1 GBP = 98.30 INR                       

BREAKING NEWS

ഇംഗ്ലണ്ടിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണവുമായി ഇന്ത്യന്‍ ചാരിറ്റി സംഘടന; സ്‌കൂളവധി സമയത്ത് ഉച്ചഭക്ഷണം നിഷേധിച്ച ബോറിസ് സര്‍ക്കാര്‍ വിമര്‍ശം നേരിടുമ്പോള്‍ വാറ്റ്ഫോഡില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി അക്ഷയ പാത്ര; ഇംഗ്ലണ്ടില്‍ ഇന്ത്യ തിളങ്ങുന്നതിങ്ങനെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇംഗ്ലണ്ടിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണവുമായി ഇന്ത്യയില്‍ നിന്നൊരു ജീവകാരുണ്യ സംഘടന. നേരെ തിരിച്ചാണോ സംഭവിച്ചത് എന്ന് സംശയിക്കേണ്ട, ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. യുകെയിലെ സ്‌കൂളുകളില്‍ രണ്ടാം ക്ളാസ് വരെയുള്ള  ചെറിയ കുട്ടികള്‍ക്കും സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ ഉള്ള കുട്ടികള്‍ക്കും നല്‍കുന്ന സൗജന്യ ഭക്ഷണ വിതരണം ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് ശരത് കാല അവധിക്കായി സ്‌കൂള്‍ അടച്ചപ്പോള്‍ രാജ്യമൊട്ടാകെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മുടങ്ങിയിരിക്കുകയാണ്.

സ്‌കൂള്‍ അവധിക്കാലത്തും ഇങ്ങനെ ഭക്ഷണം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് ഫണ്ട് ഇല്ലെന്നാണ് ന്യായമായി പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെതിരെ ദേശ വ്യാപകമായി പ്രതിഷേധം ഉണ്ടായിട്ടും പ്രധാന മന്ത്രി ബോറിസ് ജോണ്‍സണും ചാന്‍സലര്‍ ഋഷി സുനകും തീരുമാനത്തില്‍ നിന്നും മാറാന്‍ തയ്യാറായില്ല. ഇതിനിടയിലാണ് ഇന്ത്യന്‍ വംശജര്‍ക്ക് ആധിപത്യമുള്ള വടക്കേ ഇംഗ്ലണ്ട് പട്ടണമായ വാറ്റ്ഫോഡിലെ ഒരു പ്രൈമറി സ്‌കൂളില്‍ ഈ ആഴ്ച ഇന്ത്യന്‍ ചാരിറ്റി സംഘടനാ അക്ഷയ പാത്ര സൗജന്യ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അക്ഷയ പാത്രയുടെ പ്രധാന പ്രവര്‍ത്തനം. ഭക്ഷണം ഇല്ലാതെ സ്‌കൂളില്‍ കുട്ടികള്‍ വരാതിരിക്കുന്ന സാഹചര്യം ഇന്ത്യയില്‍ അവസാനിപ്പിക്കുകയാണ് അക്ഷയ പാത്ര ലക്ഷ്യമിടുന്നത്. ഒരു ദിവസം ദശലക്ഷക്കണക്കിനു കുട്ടികളാണ് ഇവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചു വിശപ്പകറ്റുന്നത്. ഇപ്പോള്‍ ആ നിരയിലേക്ക് നൂറു കണക്കിന് ഇംഗ്ലീഷുകാരായ കുട്ടികളും ചേര്‍ന്നിരിക്കുന്നു. ഇന്ത്യയില്‍ ഒരു കുട്ടിക്ക് ഒരു വര്‍ഷം മുഴുവന്‍ ഭക്ഷണം നല്‍കാന്‍ 750 രൂപയാണ് അക്ഷയ പാത്ര സംഭാവനയായി സ്വീകരിക്കുന്നത്.

എന്നാല്‍ ഇംഗ്ലണ്ടില്‍ ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ സംഘടനാ ഒരു കുട്ടിക്ക് രണ്ടു പൗണ്ട് വീതമാണ് ചിലവിടുന്നത്. സര്‍ക്കാര്‍ സഹായം നിലച്ചത് മൂലം ഈ ഒരാഴ്ച ഇംഗ്ലണ്ടിലെ അനേകം കുട്ടികള്‍ വിശന്നിരിക്കാനുള്ള സാഹചര്യം ഉള്ളത് കൊണ്ടാണ് തങ്ങള്‍ ഈ ശ്രമം പരീക്ഷണാടിസ്ഥാനത്തില്‍ ഏറ്റെടുത്തതെന്നും അക്ഷയ പാത്ര പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇവരുടെ പ്രവര്‍ത്തിക്കു സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും കയ്യടികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വിവിധ സംഘടനകളും സെലിബ്രിറ്റികളും വരെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ സംഭവനയുമായി രംഗത്തു വരാന്‍ തയ്യാറായിരിക്കുകയാണ്. 

