1 GBP = 98.30 INR                       

BREAKING NEWS

കൗമാരക്കാരനായിരുന്നപ്പോള്‍ ചെറിയ മോഷണക്കേസില്‍ ജയിലിലായി; കൂടെ ജയിലിലടച്ചയാളുടെ തലയറുത്തു കൊന്ന് കൊലപാതകിയായി; ഇതുവരെ കൊന്നു തള്ളിയത് 48 ജയില്‍ പുള്ളികളെ; ഒരു അസാധാരണ ക്രിമിനലിന്റെ ഭയാനകമായ കഥയിങ്ങനെ

Britishmalayali
kz´wteJI³

ക്രൂരതയുടെ സമാനതകളില്ലാത്ത മുഖമാണ് ലൂസിഫര്‍ എന്ന് വിളിക്കപ്പെടുന്ന ഈ ബ്രസീലിയന്‍ കുറ്റവാളിയുടേത്. 25 വര്‍ഷത്തെ ജയില്‍ വാസത്തിനിടയില്‍ 48 സഹ തടവുകാരെയാണ് ഇയാള്‍ കൂന്നു തള്ളിയത്. കൗമാരപ്രായത്തില്‍ ഒരു ചെറിയ മോഷണക്കുറ്റത്തിനാണ് മാക്രോസ് പാവ്ലോ ഡ സില്‍വ എന്ന ഈ കുറ്റവാളി ആദ്യമായി ജയിലില്‍ അടയ്ക്കപ്പെടുന്നത്. പിന്നീടാണ് കൊലപാതക പരമ്പരകള്‍ ആരംഭിക്കുന്നത്. ആദ്യത്തെ സഹതടവുകാരനെ തലയറുത്ത് കൊന്നതിനു ശേഷം വയര്‍ കീറി കുടല്‍മാല പുറത്തെടുത്തിടുകയായിരുന്നു. 1995-ല്‍ ആയിരുന്നു ഈ സംഭവം നടന്നത്.

എന്നാല്‍, ഈ ലൂസിഫറിന്റെ ഏറ്റവും ക്രൂരമായ ആക്രമണത്തിന് സാക്ഷ്യം വഹിച്ചത് 2011 ആയിരുന്നു. ആ വര്‍ഷം അഞ്ച് സഹതടവുകാരെയാണ് ഇയാള്‍ ഒറ്റയടിക്ക് കൊലപ്പെടുത്തിയത്. സാവോ പോളൊയിലെ സെറാ അസുല്‍ ജയിലിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ഇതുവരെ പല ശിക്ഷകളിലായി 217 വര്‍ഷത്തെ തടവാണ് ഇയാള്‍ക്ക് വിധിച്ചിട്ടുള്ളത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇനിയും പല കേസുകളുടെ വിചാരണ നടക്കുന്നതേയുള്ളു.

അടുത്തയിടെ ഒരു കേസിന്റെ വിചാരണയ്ക്കിട ഇയാള്‍ പറഞ്ഞത്, ചെയ്ത കൊലപാതകങ്ങളെ ഓര്‍ത്ത് ഒട്ടും പശ്ചാത്തപിക്കുന്നില്ല എന്നാണ്. അവരൊക്കെ സ്ത്രീ പീഢകരോ കള്ളന്മാരോ ഒക്കെ ആയിരുന്നു. അവര്‍ ജയിലിലെ മറ്റു തടവുകാരെ ചൂഷണം ചെയ്യുകയയിരുന്നു, അയാള്‍ പറഞ്ഞു. ആറ് കൊലപാതകങ്ങള്‍ നേരിട്ട് ചെയ്തതും, മറ്റു രണ്ട് കൊലപാതകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതുമാണ് ഇപ്പോള്‍ ഇയാളുടെ പേരിലുള്ള കുറ്റം എങ്കിലും അയാള്‍ ജഡ്ജിയോട് പറഞ്ഞത് ഇതുവരെ 48 പേരെ കൊന്നിട്ടുണ്ട് എന്നാണ്.

