1 GBP = 98.30INR                       

BREAKING NEWS

ഐടി പാർക്കുകൾക്ക് സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകർക്ക് കൈമാറി നേടിയത് കോടികളുടെ കമ്മീഷൻ; കെ ഫോണിൽ ടെൻഡറിലേതിനെക്കാൾ 49 ശതമാനം കൂടിയ തുകയ്ക്ക് കരാർ നൽകിയതും ദുരൂഹം; ഇടപാടുകളിലൂടെ നേടിയത് 110 കോടി; ലക്ഷ്യമിട്ടത് സ്വപ്‌നയുമായി ദുബായിൽ ബിസിനസ്; ശിവശങ്കറിനെതിരെ കൂടുതൽ ആരോപണവുമായി ഇഡി; വീണ്ടും സിബിഐ ചർച്ചകൾ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷുമായി ചേർന്ന് ദുബായിൽ ഐ.ടി ബിസിനസ് തുടങ്ങാൻ മുൻ ഐ.ടി സെക്രട്ടറി എം..ശിവശങ്കർ പദ്ധതിയിട്ടെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. ഇത് സ്വർണ്ണ കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന സംശയം സജീവമാക്കുന്നതാണ്. ഈ സാഹചര്യത്തിൽ എല്ലാ കേസിലും കസ്റ്റംസ് ശിവശങ്കറിനെ പ്രതിയാക്കാനുള്ള സാധ്യതയാണ് ഉയർത്തുന്നത്. സന്ദീപ് നായർ നൽകിയ മൊഴിയും ശിവശങ്കറിന് പുർണ്ണമായും എതിരാണ്. ശിവശങ്കറിനെതിരായ അഴിമതി കേസുകൾ സിബിഐ ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഇതിനുള്ള നിർണ്ണായക പരിശോധനകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്.

ഡിജിറ്റൽ തെളിവുകളിൽ ശിവശങ്കറിന്റെ ബിസിനസ് മോഹങ്ങൾ ഇഡി മനസ്സിലാക്കിയിട്ടുണ്ട്. സ്വപ്നയുടെ ഫോണുകൾ, ലാപ്‌ടോപ്പ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങളിൽ ഇതും ഉൾപ്പെടുന്നു. സർക്കാർ പദ്ധതികളിലും ഐ.ടി പാർക്കുകളുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ലഭിച്ച കോടികളുടെ കമ്മിഷൻ ബിസിനസിലിറക്കാനായിരുന്നു പദ്ധതി. ഐ.എ.എസ് ഉദ്യോഗസ്ഥനുൾപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളായതിനാൽ സിബിഐ അന്വേഷണത്തിന് ഇ.ഡി ശുപാർശ ചെയ്യുമെന്നാണ് സൂചന. ഇതിനിടെയാണ് അനുമതിയില്ലാതെ കേരളത്തിലെ സിബിഐ ഇടപെടലിനെ ചെറുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓർഡിനൻസ് അടക്കമുള്ള വഴികളുമായി മുമ്പോട്ട് പോകുന്നത്.

ശിവശങ്കറുമായി ബന്ധപ്പെട്ട് വിവിധ ഇടപാടുകളിൽ 110 കോടിയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡിക്കു കിട്ടിയ വിവരം. സന്ദീപ് നായരും ഇതു സംബന്ധിച്ച വിവരങ്ങൾ ഇ.ഡിക്കു നൽകി. ഒരു ഐ.ടി പദ്ധതിയിലെ 30 കോടി കോഴ ഗൾഫിലാണ് കൈമാറിയത്. തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളിൽ നിന്ന് പിടിച്ച ഒരു കോടി രൂപ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് സ്വപ്ന ആദ്യം മൊഴി നൽകിയിരുന്നു.

ഐ.ടി പാർക്കുകൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകർക്ക് കൈമാറിയതും ദുരൂഹമാണ്. ടെക്‌നോപാർക്കിൽ അമേരിക്കൻ കമ്പനിയുമായുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങി. എല്ലാ ഐ.ടി പാർക്കുകളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണമുണ്ട്. അടുത്തിടെ ചുമതലയൊഴിഞ്ഞ ഇദ്ദേഹം കേരളം വിട്ടിരുന്നു. അതിനിടെ ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള കെ- ഫോൺ പദ്ധതിയിലും സംശയങ്ങളുണ്ട്. ഇഡി ഇതും പരിശോധിക്കുന്നുണ്ട്.

