1 GBP = 98.10INR                       

BREAKING NEWS

വണ്‍...ടു.....ത്രീ...ഫോര്‍...; ശിവശങ്കര്‍ ലിസ്റ്റിലെ ആദ്യ പേരുകാരന്‍; അടുത്ത ഊഴം മന്ത്രി ജലീലിന്റേതോ? പിന്നെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരി; നാലാമന്‍ കരാട്ട് റസാഖ് എംഎല്‍എയും; കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണ്ണ കടത്തില്‍ ഉന്നമിടുന്നത് മന്ത്രിയും എംഎല്‍എയും അടക്കമുള്ള ഇടതു പ്രമുഖരെ; ശിവശങ്കറിനെ പൊക്കിയത് തുടക്കം മാത്രം; സ്വപ്ന കേസ് ഭരണസിരാ കേന്ദ്രത്തില്‍ ചുറ്റിക്കറങ്ങുമ്പോള്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇനിയുള്ളത് ഉറക്കമില്ലാത്ത രാവുകള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ആണ് ഇഡി സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ നടത്തിയ സ്വര്‍ണ്ണക്കടത്തിനാണ് ശിവശങ്കറെ ഇഡി കസ്റ്റഡിയില്‍ എടുത്തത്. മുഖ്യമന്ത്രിയുടെ തലവേദന തുടങ്ങുന്നു എന്നാണ് ശിവശങ്കറിന്റെ കസ്റ്റഡി നല്‍കുന്ന സൂചന. ഇനിയും മൂന്നു പേര്‍ കേന്ദ്ര ഏജന്‍സികളുടെ ലിസ്റ്റിലുണ്ട്. കേന്ദ്ര ഏജന്‍സിയുടെ ലിസ്റ്റിലുള്ള ഒന്നാമനായ ശിവശങ്കര്‍ ആണ് അറസ്റ്റില്‍ ആകുന്നത്.

മന്ത്രി കെ.ടി. ജലീല്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി, കാരാട്ട് റസാഖ് എംഎല്‍എ എന്നിവര്‍ ഈ ലിസ്റ്റിലുണ്ട്. ലിസ്റ്റിലുള്ള ഇവരുടെ കൂടി കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങിയാല്‍ സര്‍ക്കാരിന് മുന്നിലുള്ള പ്രതിസന്ധിയും മുഖ്യമന്ത്രിക്ക് ഉള്ള തലവേദനയും അധികരിക്കും. ശിവശങ്കറിന്റെ കസ്റ്റഡിയില്‍ ഉള്ള ചോദ്യം ചെയ്യല്‍ വേളയില്‍ ശിവശങ്കറിന് എല്ലാം ഓര്‍മ്മ വന്നാല്‍ എല്ലാം വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രിയും ചോദ്യം ചെയ്യപ്പെടലിന്റെ നിഴലില്‍ ആകും.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് മുഖ്യമന്ത്രിയാണ് സ്വപ്നയെ പരിചയപ്പെടുത്തിയത് എന്ന മൊഴി കേന്ദ്ര ഏജന്‍സികള്‍ക്ക് ശിവശങ്കര്‍ നല്‍കിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റുമായുള്ള പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് തന്നെയാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് എന്ന് ശിവശങ്കര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ കൂടുതല്‍ കാര്യങ്ങള്‍ മൊഴിയില്‍ പറഞ്ഞിട്ടില്ല. ഇനിയുള്ള ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ അത് മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളാന്‍ പര്യാപ്തമാകും.

സ്വര്‍ണ്ണക്കടത്തും കള്ളപ്പണ ഇടപാടുമാണ് ശിവശങ്കറിന്റെ പേരില്‍ ചാര്‍ജ് ചെയ്യാന്‍ പോകുന്ന കേസുകള്‍. ശിവശങ്കറിനെ സസ്പെന്ഡ് ചെയ്തിരുന്നു എന്നത് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ആകുന്നില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെ സ്വര്‍ണ്ണക്കടത്തിനു നേതൃത്വം നല്‍കുക എന്നത് സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടില്‍ ആക്കുകയാണ്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍ ആയിരുന്നു ശിവശങ്കര്‍ എന്നും ഓര്‍ക്കേണ്ടതുമുണ്ട്. ഭരണസിരാകേന്ദ്രം സ്വര്‍ണ്ണക്കടത്തിനു താവളമാകുക എന്ന അവിശ്വസനീയ സംഭവത്തിനാണ് സെക്രട്ടറിയെറ്റ് സാക്ഷ്യം വഹിച്ചത്.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരകയായ സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകയും ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന സ്വപ്നയും സരിത്തും ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലാണ്. ഈ അറസ്റ്റ് മാത്രമല്ല മന്ത്രി കെ.ടി.ജലീലും ചോദ്യം ചെയ്യലിന്റെയും അറസ്റ്റിന്റെയും നിഴലിലാണ്. സി ആപ്റ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎയും കസ്റ്റസും ഇഡിയുമെല്ലാം ലക്ഷ്യമാക്കുന്നത് ജലീലിനെയാണ്. ശിവശങ്കര്‍ കടന്നുപോന്ന വഴിയിലൂടെ തന്നെയാണ് ചോദ്യം ചെയ്യല്‍ കാര്യത്തില്‍ ജലീലും കടന്നുപോന്നത്. എന്‍ഐഎയും ഇഡിയും കസ്റ്റംസ്മെല്ലാം ജലീലിനെ ചോദ്യം ചെയ്തു കഴിഞ്ഞിട്ടുമുണ്ട്.

