1 GBP = 98.30INR                       

BREAKING NEWS

യുപിയില്‍ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് 20കാരനായ മലയാളി യുവാവിനെ; ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ വിഷ്ണു ആത്മഹത്യ ചെയ്തത് എന്തിനെന്നറിയാതെ ബന്ധുക്കളും: മൃതദേഹം കണ്ടെത്തിയത് ജോലിക്കു ചെല്ലാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍

Britishmalayali
kz´wteJI³

കല്ലറ: ഉത്തര്‍പ്രദേശില്‍ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് 20കാരനായ മലയാളി യുവാവിനെ. വിജയപുരില്‍ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ മലയാളി യുവാവിനെയാണ് കിടപ്പുമുറിയില്‍ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കല്ലറ ജയവിലാസം വീട്ടില്‍ സജി സാലി ദമ്പതികളുടെ മകന്‍ വിഷ്ണു സജി(20)യെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

യുപിയിലുള്ള ബന്ധുവാണ് വിഷ്ണു മരിച്ചതായി നാട്ടിലുള്ള പിതൃസഹോദരന്‍ സന്തോഷിനെ ഫോണില്‍ അറിയിച്ചത്. കോഫി ഹൗസില്‍ ജോലിക്കു ചെല്ലാതിരുന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കയ്യിലെ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ വിഷ്ണുവിനെ മുറിയില്‍ കണ്ടത്.

രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യന്‍ കോഫി ഹൗസില്‍ ജോലി ലഭിച്ച് വിഷ്ണു യുപിയിലേക്കു പോയത്. സംസ്‌കാരം ഇന്നു വൈകിട്ട് തച്ചേരിമുട്ടില്‍ പിതൃസഹോദരന്‍ സന്തോഷിന്റെ വസതിയില്‍. സഹോദരിമാര്‍: വിഷ്ണുപ്രിയ, കൃഷ്ണപ്രിയ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category