1 GBP = 98.30 INR                       

BREAKING NEWS

പ്രസ്റ്റണിലെ ബെന്നി ജോസഫിന്റെ സംസ്‌കാ രം മറ്റന്നാള്‍ വെള്ളിയാഴ്ച; കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തും; ഇന്നും നാളെയും പൊതുദര്‍ശനം

Britishmalayali
kz´wteJI³

പ്രസ്റ്റണ്‍: ഹൃദയാഘാതം മൂലം പ്രസ്റ്റണില്‍ വിടവാങ്ങിയ ബെന്നി ജോസഫിന്റെ സംസ്‌കാരം ഈ വെള്ളിയാഴ്ച 30-ാം തീയതി നടക്കും. ചടങ്ങുകളില്‍ കോവിഡ് നിയന്ത്രണം കര്‍ശനമായി തന്നെ പാലിക്കേണ്ടതുള്ളതിനാല്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ് സന്ദര്‍ശന ഷെഡ്യൂള്‍ ക്രമീകരിക്കുന്നത്. കൂടുതല്‍ പേര്‍ ഒത്തുച്ചേരുന്നത് ഒഴിവാക്കുവാനായി ഇന്നും നാളെയും വൈകിട്ട് മൂന്നു മണി മുതല്‍ അഞ്ചു മണി വരെ മാര്‍ട്ടിന്‍സ് ഫ്യൂണറല്‍ സര്‍വ്വീസില്‍ എത്തി കാണുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനായി ചുവടെ നല്‍കിയിരിക്കുന്ന ഫോം ഫില്‍ ചെയ്ത് നിങ്ങളുടെ സന്ദര്‍ശന സമയം ക്രമീകരിക്കാവുന്നതാണ്.

ബെന്നി ജോസഫിന്റെ നിര്യാണത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് പ്രസ്റ്റണിന്റെ പ്രസിഡന്റ് പി ജെ ജോണ്‍ (കൊച്ചുമോന്‍ സാര്‍) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഈമാസം 18നാണ് നിശബ്ദനായി എത്തുന്ന ''സൈലന്റ് കില്ലര്‍'' എന്നറിയപ്പെടുന്ന ഹൃദയാഘാതം ബെന്നിയുടെ ജീവന്‍ കവര്‍ന്നത്. മുകള്‍ നിലയില്‍ ഭാര്യയും മക്കളും ഒക്കെ ഉറങ്ങി കിടക്കുമ്പോഴാണ് അദ്ദേഹത്തെ മരണമെത്തി ആരുമറിയാതെ കൂട്ടിനു വിളിച്ചത്. 18ന് പുലര്‍ച്ചെ നാലു മണിക്ക് മൂത്ത മകന്‍ അടുക്കളയില്‍ വെള്ളമെടുക്കാന്‍ എത്തിയപ്പോഴാണ് പിതാവ് നിലത്തു വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ച ഉടന്‍ എത്തിയ ആംബുലന്‍സ് ടീമിന് അദ്ദേഹത്തിന്റെ ജീവന്‍ തിരികെ പിടിക്കാന്‍ ഉള്ള സമയം ലഭ്യമായിരുന്നില്ല. തങ്ങള്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്നാണ് ഇവര്‍ക്ക് വീട്ടുകാരോട് പറയാനുണ്ടായിരുന്നത്. തുടര്‍ന്ന് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു പുലര്‍ച്ചെ ഏഴുമണിയോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രസ്റ്റണില്‍ താമസിക്കുന്ന ബെന്നിയെ ഏവര്‍ക്കും പരിചയം ഉള്ളതിനാല്‍ പുലര്‍ച്ചെ അപ്രതീക്ഷിതമായി ഫോണില്‍ എത്തിയ മെസേജ് വായിച്ചു വെളിച്ചം എത്തും മുന്‍പ് തന്നെ അനേകം മലയാളികളാണ് ബെന്നിയുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ പോലീസ് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കും വരെ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നുമില്ല. കോവിഡ് ലോക് ഡൗണ്‍ ഫേസ് മുന്നിലൂടെ കടന്നുപോകുന്ന പ്രസ്റ്റണില്‍ വീടുകളില്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തില്‍ ബെന്നിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികളും കടുത്ത പ്രയാസമാണ് പങ്കിടുന്നത്.

മരണം നടന്ന വീടായതിനാല്‍ അത്യാവശ്യം വേണ്ടപ്പെട്ടവരെ വീട്ടില്‍ എത്തി ആശ്വാസം പകരാന്‍ പോലീസ് അനുവാദം നല്‍കിയിരുന്നു. തുടര്‍ന്ന് പരേതന് വേണ്ടി പ്രസ്റ്റണ്‍ വികാരി ഫാ. ബാബു പുത്തന്‍പുരക്കല്‍, ഫാ. ജോസ് ലിവര്‍പൂള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പ്രസ്റ്റണ്‍ മലയാളികളെ തേടിയെത്തുന്ന മൂന്നാമത്തെ ആകസ്മിക മരണമാണ് ബെന്നിയുടേത്.

പ്രമേഹം അടക്കമുള്ള ശാരീരിക അസ്വസ്ഥതകള്‍ ബെന്നിക്ക് ഉണ്ടായിരുന്നതൊഴിച്ചാല്‍  പൂര്‍ണ ആരോഗ്യവാനായിരുന്നു അദ്ദേഹം എന്നാണ് പരിചയക്കാര്‍ പറയുന്നത്. ബെന്നിയുടെ ഭാര്യ സുബിയുടെ സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പ്രസ്റ്റണില്‍ എത്തിയിട്ടുണ്ട്. ബെന്നിയുടെ സഹോദരിയുടെ മക്കളും യുകെയില്‍ തന്നെ ഉണ്ടെന്നാണ് ലഭ്യമായ വിവരം. 

അതിനിടെ ഉറക്കത്തില്‍ നിശ്ശബ്ദനായി എത്തുന്ന മരണവും യുകെ മലയാളികള്‍ക്കിടയില്‍ വര്‍ധിക്കുകയാണ്. ഏതാനും വര്‍ഷം മുന്‍പ് പോര്‍ട്സ്മൗത്തില്‍ സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തെ തുടര്‍ന്ന് ഒട്ടേറെ പേരെയാണ് ഉറക്കത്തില്‍ മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തിയത്. മൂന്നുമാസം മുന്‍പ് ചെസ്റ്റര്‍ ഫീല്‍ഡിലും അതിനു മുന്‍പ് ക്രൗളിയിലും ഇത്തരത്തില്‍ മലയാളി യുവാക്കള്‍ മരണമടഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category