ഇംഗ്ലണ്ടിലെ നോര്‍ത്ത് ലണ്ടന്‍ പട്ടണമായ വാറ്റ്ഫോഡ് ഇന്ത്യന്‍ സാന്നിധ്യം ശക്തമായ പ്രദേശം കൂടിയാണ്. ഇസ്‌കോണ്‍, ഹരേ കൃഷ്ണ പ്രസ്ഥാനങ്ങള്‍ സജീവമായ ഇവിടെ ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന അനേകം ഇന്ത്യക്കാരടങ്ങിയ പ്രൊഫഷണലുകളും സജീവമാണ്. ഇവരുടെയടക്കം പിന്തുണ അക്ഷയ പാത്രയുടെ പ്രവര്‍ത്തനത്തിന് സഹായകമാകുന്നുണ്ട്. സ്‌കൂളില്‍ ഉച്ച ഭക്ഷണം മുടങ്ങുന്നുവെന്ന് അറിഞ്ഞപ്പോള്‍ എന്തുകൊണ്ട് ഇന്ത്യയിലെ പ്രവര്‍ത്തന രീതി ഇംഗ്ലണ്ടിലും നടപ്പാക്കാന്‍ സാധിക്കില്ല എന്ന ചിന്തയാണ് വാറ്റ്ഫോഡ് ക്രിക്‌വുഡിലെ മോറ പ്രൈമറി സ്‌കൂളില്‍ ഈ അവധിക്കാലത്തും ഭക്ഷണം മുടങ്ങാതിരിക്കാന്‍ അക്ഷയ പാത്രയെ പ്രേരിപ്പിച്ചത്.

ആശയം സ്‌കൂള്‍ ഹെഡ് ടീച്ചര്‍ കെയ്റ്റ് ബാസ് സര്‍വാത്മനാ ഏറ്റെടുത്തതോടെ പദ്ധതി അതിവേഗം നടപ്പാക്കുക ആയിരുന്നു. ഇപ്പോള്‍ എന്നും ഉച്ചക്ക് ഹെഡ് ടീച്ചറുടെ നേതൃത്വത്തില്‍ തന്നെയാണ് ഭക്ഷണ വിതരണം. സ്വാദേറിയ ഇന്ത്യന്‍ ഭക്ഷണം രുചിയോടെ കൈയ്യില്‍ കിട്ടിയപ്പോള്‍ ബ്രിട്ടീഷുകാരായ കുട്ടികള്‍ക്കും അതിയായ സന്തോഷം. പലരും അത്തരം ഒരു ഭക്ഷണം ആദ്യമായി കഴിക്കുന്ന അനുഭവവും മാധ്യമങ്ങളുമായി പങ്കിടുകയും ചെയ്തു. 

പാസ്തയോടൊപ്പം കോളിഫ്‌ളവറും ചീസും വിവിധ തരം പച്ചക്കറികളും ചേര്‍ത്ത രുചികരമായ വിഭവമാണ് ആദ്യ ദിവസം വിതരണം ചെയ്തത്. ഓരോ ദിവസവും വ്യത്യസ്ത വെജിറ്റേറിയന്‍ മെനു അവതരിപ്പിക്കാന്‍ ഉള്ള ശ്രമമാണ് അക്ഷയ പാത്ര ആലോചിക്കുന്നത്. വാറ്റ്ഫോഡില്‍ 9000 പേര്‍ക്ക് കഴിക്കാന്‍ സാധിക്കും വിധം പാചകം ചെയ്യാന്‍ ശേഷിയുള്ള കൂറ്റന്‍ അടുക്കളയില്‍ നിന്നുമാണ് സ്‌കൂളിന് ആവശ്യമായ ഭക്ഷണം നല്‍കുന്നത്.

അക്ഷയ പാത്ര അഞ്ചു ലക്ഷം പൗണ്ട് മുടക്കിയാണ് ഈ അടുക്കള സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ നിന്നും സ്വന്തം കാറില്‍ നിറയെ ഭക്ഷണവുമായി തിരികെ സ്‌കൂളില്‍ എത്തുകയാണ് ഇപ്പോള്‍ ഹെഡ് ടീച്ചര്‍ കെയ്റ്റ് പ്രധാനമായും ചെയ്യുന്നത്. തികച്ചും അത്യാവശ്യമായ സമയത്തു ലഭിച്ച അസാധാരണമായ സഹായം എന്നാണ് അവര്‍ അക്ഷയ പാത്രയുടെ ഇടപെടലിനെ വിശേഷിപ്പിക്കുന്നതും.

