1 GBP = 98.50 INR                       

BREAKING NEWS

ഇന്നലെ ഒരു ദിവസം മാത്രം യുകെയില്‍ രേഖപ്പെടുത്തിയത് 367 മരണങ്ങള്‍; കോവിഡിന്റെ തീവ്രകാലത്തെ ഓര്‍മ്മിപ്പിക്കും വിധം രണ്ടാം വരവ്; രോഗവ്യാപനവും അതിശക്തമായി തുടരുന്നു; ബ്രിട്ടന്റെ കോവിഡ് മാപ്പില്‍ എല്ലാം വ്യക്തം

Britishmalayali
kz´wteJI³

കൊറോണയുടെ ആദ്യവരവിലെ മൂര്‍ദ്ധന്യഘട്ടത്തിലെ ഇരുണ്ട നാളുകളിലേക്ക് ബ്രിട്ടന്‍ തിരിച്ചു പോവുകയാണോ? ആരോഗ്യവകുപ്പ് നല്‍കുന്ന പുതിയ വിവരങ്ങള്‍ ഈ സംശയത്തിന് അടിവരയിടുന്നവയാണ്. ഇന്നലെ 367 മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം ഇന്നലെ 22,885 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. സെപ്റ്റംബറില്‍ രോഗവ്യാപനം ഓരോ ആഴ്ച്ചയിലും ഇരട്ടിക്കുകയായിരുന്നെങ്കില്‍, ആ വേഗതയ്ക്ക് ഒരു ശമനം വന്നിട്ടുണ്ട് എന്നതു മാത്രമാണ് ഒരു ആശ്വാസം.

മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലെ ദുരിതകാലങ്ങളോളം ഇല്ലെങ്കിലും രോഗവ്യാപനവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുക തന്നെയാണ്. രോഗവ്യാപനം വര്‍ദ്ധിച്ചതിനാല്‍ മരണ നിരക്ക് ഇനിയും വര്‍ദ്ധിച്ചേക്കാം എന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ഡോ. യുവോന്‍ ഡോയല്‍ പറയുന്നത്. രോഗബാധയുണ്ടായാല്‍, അതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ദിവസങ്ങള്‍ കഴിയും, പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ മരണം അനിവാര്യമെന്ന രീതിയിലുള്ള ഗുരുതരാവസ്ഥയില്‍ എത്തുകയുള്ളൂ. അതുകൊണ്ട് തന്നെ വരും ദിനങ്ങളില്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ക്ക് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കേണ്ടതായി വരും.

അതേസമയം, ബ്രിട്ടന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വൈറസ് ബാധയെത്തുന്നത് കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഹീറ്റ് മാപ്പുകളുടെ ഒരു ശ്രേണീ, എത്രവേഗത്തിലാണ് രോഗം പടരുന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്. ആഗസ്റ്റില്‍ ഒരു ലക്ഷം പേരില്‍ 10 രോഗികള്‍ എന്നതായിരുന്നു കണക്ക്. തുടര്‍ന്നുള്ള വെയില്‍ കായല്‍ മഹോത്സവവും സൂപ്പര്‍ സാറ്റര്‍ഡേയുമെല്ലാം കഴിഞ്ഞ് ഇപ്പോള്‍, ഒരു ലക്ഷം പേരില്‍ 200 രോഗികള്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് സാഹചര്യം. വടക്കന്‍ ഇംഗ്ലണ്ടിലാണ് വൈറസ് അതിവേഗം പരക്കുന്നത്.

രോഗവ്യാപനം ശക്തി കൂടിയതോടെ സെപ്റ്റംബര്‍ 14 ന് റൂള്‍ ഓഫ് സിക്സും സെപ്റ്റംബര്‍ 26ന് 10 മണി കര്‍ഫ്യൂവും എല്ലാം പ്രാബല്യത്തിലക്കി. പിന്നീട് പ്രാദേശിക ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. സെപ്റ്റംബര്‍ 30 ന് നാല് ലോക്കല്‍ അഥോറിറ്റികളില്‍ മാത്രമായിരുന്നു ഒരു ലക്ഷം പേരില്‍ 400 രോഗികള്‍ എന്ന അവസ്ഥയുണ്ടായിരുന്നതെങ്കില്‍, ഒക്ടോബര്‍ 14ന് 16 ലോക്കല്‍ അഥോറിറ്റികളിലാണ് ഈ ഗുരുതര സാഹചര്യം നിലനില്‍ക്കുന്നത്.

ഇതിനു ശേഷമാണ് വൈറസ് ലണ്ടന്‍ നഗരത്തേയും പിന്നീട് തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളേയും കാര്‍ന്നു തിന്നാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 14 ന് 3 ടയര്‍ ലോക്ക്ഡൗണ്‍ ഇംഗ്ലണ്ടിലും 5 ടയര്‍ ലോക്ക്ഡൗണ്‍ സ്‌കോട്ട്ലാന്‍ഡിലും പ്രഖ്യാപിച്ചത്. നേരത്തേ കടുത്ത രോഗവ്യാപനം ദൃശ്യമായ ന്യുകാസില്‍, നോട്ടിംഗ്ഹാം, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍, രോഗവ്യാപനത്തിന്റെ ശക്തി കുറയുവാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും, യുകെ മൊത്തത്തില്‍ കണക്കിലെടുക്കുമ്പോള്‍ രോഗ വ്യാപനം വര്‍ദ്ധിക്കുക തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category