1 GBP = 98.30 INR                       

BREAKING NEWS

ഇന്നു മുതല്‍ സമ്പൂര്‍ണ്ണമായി അടച്ചിട്ട് ഫ്രാന്‍സ്; യൂറോപ്പിലെ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ആളുകള്‍ പ്രതിഷേധവും ഉയര്‍ത്തി; കോവിഡ് രണ്ടാം വരവില്‍ പിടിച്ചു നില്‍ക്കാനാവാതെ വെള്ളക്കാരുടെ രാജ്യങ്ങള്‍

Britishmalayali
kz´wteJI³

കൊറോണയുടെ രണ്ടാം വരവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായതോടെ ഫ്രാന്‍സില്‍, പ്രാദേശിക സമയം ഇന്ന് രാത്രി 8 മണിമുതല്‍ രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും. കോറോണ വ്യാപനം തടയുവാനായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ ആണ് ഫ്രഞ്ച സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇന്ന് രാത്രി, പ്രസിഡണ്ട് മാക്രോണ്‍ ടെലിവിഷന്‍ ചാനലുകളിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ എന്നത് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന ദേശീയ ലോക്ക്ഡൗണ്‍, യാത്രാവിലക്കുകള്‍ ഉള്‍പ്പടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന മാര്‍ച്ചിലെ ലോക്ക്ഡൗണിന്റെ അത്ര കര്‍ക്കശമാകില്ലെന്നാണ് ഫ്രാന്‍സിലെ പ്രധാന ടി വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ കോവിഡ് മരണനിരക്ക് അതിവേഗം ഉയരുകയാണ്. ഇന്നലെ വൈകീട്ട് വരെയുള്ള 24 മണിക്കൂര്‍ സമയത്തിനിടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 523 കോവിഡ് മരണങ്ങളാണ്. ഏപ്രിലിനുശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കാണിത്. അതിനോടൊപ്പം ഇന്നലെ 33,417 പേര്‍ക്ക് കൂടി പുതിയതായി രോഗബാധ സ്ഥിരീകരിച്ചു.

ഈ സാഹചര്യത്തിലാണ് കൂടുതല്‍ കഠിനമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കണമെന്ന് ഫ്രാന്‍സ് ഇന്റീരിയര്‍ മിനിസ്റ്റര്‍ ജെരാള്‍ഡ് ഡര്‍മാനിന്‍ ഇന്നലെ പ്രസ്താവിച്ചത്. രണ്ടാം വരവില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തന്നതിനെ കുറിച്ച് ആലോചിക്കാന്‍ മാക്രോണ്‍ ഡിഫന്‍സ് കൗണ്‍സിലിന്റെ രണ്ട് അടിയന്തര യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടയ്ക്കുക, കര്‍ഫ്യൂ ഏര്‍പ്പെടുത്തുക, യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോഴും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും എന്നു തന്നെയാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം രാത്രി ഒമ്പത് മണി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ള പാരീസ്, സെയിന്റ് എറ്റീനെ, ലിയോണ്‍ തുടങ്ങിയ നഗരങ്ങള്‍ നിയന്ത്രണങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. യൂറോപ്പിലെ പല നഗരങ്ങളിലും ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നുണ്ട്. അതില്‍ മിക്കതും അക്രമത്തില്‍ കലാശിക്കുകയും ചെയ്തു. ഇറ്റലിയിലെ മിലാന്‍, ടൂറിന്‍ നഗരങ്ങളിലെ പ്രക്ഷോഭം അക്രമത്തില്‍ കലാശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി കടകളും മറ്റു സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ രംഗത്തിറങ്ങിയ തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ റോമിലും പോലീസുമായി ഏറ്റുമുട്ടി. സ്പെയിനിലും പ്രതിഷേധം കനക്കുകയാണ്. ബാഴ്സിലോണയില്‍ പ്രതിഷേധവുമായി പുറത്തിറങ്ങിയവര്‍, ചവറുകൊട്ടകള്‍ നിരത്തില്‍ കൂട്ടിയിട്ട് തീകൊളുത്തി പ്രതിഷേധിച്ചു. കാനറി ദ്വീപുകള്‍ ഒഴിച്ചുള്ള പ്രദേശങ്ങളില്‍ ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിറ്റേന്നായിരുന്നു ഈ പ്രതിഷേധം.

ചുരുക്കത്തില്‍, കൊറോണയുടെ രണ്ടാം വരവ് യൂറോപ്പില്‍ ഒരു ആരോഗ്യ പ്രശ്നമെന്നതില്‍ കവിഞ്ഞ് ഒരു മാനസിക പ്രശ്നം കൂടി ആയി മാറിയിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ മനുഷ്യരുടെ മനോനില തെറ്റിക്കുന്നു. ഉള്ളില്‍ എരിയുന്ന കോപം സാവധാനം പ്രകടമാകാന്‍ തുടങ്ങിയിരിക്കുന്നു. അസ്വസ്ഥത അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നു. ഭൂഖണ്ഡത്തിലാകമാനമായി പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പല രാജ്യങ്ങളിലും തുറന്ന കലാപങ്ങള്‍ക്ക് വഴിയൊരുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഇറ്റലിയില്‍ മാത്രം, ചുരുങ്ങിയത് ഒരു ഡസന്‍ നഗരങ്ങളിലെങ്കിലും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ കഴിഞ്ഞയാഴ്ച്ച നടന്നു. മിലനിലും ടൂറിനിലുമൊക്കെ പൊതുഗതാഗത സംവിധാനങ്ങള്‍ വരെ നശിപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കടകള്‍ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. പോലീസിനു നേരെയും ആക്രമണമുണ്ടായി. ചെക്ക് തലസ്ഥാനമായ പ്രേഗില്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധം പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടതായി വന്നു.

നിയമത്തേയും അധികാരത്തേയും എന്നും ബഹുമാനിക്കുന്നതില്‍ പേരുകേട്ട ജര്‍മ്മനിയില്‍ പോലും നിയന്ത്രണങ്ങള്‍ക്കെതിരായി ജനം തെരുവിലിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യവും, തൊഴിലും ആരോഗ്യവും എങ്ങനെയാണ് നഷ്ടപ്പെടുന്നത് എന്നതിനെകുറിച്ച് സത്യം തുറന്നുപറയുവാന്‍ ആവശ്യപ്പെട്ടാണ് ജര്‍മ്മനിയില്‍ ജനം തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. തൊട്ടടുത്ത് ഫ്രാന്‍സിലും സ്ഥിതി വിഭിന്നമല്ല. പാരിസ് ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം കത്തിയാളുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category