1 GBP = 98.10INR                       

BREAKING NEWS

സൗത്ത് കരലൈന കടലിടുക്കുല്‍ ഗവേഷകര്‍ കണ്ടെത്തിയത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തകര്‍ന്ന കപ്പല്‍; കണ്ടെത്തിയത് സ്വര്‍ണ നാണയങ്ങളും; മണ്ണിനടിയിലായ കപ്പല്‍ അവശിഷ്ടത്തിനുള്ളിലുള്ളത് കോടിക്കണക്കിന് രൂപയുടെ നിധി; കണ്ണുതള്ളി ഗവേഷകര്‍

Britishmalayali
kz´wteJI³

യുഎസിലെ സൗത്ത് കാരലൈന കടലില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തകര്‍ന്ന് അമേരിക്കന്‍ കപ്പലും നിറയെ സ്വര്‍ണനാണയങ്ങളും. കൊടുങ്കാറ്റ് വീശി ആടിയിളകുന്ന കടലില്‍ ഏറെ വെല്ലുവിളികളെ നേരിട്ടാണ് ദൗത്യവുമായി പര്യവേഷകര്‍ എത്തിയത്. കടലില്‍ ഏകദേശം 60-80 അടി ആഴത്തിലാണത്. ആ കപ്പലിലുള്ളതാകട്ടെ, വമ്പന്‍ നിധിയും. അതായത്, കോടിക്കണക്കിനു രൂപ വില വരുന്ന സ്വര്‍ണനാണയങ്ങള്‍.

വെല്ലുവിളികളെ നേരിട്ട് നടത്തിയ ഗവേഷണത്തില്‍ സ്വര്‍ണനാണയങ്ങളും ലഭിച്ചു. പക്ഷേ കപ്പലിലെ സകല നിധിയും കിട്ടിയിട്ടില്ല. കടലിനടിയിലെ മണലില്‍ പുതഞ്ഞ് ഏകദേശം 510 അടി താഴെയാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. അവ ഓരോന്നായി ഉയര്‍ത്തിയെടുക്കേണ്ടതുണ്ട്. പക്ഷേ അവിടെ കാത്തിരിക്കുന്നത് വമ്പന്‍ നിധിയാണെന്നത് ഉറപ്പ്. 1840 ജൂലൈ 25നാണ് ആവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന യുഎസിന്റെ ചരക്കുകപ്പലുകളിലൊന്ന് കാരലൈനയില്‍ മുങ്ങിപ്പോകുന്നത്.

മറ്റൊരു ചരക്കു കപ്പലായ ഗവര്‍ണര്‍ ഡഡ്‌ലിയുമായി കൂട്ടിയിടിച്ചായിരുന്നു കപ്പല്‍ മുങ്ങിയത്. പക്ഷേ കപ്പലിലുള്ളവരെയെല്ലാം രക്ഷപ്പെടുത്തി. കപ്പലിലെ ചരക്കുകളാകട്ടെ പൂര്‍ണമായും കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. കപ്പലിലെ പലതരം വസ്തുക്കള്‍ക്കൊപ്പം പല പെട്ടികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണനാണയങ്ങളും ആഴങ്ങളില്‍ മറഞ്ഞു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതായിരുന്നു ആ നാണയങ്ങള്‍. യുഎസ് സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍മ്മിച്ചു വിതരണത്തിനെത്തിച്ച നാണയങ്ങളായിരുന്നു എല്ലാം. അത്തരത്തിലുള്ള നാണയങ്ങള്‍ക്ക് ഇന്നത്തെ പുരാവസ്തുക്കളില്‍ നിര്‍ണയിക്കാനാകാത്തത്ര മൂല്യമാണുള്ളത്. അതിനാലാണ് മറൈല്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ ബ്ലൂ വാട്ടര്‍ വെഞ്ച്വേഴ്സ് ഇന്റര്‍നാഷനല്‍ എന്ന ഡൈവിങ് കമ്പനിയുമായി ചേര്‍ന്ന് എന്തുവില കൊടുത്തും കപ്പല്‍ കണ്ടെത്താന്‍ തീരുമാനിച്ചത്.

ഇതുവരെ ആകെ മൂന്നു സ്വര്‍ണ നാണയങ്ങള്‍ കണ്ടെത്താന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ. അഞ്ചു ഡോളറിന്റെയായിരുന്നു ആ നാണയങ്ങള്‍. അതില്‍ ഒരെണ്ണം 1836ലും രണ്ടെണ്ണം നിര്‍മ്മിച്ചത് 1838ലുമായിരുന്നു. മൂന്നു നാണയങ്ങളും യാതൊരു കുഴപ്പവുമില്ലാതെ സംരക്ഷിക്കപ്പെട്ട നിലയിലുമായിരുന്നു. നാണയങ്ങള്‍ കൂടാതെ പലതരം സ്ഫടിക വസ്തുക്കളും പാത്രങ്ങളും പിച്ചളയില്‍ തീര്‍ത്ത കപ്പലിന്റെ ഭാഗങ്ങളുമെല്ലാം ഡൈവര്‍മാര്‍ കരയിലെത്തിച്ചു. രണ്ടു നൂറ്റാണ്ടു മുന്‍പുള്ള യുഎസ് ജീവിതം എങ്ങനെയായിരുന്നുവെന്നതിന്റെ തെളിവുകളാണ് അതോടൊപ്പം കരയ്ക്കെത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു.

കണ്ടെത്തിയ മൂന്നു സ്വര്‍ണനാണയങ്ങള്‍ പോലും ലക്ഷങ്ങള്‍ വിലവരുന്നതാണ്. കാലാവസ്ഥയും ഡൈവര്‍മാരുടെ സുരക്ഷയുമൊക്കെ നോക്കി നവംബറിലും ഇവിടെ പര്യവേക്ഷണം തുടരാനാണു തീരുമാനം. ഇതിനു ശേഷം മറ്റൊരു ആവിക്കപ്പലായ പുലസ്‌കിയാണ് പര്യവേക്ഷകരുടെ ലക്ഷ്യം. 1938 ജൂണ്‍ 14നു മുങ്ങിയ ഈ കപ്പലിന്റെ സ്ഥാനം 2018ല്‍ കണ്ടെത്തിയിരുന്നു. അതിനകത്തും വിലമതിക്കാനാകാത്ത അമൂല്യവസ്തുക്കളുണ്ടെന്നാണു കരുതപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category