1 GBP = 98.10INR                       

BREAKING NEWS

ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടി ഇറങ്ങിയത് നോര്‍മ്മലായി; ഹൈക്കോടതിയില്‍ എത്തിയത് അബോധാവസ്ഥയിലും; നാക്കു കുഴഞ്ഞ് യുവതി പറഞ്ഞത് മനസ്സിലാകാതെ ജസ്റ്റിസുമാര്‍; സംശയ നിഴലില്‍ പുത്തന്‍കുരിശിലെ റൗഡി ലിസ്റ്റിലുള്ള എന്തിനും മടിക്കാത്ത അച്ഛന്‍; ശ്രീശാന്തിന് ഭാര്യയെ നിഷേധിക്കാന്‍ ബിജെപിക്കാരനായ സജു രണ്ടും കല്‍പ്പിച്ച്; ശിവകാമിയെ രക്ഷിക്കാന്‍ നീതിപീഠം എത്തുമ്പോള്‍

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: വിവാഹ ശേഷം കോടതി ഭര്‍ത്താവിനൊപ്പം വിട്ടയച്ച യുവതിയെ ബിജെപി നേതാവായ പിതാവ് തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഹൈക്കോടതിയില്‍ അരങ്ങേറിയത് നാടകീയമായ സംഭവങ്ങള്‍. ആലപ്പുഴ വണ്ടാനം കാട്ടുങ്ങല്‍ വേലിയില്‍ ശ്രീശാന്തിന്റെ ഭാര്യ എറണാകുളം കുന്നത്തുനാട് ഐക്കര തുരുത്തിക്കുന്നേല്‍ വീട്ടില്‍ സജു (ബിജെപി നേതാവ്) വിന്റെ മകള്‍ ശിവകാമിയെ പിതാവ് തട്ടിക്കൊണ്ടു പോയി എന്ന് കാട്ടി നല്‍കിയ ഹേബിയസ്‌കോര്‍പ്പസ് ഹര്‍ജിയിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.

കോടതി പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും മാതാപിതാക്കള്‍ ശിവകാമിയെ ഹാജരാക്കാതിരുന്നതിനെ തുടര്‍ന്ന് ജീവനോടെയുണ്ടെങ്കില്‍ ആംബുലന്‍സിലായാലും ഹാജരാക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശിവകാമിയെ ആംബുലന്‍സില്‍ ഹൈക്കോടതിയിലെത്തിച്ചു. ജഡ്ജിമാരായ കെ. വിനോദ് ചന്ദ്രന്‍, ടി. ആര്‍. രവി എന്നിവര്‍ ചേംബര്‍ വിട്ട് നേരിട്ട് ആംബുലന്‍സിലെത്തിയാണ് പെണ്‍കുട്ടിയെ കണ്ടത്. പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നതിനാല്‍ കോടതിക്ക് മൊഴി രേഖപ്പെടുത്താനായില്ല. ഇതോടെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കടവന്ത്രയില്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹേബിയസ് കോര്‍പസ് കേസില്‍ ഒരു അത്യപൂര്‍വമായാണ് ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത്.

പെണ്‍കുട്ടിയെ ചികിത്സിച്ച കവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നിന്നും മുഴുവന്‍ ചികിത്സാ രേഖകളും കോടതി പരിശോധിച്ചു. ആശുപത്രിയില്‍ നിന്നും കോടതിയിലേക്ക് വരുന്നത് വരെ പെണ്‍കുട്ടിക്ക് പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ നിന്നും ഹൈക്കോടതിയിലേക്ക് വരുന്നതിനിടയില്‍ ആംബുലന്‍സില്‍ വച്ച് പെണ്‍കുട്ടിക്ക് എന്തോ സംഭവിച്ചു എന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വീണ്ടും ചികിത്സ തുടരാന്‍ ഉത്തരവിട്ടത്. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് പോലുള്ള എന്തോ നല്‍കി ബോധം നശിപ്പിച്ചാണ് പിതാവ് കോടതിയില്‍ എത്തിച്ചതെന്നാണ് ശ്രീശാന്തിന്റെ അഭിഭാഷകന്‍ പറയുന്നത്. ജഡ്ജിമാര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നാക്കു കുഴഞ്ഞ് കാര്യങ്ങള്‍ പറഞ്ഞെങ്കിലും ഒന്നും മനസ്സിലാക്കന്‍ കഴിയുന്നില്ലായിരുന്നു. പെണ്‍കുട്ടി തന്റെ ഭര്‍ത്താവിനൊപ്പം പോകണമെന്ന് കോടതിയില്‍ പറയുമെന്ന് ഉറപ്പുള്ളതിനാല്‍ പിതാവ് തന്നെ മകളെ അബോധാവസ്ഥയിലാക്കിയതാവാം എന്നും അഭിഭാഷകന്‍ അരുണ്‍കുമാര്‍ പറയുന്നു.

