1 GBP = 98.30 INR                       

BREAKING NEWS

ഒബാമയുടെ മകള്‍ സാഷ ടിക്ടോക്കില്‍ പാടാന്‍ എത്തിയപ്പോള്‍ വായില്‍ എത്തിയത് നീഗ്രോ എന്ന വാക്ക്; കറുത്തവരെ അപമാനിക്കുന്ന വാക്ക് നിരോധിക്കപ്പെട്ട കാലത്ത് കറുത്ത വര്‍ഗ്ഗക്കാരിയായ കൗമാരക്കാരി വന്‍വിവാദത്തില്‍

Britishmalayali
kz´wteJI³

മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബാരക്ക് ഒബാമയുടെ മകള്‍ സാഷാ ഒബാമ സമൂഹമാധ്യമങ്ങളില്‍ താരമാവുകയാണ്. സിറ്റി ഗേള്‍ ഗാനത്തോടൊപ്പം നൃത്തംവയ്ക്കുന്ന വീഡിയോ ടിക്ടോക്കില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് സാഷ താരമാകുന്നത്. എന്നാല്‍ പിന്നീട് ട്വിറ്ററിലും ഇത് വൈറല്‍ ആയി മാറി. യൂണിവേഴ്സിറ്റി ഓഫ് മിച്ചിഗന്‍ വിദ്യാര്‍ത്ഥികൂടിയായ 19 കാരി സാഷയും ഒരു സുഹൃത്തും പാട്ടിനനുസരിച്ച് ചുണ്ടുകള്‍ അനക്കുന്നതും വീഡിയോയില്‍ കാണാം.

ടിക്ടോക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോ, ആളുകള്‍ ഒബാമയുടെ മകളെ തിരിച്ചറിഞ്ഞതോടെ ഡിലിറ്റ് ചെയ്തു. എന്നാല്‍, അപ്പോഴേക്കും അത് ട്വിറ്ററില്‍ വൈറലായി കഴിഞ്ഞിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള സിപ്-അപ് സ്വെറ്റ് ഷര്‍ട്ടും ജീന്‍സു ധരിച്ചാണ് സാഷ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. നീണ്ട നഖങ്ങളും, നെക്ക്ലേസും എല്ലാം ഓരോ അവസരങ്ങളില്‍ എടുത്തുകാണിക്കുന്നുമുണ്ട്. ഇതില്‍ ഗാനം പാടുന്നതിനിടയിലാണ് നിരോധിക്കപ്പെട്ടിരിക്കുന്ന നീഗ്രോ എന്ന വാക്ക് സാഷ ഉച്ഛരിക്കുന്നത്.

ഇത് സാഷാ ഒബാമ തന്നെയാണോ എന്ന് ചോദിച്ചുകൊണ്ടാണ് ഈ വീഡിയോ ആദ്യമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതുവരെ 1.3 ദശലക്ഷത്തിലധികം പേര്‍ കണ്ട ഈ വീഡിയോ വഴി സാഷയുടെ പേരും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി. സിറ്റി ഗേളിലെ റാപര്‍ ജെ ടിയും അഭിനന്ദനങ്ങളോടെ ഈ വീഡിയോ റീപോസ്റ്റ് ചെയ്തു. ഒരു കോളേജ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ ജീവിതം അടിച്ചുപോളിക്കുന്നതില്‍ സന്തോഷം രേഖപ്പെടുത്തിയ സാഷയുടെ ആരാധകര്‍, ടിക്ടോക്കിലെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, നിരോധിക്കപ്പെട്ട വാക്ക് ഉച്ഛരിച്ച സാഷക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു. എന്നാല്‍, സാഷ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണെന്നും ഒബാമ ഇപ്പോള്‍ പ്രസിഡണ്ടല്ലെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സാഷയെ വിമര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധിപേരും രംഗത്തുവന്നിട്ടുണ്ട്. 19 വയസ്സില്‍ താന്‍ ചെയ്തിരുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിച്ച് മാസ്മരിക ലോകത്തേക്ക് സാഷ പോയില്ലെന്നും, വെറുതെ പാട്ടുപാടുകയും നൃത്തം ചവിട്ടുകയും മാത്രമാണ് ഈ നല്ല കുട്ടി ചെയ്തിട്ടുള്ളതെന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞമാസം, കോവിഡ് പ്രതിസന്ധിയില്‍ തന്റെ രണ്ട് പെണ്‍മക്കളും ഓണ്‍ലൈന്‍ ക്ലാസ്സ് അറ്റന്‍ഡ് ചെയ്യുന്ന ഫോട്ടോ മിഖാലെ ഒബാമ ട്വീറ്റ് ചെയ്തിരുന്നു. അന്ന് ഇവര്‍ കാമ്പസിലേക്ക് മടങ്ങാന്‍ ധൃതികൂട്ടുകയാണെന്നായിരുന്നു അമ്മ പറഞ്ഞത്. ഒബാമ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതില്‍ പിന്നെ പൊതുവേദികളില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കുകയായിരുന്ന സാഷ, നെറ്റ്ഫ്ളിക്സിനു വേണ്ടി തന്റെ അമ്മ ഒരുക്കുന്ന ഡോക്യൂമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അമ്മ അത്തരത്തില്‍ ഒരു ഡോക്യൂമെന്ററി എടുത്തതില്‍ അഭിമാനിക്കുന്നു എന്നും അന്ന് സാഷ പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category