1 GBP = 98.30 INR                       

BREAKING NEWS

ലോകത്തെ കാലാവസ്ഥാ മേഖലയിലെ 60 യുവതാരങ്ങളില്‍ അയര്‍ലന്റിലെ മലയാളി പെണ്‍കുട്ടിയും; പ്രകൃതിയ്ക്കും മനുഷ്യനും വേണ്ടി പോരാടാന്‍ ജീവിതം മാറ്റിവച്ച തെരേസ റോസിന്റെ കഥ

Britishmalayali
kz´wteJI³

കോര്‍ക്ക്: അയര്‍ലന്റ് കോര്‍ക്കിലെ പതിനാറു വയസുകാരി മലയാളി പെണ്‍കുട്ടിയാണ് തെരേസാ റോസ് സെബാസ്റ്റിയന്‍. അവള്‍ ഇന്ന് അന്തര്‍ദേശീയ രംഗത്തു തന്നെ പ്രശസ്തയാണ്. ഈ ചെറുപ്രായത്തില്‍ തന്നെ പ്രകൃതിയ്ക്കും മനുഷ്യനും വേണ്ടി ശബ്ദമുയര്‍ത്തി ലോകമെമ്പാടുമുള്ള 60 യുവ കാലാവസ്ഥാ നേതാക്കളുടെ പട്ടികയിലേക്കാണ് അവള്‍ ഇടം നേടിയിരിക്കുന്നത്. തെരേസയുടെ നേട്ടങ്ങളില്‍ അവസാനത്തേതു മാത്രമാണിത്. ഇതിനു മുമ്പു തന്നെ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ലോക തന്നെ ശ്രദ്ധയില്‍ തെരേസാ നിരവധി തവണ എത്തിയിട്ടുണ്ട്.

United We Are Unstoppable: 60 Inspiring Young People Saving Our World എന്ന പേരില്‍ കാലാവസ്ഥാ മേഖലയിലെ യുവതാരങ്ങളെ കണ്ടെത്തിയ ആഗോള തെരഞ്ഞെടുപ്പിലാണ് ഈ ഐറിഷ് മലയാളി പെണ്‍കുട്ടി ഇപ്പോള്‍ മുന്‍നിരയിലെത്തിയത്. പ്രമുഖ പത്രപ്രവര്‍ത്തകനായ അക്ഷത് രത്തി എഡിറ്റ് ചെയ്ത ഇവരുടെ പോരാട്ടജീവിതത്തെകുറിച്ചുള്ള പുസ്തകവും കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു.

ഈ വര്‍ഷത്തെ WOW - വുമണ്‍ ഓഫ് വേള്‍ഡ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച്, ലോകമെമ്പാടുമുള്ള 40 യുവ പ്രവര്‍ത്തകരൊത്തു ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന നെറ്റ് വര്‍ക്കിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ തെരേസ റോസ് സെബാസ്റ്റ്യന്‍ ആയിരുന്നു. ലോകമെമ്പാടുമുള്ള ഏറ്റവും മിടുക്കരായ പെണ്‍കുട്ടികളും, സെലിബ്രേറ്റികളും ഒക്കെ ഉള്‍പ്പെടുന്ന ഒരു മുന്നേറ്റമാണ് ഇത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ വെറുതെ സമരം നയിക്കാനല്ല ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഈ പെണ്‍കുട്ടി പകരം പുതുതലമുറ ഇത് ഏറ്റെടുത്ത് നടപ്പാക്കുന്നതിന് മുന്‍നിരയില്‍ അണിചേരുകയാണ് വേണ്ടതെന്ന് വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 20ന് വിദ്യാര്‍ത്ഥികള്‍ കോര്‍ക്ക് നഗരത്തിന് ചുറ്റും സംഘടിപ്പിച്ച റാലിയില്‍ മുദ്രാവാക്യം മുഴക്കി മുന്നില്‍ നിന്നു നയിച്ചത് തെരേസ ആയിരുന്നു. കോര്‍ക്കിലെ മൗണ്ട് മേഴ്സി കോളജിലെ വിദ്യാര്‍ത്ഥിയായ തെരേസ റോസ് 2018ല്‍ ഒരു കസിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് കോട്ടയം ജില്ലയിലെ പാലായിലെത്തിയത്. സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. പക്ഷേ ആ മഴ തെരേസ കരുതിയതുപോലെ ആയിരുന്നില്ല. നാലു മണിക്കൂറിനിടെ വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. അയര്‍ലന്റിലേക്കുള്ള ഫ്‌ളൈറ്റ് ബുക്ക് ചെയ്ത ദിവസമാണ് വെള്ളം ഇറങ്ങിയത്.