ഇയാളെ പരിശോധിച്ച മാനസിക വിദഗ്ദര്‍ പറയുന്നത്, ജയിലിനകത്ത് കൊലപാതകം ചെയ്തതില്‍ പിന്നെ ഇയാള്‍ ജയിലിനു പുറത്ത് ഒരു കുറ്റം പോലും ചെയ്തിട്ടില്ല എന്നാണ്. ബ്രസീലിലെ ജയിലുകള്‍ക്കുള്ളില്‍ രൂപീകരിച്ചിരിക്കുന്ന പി സി സി എന്ന സംഘത്തിലെ അംഗങ്ങളെ കൊല്ലാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്ക് ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സംഘത്തിന്റെ നേതാവാണ് ഇയാള്‍ എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. രാജ്യത്തിലെ ജയിലുകള്‍ക്കുള്ളില്‍ നടക്കുന്ന ക്രൂരമായ പെരുമാറ്റങ്ങളില്‍ നിന്നും തടവുകാര്‍ക്ക് സ്വയം രക്ഷ പ്രദാനം ചെയ്യുന്നതിന് രൂപീകരിച്ച സംഘമാണ് പി സിസി.

കുട്ടിക്കുറ്റവാളിയായി എത്തിയപ്പോള്‍ ഡി സില്‍വയും ഈ സംഘത്തില്‍ ചേര്ന്നു എങ്കിലും പിന്നീട് അതുമായി തെറ്റിപ്പിരിയുകയായിരുന്നു. തടവുകാര്‍ക്കായി പോരാടുന്നതില്‍ നിന്നും വിട്ട്, മുതലാളിത്തത്തിലും, ലാഭമുണ്ടാക്കുന്നതിലുമായി സംഘത്തിന്റെ ശ്രദ്ധ എന്നാരോപിച്ചാണ് ഇയാള്‍ സംഘം വിട്ടത്. തലയോട്ടി, ചെകുത്താന്‍, സ്വസ്തിക തുടങ്ങിയ രൂപങ്ങള്‍ ദേഹത്ത് പച്ച കുത്തിയിട്ടുള്ള ഇയാളുടെ ദേഹത്ത് ലൂസിഫര്‍, എന്റെ രക്ഷകന്‍ എന്ന വാക്കുകളും പച്ചകുത്തിയിട്ടുണ്ട്.

ബ്രസീലിയന്‍ ജയിലിനകത്തുനിന്നും പ്രവര്‍ത്തിക്കുന്ന ഒമ്പതോളം ക്രിമിനല്‍ സംഘങ്ങളില്‍ ഒന്നിന്റെ നേതാവാണ് ഇന്ന് ലൂസിഫര്‍. 2011-ല്‍ സാവോ പോളോയിലെ സെറ അസുല്‍ ജയിലില്‍ അഞ്ചുപേരെ കൊല ചെയ്ത ലൂസിഫര്‍ അതിനുശേഷം മറ്റൊരു ജയിലില്‍ രണ്ടുപേരെ വധിക്കാനുള്ള നിര്‍ദ്ദേശവും നല്‍കി. ഫയര്‍ എക്സ്റ്റിംഗുഷര്‍ ഉപയോഗിച്ച് തലക്കടിച്ച് ബോധം കെടുത്തിയതിനു ശേഷം അഞ്ചു പേരുടെയും തലയറക്കുകയായിരുന്നു.

ഇന്ന് ഇയാളെ സ്വീകരിക്കാന്‍ ബ്രസീലിലെ ഒട്ടു മിക്ക ജയിലുകളും വിസമ്മതിക്കുകയാണ്. സാവോ പോളോ ജയിലില്‍ തന്നെ തിരിച്ചെത്തിയ ഇയാള്‍ സ്വയം മുറിവേല്‍പിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് ഇപ്പോള്‍ കട്ടിലില്‍ ബന്ധനസ്ഥനായ അവസ്ഥയിലാണ്. ഇയാള്‍ക്ക് മാനസിക രോഗങ്ങള്‍ ഒന്നുമില്ലെന്നും അതേസമയം വളരെ ഗുരുതരമായ വ്യക്തിവൈകല്യം അഥവാ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്നുമാണ് മനശാസ്ത്ര വിദഗ്ദര്‍ പറയുന്നത്. ഇത് എത്രയും പെട്ടെന്ന് ചികിത്സിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category