ശിവശങ്കര്‍ കസ്റ്റഡിയില്‍ ആയതോടെ ജലീലിനെതിരെ നടപടികള്‍ ശക്തമാക്കും എന്ന സൂചനകള്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്. നിരന്തര ചോദ്യം ചെയ്യലിന് ജലീല്‍ വിധേയനായി കഴിഞ്ഞിട്ടുണ്ട്. ശിവശങ്കര്‍ മുന്നില്‍ ഉള്ളതിനാല്‍ ജലീലിന്റെ കാര്യത്തില്‍ മെല്ലെപ്പോക്ക് ആണ് വന്നത്. സി ആപ്റ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്തില്‍ ജലീലിനു ക്ലീന്‍ ചിറ്റ് നല്‍കാന്‍ കസ്റ്റസും ഇഡിയും തയ്യാറായിട്ടില്ല. ശിവശങ്കറിന്റെ അറസ്റ്റ് ഓടെ ജലീലിനെതിരെയുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ ശക്തമാക്കും. ശിവശങ്കറിന്റെത് പോലെ നിരന്തര ചോദ്യം ചെയ്യലിന് ജലീല്‍ വിധേയനായാല്‍ ഇതും തലവേദനയാകും. ജലീലിന്റെ അറസ്റ്റ് ഉള്‍പ്പെടെ തള്ളിക്കളയാന്‍ കഴിയില്ലെന്ന സൂചനകള്‍ അന്വേഷണ ഏജന്‍സികള്‍ മുന്‍പ് തന്നെ നല്‍കിയിട്ടുണ്ട്.

സി ആപ്റ്റ് വഴി നടന്നതായി സംശയിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസിലാണ് ജലീല്‍ സംശയ നിഴലില്‍ ഉള്ളത്. ബിനീഷ് കോടിയേരിയെ ഇഡി കൊച്ചിയിലും ബംഗലൂരും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇനിയും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതായാണ് അറിഞ്ഞത്. ശിവശങ്കറിനെ ജലീലിനെയോ പോലെയല്ല പരവശനായ ബിനീഷ് ആണ് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ബിനീഷിനെതിരെ നടപടി ഇഡി കടുപ്പിക്കും എന്ന സൂചനയുണ്ട്.

കാരാട്ട് റസാഖ് എംഎല്‍എ്.ക്കും സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ കൊഫെപോസെ ചുമത്തപ്പെട്ടിട്ടുള്ള സന്ദീപും ചോദ്യം ചെയ്യല്‍ വേളയില്‍ സന്ദീപിന്റെ ഭാര്യ നല്‍കിയ മൊഴിയും കാരാട്ട് റസാഖിന് എതിരാണ്. കാരാട്ട് റസാഖിനു വേണ്ടിയാണ് സ്വര്‍ണം കടത്ത് നടത്തുന്നത് എന്നാണ് സന്ദീപിന്റെ ഭാര്യ സൗമ്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഒരിക്കലും കാരാട്ട് റസാഖിന്റെ പേര് പറയരുത് എന്നാണ് റമീസ് പറഞ്ഞത് എന്നാണ് സന്ദീപിന്റെ ഭാര്യയുടെ മൊഴി. . കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വര്‍ണം കടത്തുന്നത്.

സ്വപ്നയുടെ ഒത്താശയോടുകൂടിയാണ് സ്വര്‍ണക്കടത്തെന്നും മൊഴിയില്‍ പറയുന്നുണ്ട്. ഇതോടെ ചോദ്യം ചെയ്യല്‍ ലിസ്റ്റിലേക്ക് കാരാട്ട് റസാഖ് കൂടി എത്തിപ്പെടുകയാണ്. ഇതുകൊണ്ട് തന്നെയാണ് ശിവശങ്കറിന്റെ അറസ്റ്റ് പിണറായി സര്ക്കാരിനെയും സിപിഎം നേതൃത്വത്തെയും ഭയപ്പെടുത്തുകയും പ്രതിസന്ധിയില്‍ ആക്കുകയും ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category