തിരിച്ച് അയര്‍ലന്റിലെത്തി കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് നിരന്തര ഫീഡുകള്‍ വായിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു സുഹൃത്താണ് കാലാവസ്ഥാ പ്രസ്ഥാനത്തില്‍ അണിചേരാന്‍ ക്ഷണിച്ചത്. 'വീട്ടില്‍ വിവരം പറയുകയെന്നത് വലിയ സാഹസികതയായിരുന്നു. അത് സാധിച്ചു. എന്റെ ആദ്യത്തെ സമരം നടന്നത് 2019 മാര്‍ച്ച് 15നാണ്. അതിനുശേഷം കോര്‍ക്കില്‍ നടന്ന എല്ലാ സമരങ്ങള്‍ക്കു പിന്നിലും തെരേസ ഉണ്ടായിരുന്നു.

ആര്‍ടിഇ യൂത്ത് പാര്‍ലമെന്റിലേയ്ക്ക് കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട 157 യുവജനങ്ങളില്‍ ഒരാളായിരുന്നു തെരേസ റോസ്. ഡെയിലില്‍ (ഐറിഷ് പാര്‍ലമെന്റ്) ഇരുന്നു രാജ്യത്തെ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും 10 പ്രധാന നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യാനുള്ള അവസരം ഈ പാലാക്കാരിയ്ക്ക് ലഭിച്ചു. പിന്നീട് റയാന്‍ ട്യൂബ്രിഡിയുടെ ലേറ്റ് ലേറ്റ് ഷോ പ്രേക്ഷകരിലേക്ക് ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരില്‍ ഒരാളാവാനും തെരേസ റോസിനായി.

അയര്‍ലണ്ടില്‍ മാത്രമല്ല, കേരളത്തിലെയും പരിസ്ഥിതി ബന്ധിത പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഈ ഫിഫ്ത് ഇയര്‍ വിദ്യാര്‍ത്ഥിനി. ബ്രിംഗ് ബാക്ക് ഗ്രീന്‍ ഇനിഷ്യേറ്റീവ് എന്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തെരേസ റോസ് കേരളത്തിലെ കാലാവസ്ഥാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം മൂന്ന് സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. പ്രോജക്റ്റിന്റെ കണ്‍സള്‍ട്ടേഷനായി തെരേസ റോസ്, പ്രവര്‍ത്തിച്ച സെമിനാറില്‍ കുമി നായിഡു, സിയേ ബാസ്റ്റിഡ എന്നീ അന്താരാഷ്ട്ര പ്രമുഖര്‍, വന്ദന ശിവ എന്നിവരെയൊക്കെയാണ് ക്ലാസുകള്‍ നയിച്ചത്.

Re Earth Initiative ( https://reearthin.org/ ) എന്ന ആഗോള പരിസ്ഥിതി ബന്ധിത സംഘടനയുടെ കോ ഫൗണ്ടറെന്ന നിലയിലും തെരേസ റോസ് ശ്രദ്ധേയയാണ്. ഫ്രൈഡേ ഫോര്‍ ഫ്യുച്ചര്‍ എന്ന അന്തര്‍ ദേശീയ പ്രസ്ഥാനത്തിന്റെ കോര്‍ക്ക് നഗരത്തിലെ സജീവ പ്രവര്‍ത്തക കൂടിയായ തെരേസ റോസ് അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് സ്വിറ്റ്‌സര്‍ലണ്ടില്‍ നടന്ന സംഘടനയുടെ യൂറോപ്യന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 

പാലാ സ്വദേശിയായ മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എടാട്ട് സണ്ണി ജോസഫിന്റെയും, കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സും, മുട്ടുചിറ സ്വദേശിയുമായ ജാസ്മിന്‍ ബെഞ്ചമിന്റെയും മകളായ തെരേസ റോസിന് ഇനിയും നിരവധി സ്വപ്‌നങ്ങളുണ്ട്. ചേച്ചി സ്നേഹാ സണ്ണിയും അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയാണ്. ഉന്നത നിലയില്‍ കൊമേഴ്‌സ് ഇന്റര്‍ നാഷണലിനൊപ്പം ചൈനീസ് ഭാഷ പഠനവും പൂര്‍ത്തിയാക്കിയ ശേഷം ചൈനയിലെ ഷെങ്കായില്‍ ഉപരിപഠനത്തോടൊപ്പം അധ്യാപികയായും സേവനമനുഷ്ടിക്കുകയാണ്. ഇവരുടെ സഹോദരന്‍ ജോസഫ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ക്ലൈറ്റ് ജസ്റ്റിസ് പ്രധാന പഠന വിഷയമാക്കി ഒരു അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനായി അധികൃതരെ പ്രേരിപ്പിക്കാനായുള്ള കാമ്പയിനിംഗിനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ തെരേസ റോസ്. ഒപ്പം നിയമവും പൊളിറ്റിക്‌സും മുഖ്യവിഷയങ്ങളാക്കി ഡിഗ്രിയ്ക്ക് ചേര്‍ന്ന് പഠനവും മുന്നോട്ടു കൊണ്ടുപോകാനാണ് തെരേസയുടെ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category