തിരിച്ചു ഉയര്‍ത്തിയത്. ഒടുവില്‍ പ്രാദേശിക കൗണ്‍സിലില്‍ പരാതി എത്തും എന്ന സാഹചര്യത്തിലാണ് ഇയാള്‍ ഏതാനും ദിവസം വീട്ടിലിരിക്കാന്‍ തയാറായത്.

വൂസ്റ്റര്‍, ബിര്‍മിങ്ഹാം എന്നിവിടങ്ങളിലും ഒക്കെ വീടുകളില്‍ കോവിഡ് പോസിറ്റീവ് വക്തികള്‍ ഉണ്ടായിട്ടും മറ്റു കുടുംബ അംഗങ്ങള്‍ ജോലിക്കു പോയ അനുഭവം ചൂണ്ടിക്കാട്ടാന്‍ പ്രാദേശിക മലയാളി സമൂഹത്തിനു കഴിയുന്നുണ്ട്. ഇത് സര്‍ക്കാരിന്റെ മുന്നിലും എത്തി എന്നതാണ് മൊത്തത്തില്‍ ഏജന്‍സി ജീവനക്കാരെ കോവിഡ് പെരുകുമ്പോള്‍ ആവശ്യപ്പെടരുത് എന്ന നിര്‍ദേശം കെയര്‍ ഹോമുകള്‍ക്ക് നല്കാന്‍ പ്രധാന കാരണമായതെന്ന് കരുതപ്പെടുന്നു. ഇതോടെ ഫലത്തില്‍ എജെനസികളില്‍ ജോലി ചെയ്തവരും ഏജെനസി നടത്തുന്നവരുമാണ് പ്രതിസന്ധിയിലായത്. ആയിരക്കണക്കിന് മലയാളികളുടെ ഉപജീവന മാര്‍ഗമാണ് ഏജന്‌സി ജോലികള്‍. ഒട്ടുമിക്ക പട്ടണങ്ങളിലും സ്വയം തൊഴില്‍ ആയി എജെനസി ബിസിനസ് ചെയ്യുന്ന മലയാളികളും ഏറെയാണ്. ഇവരും ഈ പ്രതിസന്ധി ഘട്ടത്തില്‍ ബിസിനസ് തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category