1 GBP = 98.00INR                       

BREAKING NEWS

ചിലര്‍ പറയുന്നു ഇത് ഏതോ ഒരു അദ്ഭുതം വരുന്നതിന്റെ സൂചനയാണെന്ന്; ചിലര്‍ പറയുന്നു ചെങ്കടല്‍ പിളര്‍ത്തിയ മോസസിന്റെ പേര് നല്‍കണമെന്ന്; മറ്റുചിലരെ ഓര്‍മ്മിപ്പിക്കുന്നത് യേശുകൃസ്തുവിന്റെ അദ്ഭുത പ്രവര്‍ത്തികള്‍; വെള്ളത്തിനു മുകളിലൂടെ, നദിക്ക് കുറുകേ ഓടിയ കടമാനിന്റെ വീഡിയോ തരംഗമാകുമ്പോള്‍

Britishmalayali
kz´wteJI³

ള്‍നാടന്‍ ജലഗതാഗതത്തിന് പേരുകേട്ട ഒരിടമാണ് അലാസ്‌ക. ഇവിടത്തെ കൊച്ച് അരുവികളും, കനാലുകളുമെല്ലാം നാട്ടുകാര്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നവയാണ്. അത്തരത്തിലൊരു ചെറിയ നദിക്ക് കുറുകെ ജലോപരിതലത്തിലൂടെ ഓടുന്ന ഒരു കടമാന്റെ വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഏകദേശം 500 കിലോയോളം ഭാരം വരുന്ന കടമാനാ (മൂസ്) ണ് ജലോപരിതലത്തിലൂടെ അതിവേഗം പായുന്നത്.

തന്റെ സ്വന്തം ബോട്ടില്‍ ഈ നദിയിലൂടെ യാത്രചെയ്യുകയായിരുന്ന ക്രിസ്റ്റി പാനിപ്ച്ചക്ക് എന്ന വനിതയാണ് ഈ രംഗം കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് വളരെ രസകരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെത്തി യോഗാഭ്യാസം പടിച്ച കടമാന്‍ എന്നായിരുന്നു ഒരാള്‍ എഴുതിയത്. മറ്റൊരാള്‍ പറയുന്നത് യേശുവിന്റെ അദ്ഭുത പ്രവര്‍ത്തികളെ ഓര്‍മ്മിപ്പിക്കാന്‍ എത്തിയതാണ് ഈ അദ്ഭുതമാന്‍ എന്നാണ്.

ഇനിയുമുണ്ട് രസകരമായ ഏറെ കമന്റുകള്‍. കടമാന്റെ ഇംഗ്ലീഷ പദമായ മൂസ് എന്നതിനെ പരിഷ്‌കരിച്ച് ഇതിനെ മൂസസ് എന്നാണ് മറ്റൊരാള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചെങ്കടല്‍ പകുത്ത മോസസിനെ അനുസ്മരിച്ചുകൊണ്ടായിരുന്നു ഈ പേരുമാറ്റം. ഏതോ അദ്ഭുതം സംഭവിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയായാണ് മറ്റു ചിലര്‍ ഇതിനെ വിലയിരുത്തിയത്. അതേസമയം, ഇത് ഫേക്ക് വീഡിയോ ആണെന്നും ഗ്രാഫിക്‌സ് സങ്കേതങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

എല്ലാത്തിനും മറുപടിയായി അവസാനം പോസ്റ്റ്മുതലാളി ക്രിസ്റ്റീന തന്നെ എത്തി. അത് ഫേക്ക് വീഡിയോ അല്ലെന്നും. താന്‍ സഞ്ചരിച്ചിരുന്ന ആഴം കുറഞ്ഞ പുഴയില്‍ അര അടിയോളം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളു എന്നുമാണ് ക്രിസ്റ്റീന വെളിപ്പെടുത്തിയത്. തന്റെ ജെറ്റ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം ഘടിപ്പിച്ച ബോട്ടിലായിരുന്നു താന്‍ യാത്ര ചെയ്തിരുന്നതെന്നും അവര്‍ പറഞ്ഞു.

അലാസ്‌കയിലെ ഇത്തരത്തിലുള്ള ആഴം കുറഞ്ഞ നദികളിലും കനാലുകളിലും ഇത്തരത്തിലുള്ള ജെറ്റ് പ്രൊപ്പല്‍ഷന്‍ ബോട്ടുകളാണ് സാധാരണയായി യാത്രയ്ക്ക് ഉപയോഗിക്കാറുള്ളത്. പരമ്പരാഗതപ്രൊപ്പല്ലറുകള്‍ ആഴം കുറഞ്ഞ നദിയുടെ അടിത്തട്ടില്‍ മുട്ടി കേടുപാടുകള്‍ സംഭവിക്കും എന്നതിനാലാണ് ജെറ്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിക്കുന്നത്. ഈ സാങ്കേതിക വിദ്യയില്‍, ബോട്ടിനടിയിലുള്ള വെള്ളം വലിച്ചെടുത്ത് അതീവ ശക്തിയോടെ പുറത്തേക്ക് തള്ളുകയാണ് ചെയ്യുന്നത്. ഇതിന്റെ ശക്തിയില്‍ ബോട്ട് മുന്നോട്ട് കുതിക്കും.

ഇത്തരത്തില്‍ അര അടിയോളം മാത്രം വെള്ളമുള്ളപ്പോഴാണ് അതിലൂടെ മാന്‍ നദി മറികടന്നത്. എന്നാല്‍, ദൂരെ നിന്ന് എടുത്തതിനാലും, കാലുകള്‍ക്കടിയിലെ വെള്ളം തെറിക്കുന്നതിനാലും അത് ജലനിരപ്പിലൂടെ സഞ്ചരിക്കുന്നതായി തോന്നുന്നു എന്നാണ് ക്രിസ്റ്റീന വിശദീകരിച്ചത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category