ശിവശങ്കറിന്റെ വഴിവിട്ട ഇടപെടൽ ദുരൂഹമാണെന്നാണ് വിലയിരുത്തൽ. ടെൻഡറിലേതിനെക്കാൾ 49 ശതമാനം കൂടിയ തുകയ്ക്കാണ് കരാർ നൽകിയത്. 1028 കോടിക്ക് ടെൻഡർ വിളിച്ച പദ്ധതിക്ക് 1531കോടിയുടെ കരാർ മന്ത്രിസഭാ തീരുമാനത്തിന് കാത്തുനിൽക്കാതെ ഉറപ്പിക്കാൻ ഐ.ടി ഇൻഫ്രാസ്ട്രക്ചറിന് ശിവശങ്കർ നിർദ്ദേശം നൽകി. മന്ത്രിസഭ ടെൻഡറിന് പിന്നീട് അനുമതി നൽകി. ഏഴു വർഷത്തെ പ്രവർത്തനച്ചെലവ് കൂടി കണക്കാക്കിയതാണ് കരാർ തുക ഉയരാൻ കാരണമെന്നാണ് വാദം. എന്നാൽ, ടെൻഡർ വിളിച്ചപ്പോൾ ഇതു കണക്കുകൂട്ടാത്തത് ദുരൂഹമാണ്.

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭെൽ ഉൾപ്പെട്ട കൺസോർഷ്യമാണ് കരാർ നേടിയെടുത്തത്. പ്രവാസി വ്യവസായി പി.എൻ.സി മേനോന്റെ കമ്പനിയും ടെൻഡറിനുണ്ടായിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ കള്ളക്കടത്തിനു പിന്നിൽലും ശിവശങ്കറാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. കുറ്റകൃത്യത്തിൽനിന്നുള്ള നേട്ടമെല്ലാം ശിവശങ്കറിനായിരുന്നെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി വാദിച്ചു. ഇതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.

സ്വർണ്ണ കടത്ത് ഗൂഢാലോചനയിൽ പങ്കാളിയാണ്. സ്വപ്ന സുരേഷിനെ കരുവായി മുന്നിൽ നിർത്തിയെങ്കിലും എല്ലാ ചരടും അദ്ദേഹത്തിന്റെ കയ്യിലായിരുന്നു. പിടിക്കപ്പെട്ട ബാഗേജും അതിനു മുൻപുള്ള ബാഗേജുകളും പരിശോധിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാതിരിക്കാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചിരുന്നുവെന്നും ആരോപിച്ചു എന്നാൽ അന്വേഷണ ഏജൻസികളുടേത് കൽപിത കഥകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദവാദം കേട്ട കോടതി വിധി 28ലേക്കു മാറ്റി. അന്നുവരെ അറസ്റ്റ് ചെയ്യരുതെന്നും ഇഡിക്കും കസ്റ്റംസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നാളെ ശിവശങ്കറിന് നിർണ്ണായകമാണ്. ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയാൽ ഉടൻ അറസ്റ്റ് നടക്കും.

ശിവശങ്കർ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാൻ സഹായകരമാകുമെന്നും കസ്റ്റംസ് സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മുൻകൂർ ജാമ്യം നൽകാമെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എങ്ങനെയെങ്കിലും ജയിലിലാക്കാനാണ് ഇവിടെ ശ്രമം. സൽപ്പേരും കുടുംബജീവിതവും ഒരു പരിധിവരെ തകർന്നു. കള്ളപ്പണം വെളുപ്പിച്ചെന്നതു കെട്ടുകഥയാണ്. 2018 ലാണ് സ്വപ്നയുമൊത്ത് ബാങ്ക് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് പറയുന്നു. സ്വർണക്കടത്ത് ആരംഭിച്ചതാകട്ടെ 2019 നവംബറിലും. എല്ലാ ഏജൻസികളുമായും കഴിയുന്നത്ര സഹകരിച്ചു. 600 മണിക്കൂർ യാത്ര ചെയ്തു. നൂറുമണിക്കൂറിലേറെ ചോദ്യം ചെയ്യൽ നേരിട്ടു. നേരത്തേ തന്നെയുള്ള ആരോഗ്യ പ്രശ്‌നം യാത്രയും മറ്റും മൂലം വഷളായി. ആശുപത്രിയിലെ ചികിത്സ വരെ നാടകമാണെന്നാണ് ആരോപിക്കുന്നതെന്നും ശിവശങ്കർ കോടതിയെ അറിയിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category