1 GBP = 98.80INR                       

BREAKING NEWS

വിജയദാഹവുമായി കളിക്കളത്തിലിറങ്ങിയ ഹൈദരാബാദ് കുറിച്ചത് ടീമിന്റെ ഈ സീസണിലെ ഏറ്റവും വലിയ സ്‌കോര്‍; നാല് താരങ്ങള്‍ മാത്രം രണ്ടക്കം കണ്ട ഡല്‍ഹിയെ ഹൈദരാബാദ് തോല്‍പിച്ചത് 88 റണ്‍സിന്; ഡല്‍ഹി തോല്‍വിയില്‍ ഹാട്രിക് സൃഷ്ടിച്ചപ്പോള്‍ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ഹൈദരാബാദ്

Britishmalayali
kz´wteJI³

ദുബായ്: ഡല്‍ഹിക്ക് ഇത് സീസണിലെ ഏറ്റവും വലിയ തോല്‍വിയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ 219 റണ്‍സ് അവര്‍ക്ക് ബാലികേറാമലയായി തോന്നി. ഹൈദരാബാദിന്റെ പുതിയ ഓപ്പണിങ് ജോഡികള്‍ ആദ്യ ഓവറില്‍ 77 റണ്‍സ് എടുത്തതോടെ തന്നെ സീസണിലെ ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോറായി. ഡല്‍ഹിയുടെ റണ്‍വേട്ട തുടക്കത്തിലേ പിഴച്ചു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്. റാഷിദ് ഖാനാണ് ഡല്‍ഹിയെ തകര്‍ത്തത്. 7 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ്. 19 ഓവറില്‍ 131 റണ്‍സിന് പുറത്തായതോടെ ഡല്‍ഹിക്ക് സീസണിലെ വലിയ തോല്‍വി. ഹൈദരാബാദിന് 88 റണ്‍സ് വിജയം.

ഓപ്പണര്‍ ശിഖര്‍ ധവാനെ (0) തുടക്കത്തില്‍ തന്നെ ഡല്‍ഹിക്ക് നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ മാര്‍ക്കസ് സ്റ്റോയിനിസിനും (5) യാതൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഡല്‍ഹിയുടെ നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 36 റണ്‍സ് നേടിയ ഋഷഭ് പന്ത് ആണ് ഡല്‍ഹി നിരയിലെ ടോപ് സ്‌കോറര്‍.

ഷിമ്രണ്‍ ഹെറ്റ്മ്യര്‍(16), അജിങ്ക്യ രഹാനെ(26) എന്നിവരെ കൃത്യമായ ഇടവേളകളില്‍ മടക്കിയയച്ച് സണ്‍റൈസേഴ്സ് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. തുഷാര്‍ ദേശ്പാണ്ഡേ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. റാഷിദ് ഖാനെ കൂടാതെ നടരാജും സന്ദീപ് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. വൃദ്ധിമാന്‍ സാഹയും നായകന്‍ ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് ഈ റണ്‍മല സണ്‍റൈസേഴ്സിനായി പടുത്തിയര്‍ത്തിയത്. സാഹ 87 റണ്‍സും വാര്‍ണര്‍ 66 റണ്‍സും നേടി. മനീഷ് പാണ്ഡേ 44 റണ്‍സും വില്യംസണ്‍ 11 റണ്‍സും നേടി പുറത്താകാതെ നിന്നു.

ഡല്‍ഹിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ഡല്‍ഹി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അതേസമയം, ഇന്നത്തെ ജയത്തോടെ പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയ ഹൈദരാബാദ്, 12 മത്സരങ്ങളില്‍ നിന്നു 10 പോയിന്റോടെ രാജസ്ഥാനെ മറികടന്ന് ആറാം സ്ഥാനത്തേക്കു കയറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category