നഴ്‌സായ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ശ്രീശാന്ത്(24) കോലഞ്ചേരി സ്വദേശിനിയായ ബിഎഎംഎസ് വിദ്യാര്‍ത്ഥിനി ശിവകാമിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ജൂലൈ ഏഴിന് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി അന്നു തന്നെ ക്ഷേത്രത്തില്‍ വച്ച് യുവാവുമായി വിവാഹം ചെയ്തിരുന്നു. രണ്ടു ദിവസം യുവാവിനൊപ്പം താമസിച്ചെങ്കിലും അടുത്ത ദിവസം യുവതിയുടെ പിതാവെത്തി ഔദ്യോഗികമായി വിവാഹം നടത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വീട്ടില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി സമ്മതിച്ചില്ല. നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ ഇവര്‍ക്ക് മടങ്ങേണ്ടി വന്നിരുന്നു.

പിന്നീട് പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പുത്തന്‍കുരിശ് പൊലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. ഈ സമയം യുവാവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് പെണ്‍കുട്ടി അറിയിച്ചു. ഇതോടെ കോടതി പെണ്‍കുട്ടിയെ യുവാവിനൊപ്പം പോകാന്‍ അനുവദിച്ചു. യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഗുണ്ടകള്‍ക്കൊപ്പമെത്തി തടഞ്ഞ് പെണ്‍കുട്ടിയെ പിതാവ് ബലമായി കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് ഫയല്‍ ചെയ്തിരുന്നതിനാല്‍ പെണ്‍കുട്ടിയെ പിതാവ് തന്നെ കോടതിയില്‍ ഹാജരാക്കി വീട്ടില്‍ കൊണ്ടു പോയി. നിയമപരമായി പൊലീസ് ഹാജരാക്കണമെന്നിരിക്കെ പിതാവ് തന്നെ പെണ്‍കുട്ടിയെ ഹാജരാക്കിയത് നിയമ വിരുദ്ധമാണെന്നാണ് ഭര്‍ത്താവിന്റെ വാദം.

ഹൈക്കോടതിയില്‍ യഥാര്‍ഥ പെണ്‍കുട്ടിക്കു പകരം രൂപസാദൃശ്യമുള്ള സഹോദരിയെയാണ് പിതാവ് കോടതിയില്‍ ഹാജരാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിനു വേണ്ടി അഭിഭാഷകന്‍ അരുണ്‍ കുമാര്‍ ഹൈക്കോടതിയില്‍ വീണ്ടും റിട്ട് ഫയല്‍ ചെയ്തത്. ഇതോടെ പെണ്‍കുട്ടിയെ വീണ്ടും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും പല കാരണങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. ഒരു തവണ ഓണ്‍ലൈനില്‍ ഹാജരാക്കിയപ്പോഴും ആള്‍മാറാട്ടം സംശയിച്ച കോടതി പെണ്‍കുട്ടിയെ മാത്രം റൂമില്‍ നിര്‍ത്തി ബാക്കിയുള്ളവര്‍ പുറത്തു പോകാന്‍ നിര്‍ദേശിച്ചു. ഈ സമയം ഇന്റര്‍നെറ്റ് കട്ടായെന്നു പറഞ്ഞ് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ നിന്നും ഒഴിഞ്ഞു മാറി. ഇതോടെയാണ് കഴിഞ്ഞ 21ന് പെണ്‍കുട്ടിയെ നിര്‍ബന്ധമായും നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്

ഇതോടെ കഴിഞ്ഞ 21ന് രാവിലെ കോടതിയിലേയ്ക്ക് വരും വഴി പെണ്‍കുട്ടിക്ക് വയറുവേദനയും ഛര്‍ദിയും മൂലം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. കോടതി കേസ് മാറ്റി വച്ച് ആശുപത്രി സൂപ്രണ്ടിനോട് പെണ്‍കുട്ടിയുടെ ചികിത്സാ വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഈ സമയം പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്തിട്ടില്ല, ഒ.പിയിലാണുള്ളതെന്ന് അറിയിച്ചു.