വാറ്റ്ഫോഡില്‍ ഭക്ഷണ വിതരണം ഏറെ ശ്രദ്ധ നേടിയതോടെ സമാനമായ സാഹചര്യം ക്രിസ്മസ് അവധിക്കാലത്തും ഉണ്ടാകുമെന്നു ഉറപ്പായ സാഹചര്യത്തില്‍ ഇന്ത്യന്‍ സാന്നിധ്യം ശക്തമായ ലെസ്റ്റര്‍, ഈസ്റ്റ് ലണ്ടന്‍ പട്ടണ പ്രദേശങ്ങളിലും സമാനമായ വിധത്തില്‍ അടുക്കളകള്‍ ആരംഭിച്ചു സൗജന്യ ഭക്ഷണ വിതരണ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുകയാണ് അക്ഷയ പാത്ര. ഒരു പക്ഷെ ഇന്ത്യയില്‍ വിജയകരമായി നടപ്പാക്കിയ ഒരു പദ്ധതി അതേവിധം ഇംഗ്ലണ്ടിലേക്കു പറിച്ചു നടുന്നത് ആദ്യമായിരിക്കും. എന്നാല്‍ സാഹചര്യങ്ങളില്‍ വലിയ വത്യാസം ഇല്ലെന്നതാണ് പ്രധാനം എന്ന് അക്ഷയ പാത്രയുടെ ചീഫ് എക്‌സ്‌ക്യൂട്ടീവ് ഭവാനി സിങ് ശെഖാവത് പറയുന്നു.

ബ്രിട്ടീഷ് സര്‍ക്കാരുമായി സഹകരിച്ചു പാതി വിലയ്ക്ക് ഈ ഭക്ഷണം സാധ്യമായ സ്‌കൂളുകളില്‍ നല്‍കാന്‍ കഴിയുന്ന കാര്യവും സംഘടനാ ആലോചിക്കുകയാണ്. ഒരു കുട്ടിക്ക് വേണ്ടി ദിവസം രണ്ടു പൗണ്ട് മാത്രം ആവശ്യമായി വരുമ്പോള്‍ പാതി പണം സര്‍ക്കാരും പാതി പണം പദ്ധതിക്ക് സംഭാവന ആയി നല്‍കുന്നവരില്‍ നിന്നും കണ്ടെത്തുവാനുമാണ് ആലോചന. ഇത്തരം ഒരു ആവശ്യം ബ്രിട്ടീഷ് സമൂഹത്തില്‍ നടപ്പാക്കാന്‍ കാര്യമായ പ്രയാസം ഉണ്ടാകില്ല എന്നാണ് അക്ഷയ പാത്ര കരുതുന്നത്. 

കോവിഡ് മൂലം തന്റെ ഭര്‍ത്താവിന് ഫുള്‍ ടൈം ജോലി നഷ്ടമായ സാഹചര്യത്തില്‍ സ്‌കൂളില്‍ നിന്നും ഇങ്ങനെ ഒരു സഹായം ലഭിച്ചത് ഏറെ നന്ദിയോടെ കാണുകയാണ് എന്ന് രണ്ടു കുട്ടികളുടെ മാതാവായ അധിക എല്‍ മിര്‍ പറയുന്നു. ഇത്തരം അനുഭവമുള്ള നൂറുകണക്കിനാളുകളില്‍ ഒരാള്‍ മാത്രമാണ് അധികം. ഡിസൈന്‍ ടെക്നീഷ്യന്‍ ആയ ഡെന്നിസ് പെരസ് താന്‍ ഫുള്‍ ടൈം ജോലി ചെയ്തിട്ടും വാടകയും ബിലും നല്‍കിയ ശേഷം കയ്യില്‍ ബാക്കി ഒന്നും അവശേഷിക്കുന്നില്ല എന്ന സാഹചര്യത്തിലാണ് മൂന്നു കുട്ടികള്‍ക്ക് വേണ്ടി സൗജന്യ ഭക്ഷണം ശേഖരിക്കാന്‍ സ്‌കൂളില്‍ എത്തിയതെന്ന് പറയാന്‍ മടി കാട്ടുന്നില്ല.

ആഴ്ചയില്‍ 16 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്താല്‍ പിന്നെ സര്‍ക്കാരില്‍ നിന്നും ഒരു സഹായവും ഇല്ല എന്നത് തന്നെപോലെയുള്ള രക്ഷിതാക്കള്‍ക്ക് ഇത്തരം സഹായങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണെന്നും ഡെന്നിസ് കൂട്ടിച്ചേര്‍ക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category