1 GBP = 98.00INR                       

BREAKING NEWS

കോവിഡ് മൂലം മോളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു ജോമി മടങ്ങി; കൂട്ടിക്കൊണ്ടു വരാന്‍ പോയ ജിഷ മൂവാറ്റുപുഴയില്‍ ക്വാറന്റൈനില്‍ കഴിയവേ ദാരുണ വാര്‍ത്ത എത്തി: സകലരെയും കരയിച്ച മിയമോളുടെ സംസ്‌കാരം ഇന്ന് കമ്പിളിക്കണ്ടം ക്‌നാനായ പള്ളിയില്‍

Britishmalayali
kz´wteJI³

കോട്ടയം: ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേല്‍ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി ഏവരുടേയും നൊമ്പരമാകുകയാണ്. മകള്‍ മിയയെയും കൂട്ടി തിരിച്ചു പോകാനായിരുന്നു അയര്‍ലന്‍ഡില്‍ നിന്ന് ജിഷ എത്തിയത്. പക്ഷേ വിധി കാത്തു വച്ചത് ദുരന്തമായിരുന്നു. കോതനല്ലൂരില്‍ കാല്‍വഴുതി കിണറ്റില്‍ വീണു മരിച്ച മിയയെ അമ്മ ഇന്നലെ കണ്ടത് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയാണ്.

അയര്‍ലണ്ടിലേക്ക് മകളെ കൊണ്ടു പോകാനെത്തിയ അമ്മയ്ക്ക് മകളെ കാണാനായിരുന്നില്ല. ക്വാറന്റീന്‍ അമ്മയ്ക്കും മകള്‍ക്കുമിടയില്‍ വേലി തീര്‍ത്തു. ഏഴു ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് മകളെ കാണാന്‍ കാത്തിരുന്ന ജിഷയെ തേടിയെത്തിയത് ദുരന്ത വാര്‍ത്തയായിരുന്നു. ഈ വേദനയ്ക്കിടയില്‍ പൊട്ടുന്ന നെഞ്ചുമായി കണ്ണുനീരോടെ മിയയെ അമ്മ കണ്ടത് ആശുപത്രി മോര്‍ച്ചറിയിലാണ്.

ജോമിയും മൂത്തമകന്‍ ഡോണും അയര്‍ലന്‍ഡിലാണ്. മിയയെ അയര്‍ലന്‍ഡിലേക്കു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു. വിദേശത്തു നിന്ന് എത്തിയതിനാല്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ ക്വാറന്റീനിലായിരുന്നു. നാട്ടിലെത്തിയിട്ടും മകളെ കണ്ടില്ല. ജോമി രണ്ടു മാസം മുന്‍പു വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടില്‍ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ. മകളേയും ഒപ്പം കൂട്ടാനായിരുന്നു അച്ഛന്റേയും അമ്മയുടേയും തീരുമാനം. അതിന് വേണ്ടിയാണ് കൊറോണക്കാലത്ത് അമ്മ പറന്നെത്തിയത്. അത് വെറുതേയുമായി.

ക്വാറന്റീന്‍ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ ഇന്നലെ മകളെ കാണാന്‍ കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയത്. ഇന്ന് മിയയുടെ അച്ഛന്‍ ജോമിയും ചേട്ടന്‍ ഡോണും അയര്‍ലന്‍ഡില്‍ നിന്നും എത്തും. ഇവരും കാരിത്താസ് ആശുപത്രിയില്‍ മിയയെ കാണും. വിദേശത്തു നിന്ന് എത്തുന്നതിനാല്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്നതില്‍ അവ്യക്തതയുണ്ട്.

മിയയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്നു വൈകിട്ട് നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ നടക്കും. രാവിലെ ഏഴു മണി മുതല്‍ എട്ടു മണിവരെ കാരിത്താസ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ഇനി ഏകദേശം 12 മണിയോടുകൂടി ആയിരിക്കും തെള്ളിത്തോടുള്ള വീട്ടില്‍ കൊണ്ടു വരുന്നത്. നാലു മണിയോടുകൂടി മൃത സംസ്‌കാര ശുശ്രൂഷകള്‍ വീട്ടില്‍ നിന്നും ആരംഭിക്കുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ മണ്ടോത്തിക്കുടിയില്‍ കുടുംബാംഗമാണ് ജിഷ. ഡോണ്‍ ജോമി അയര്‍ലന്‍ഡിലെ കില്‍ക്കെനിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മിയയുടെ ഒപ്പമുണ്ടായിരുന്ന പിതാവ് രണ്ടുമാസം മുന്‍പാണ് അയര്‍ലണ്ടിലേക്ക് തിരികെ പോയത്. കോവിഡ് യാത്ര നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ സാഹചര്യം മൂലമാണ് ജോമി കുഞ്ഞിനെ കൂട്ടാതെ ഒറ്റയ്ക്ക് അയര്‍ലണ്ടിലേക്ക് തിരിച്ചുപോയത്. തുടര്‍ന്ന് ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണയിലായിരുന്നു മിയ മോള്‍.

കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ കഴിഞ്ഞശേഷം മോളെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരാമെന്ന് പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാല്‍ യാത്രാ നിയന്ത്രണങ്ങള്‍ നീണ്ടേക്കും എന്ന് ബോധ്യപ്പെട്ടതിനാല്‍ കുഞ്ഞിനെ കൂട്ടാനായി മാത്രമാണ് ജിഷ നാട്ടിലെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category