അങ്ങനെയെങ്കില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോടതി ചേരുമ്പോള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അങ്ങനെ 23ന് പെണ്‍കുട്ടിയുടെ ചികിത്സാ വിവരങ്ങള്‍ ഹാജരാക്കാന്‍ സൂപ്രണ്ടിനു നിര്‍ദ്ദേശം നല്‍കി. ഇതോടെ 23ന് പെണ്‍കുട്ടിയെ എം.ആര്‍.ഐ സ്‌കാന്‍ ചെയ്തതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി. വയറുവേദനയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ എം.ആര്‍.ഐ സ്‌കാന്‍ ഹാജരാക്കിയതിനെ കോടതി ചോദ്യം ചെയ്‌തെന്നു മാത്രമല്ല, പെണ്‍കുട്ടി ജീവനോടെയുണ്ടെങ്കില്‍ ആംബുലന്‍സിലായാലും 27ന് ഹാജരാക്കാന്‍ ഉത്തരവിട്ടു.

ഒരാഴ്ചയായി കടവന്ത്രയില്‍ ആശുപത്രിയിലുള്ള പെണ്‍കുട്ടിയെ ഇന്നലെ രാവിലെ പത്തുമണിയോടെ ആംബുലന്‍സില്‍ കിടത്തിയാണ് കോടതിയില്‍ ഹാജരാക്കിയത്. ആശുപത്രിയില്‍ നിന്ന് വരും വഴി ആംബുലന്‍സില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും കയറിയതായി അഭിഭാഷകന്‍ അരുണ്‍കുമാര്‍ പറയുന്നു. ആംബുലന്‍സിനു സമീപത്തേയ്ക്ക് ജഡ്ജിമാര്‍ എത്തി ബന്ധുക്കളെ മാറ്റി നിര്‍ത്തി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു. കേരള ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഒരു ഹേബിയസ് കോര്‍പ്പസ് കേസില്‍ ജഡ്ജിമാര്‍ ചേംബര്‍ വിട്ടിറങ്ങി ആംബുലന്‍സിലെത്തി ഒരാളെ കാണുന്ന സംഭവം നേരത്തെ ഉണ്ടായിട്ടില്ലെന്നും അഭിഭാഷകന്‍ പറയുന്നു.

ഇതോടെ പെണ്‍കുട്ടിയെ ചികിത്സിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഈ ബോധം കെടുന്ന വിധത്തിലുള്ള മരുന്നുകളുടെ വിവരങ്ങള്‍ രേഖകളില്‍ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണയില്‍ കടവന്ത്രയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പെണ്‍കുട്ടിക്ക് വയറുവേദനയ്ക്ക് മരുന്നു നല്‍കുന്നുണ്ടെങ്കിലും മരുന്ന് നിരസിക്കുന്നതായാണ് ആശുപത്രിയില്‍ നിന്ന് അറിയാനായത്. കോടതി ഉത്തരവില്ലാതെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. കേസ് 30 ന് വീണ്ടും പരിഗണിക്കും.

ബി.എസ്.സി നഴ്സിങ് വിദ്യാര്‍ത്ഥിയായ ശ്രീശാന്തും ആയൂര്‍വ്വേദ ഡോക്ടറായ ശിവകാമിയും തമ്മില്‍ നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു. കര്‍ണ്ണാടകയിലെ തുമ്പൂര്‍ എന്ന സ്ഥലത്തുള്ള കോളേജില്‍ പഠിച്ചിരുന്ന ഇരുവരും ഇന്റേണ്‍ഷിപ്പിനിടയില്‍ പരിചയപ്പെടുകയും ഇഷ്ടത്തിലാകുകയുമായിരുന്നു. തുടര്‍ന്ന് ജൂലൈ ആദ്യവാരം ശിവകാമി വീട്ടുകാരറിയാതെ ശ്രീശാന്തിനൊപ്പം പോകുകയും പുന്നപ്രയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് സിനിമാ കഥയെ വെല്ലുന്ന സംഭവ വികാസങ്ങളായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category