1 GBP = 98.80INR                       

BREAKING NEWS

ആദ്യ വരവിനേക്കാള്‍ ഭയാനകമാണ് രണ്ടാമത്തെ കൊടുങ്കാറ്റ്; ഒന്നും ചെയ്തില്ലെങ്കില്‍ നാലു ലക്ഷം പാവങ്ങള്‍ മരണത്തിന് കീഴടങ്ങും; മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണ്; ഫ്രഞ്ച് ജനതയോട് മാപ്പ് ചോദിച്ച് ഒരു മാസത്തേയ്ക്ക് സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടി പ്രസിഡണ്ട്

Britishmalayali
kz´wteJI³

കാര്യമായ നടപടികള്‍ എടുത്തില്ലെങ്കില്‍ 4 ലക്ഷത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചേക്കും എന്ന മുന്നറിയിപ്പോടെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ന് രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന ലോക്ക്ഡൗണ്‍ ഡിസംബര്‍ ഒന്നു വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ആദ്യ ലോക്ക്ഡൗണിന്റത്ര കര്‍ക്കശമല്ല, രണ്ടാം ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍. എല്ലാ പൊതുസേവനങ്ങളും, സ്‌കൂളുകളും, അത്യാവശ്യ തൊഴിലിടങ്ങളും തുറന്നു പ്രവര്‍ത്തിക്കും.

എന്നാല്‍, വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍, അത് എന്തിനു വേണ്ടിയാണെന്ന് ബോധിപ്പിക്കുന്ന രേഖകള്‍ കൈയ്യില്‍ കരുതണം. ബാറുകളും റെസ്റ്റോറന്റുകളും അടച്ചിടും. അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാനും, ചികിത്സാ ആവശ്യങ്ങള്‍ക്കായും അതുപോലെ ദിവസേന ഒരു മണിക്കൂര്‍ കായികാഭ്യാസത്തിനുമായി വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. തീര്‍ച്ചയായും ഈ നിയന്ത്രണങ്ങള്‍ വേദനാജനകമാണെങ്കിലും, മനുഷ്യര്‍ തെരുവില്‍ മരിച്ചുവീഴാതിരിക്കാന്‍ ഇത് അത്യാവശ്യമാണെന്ന് മാക്രോണ്‍ പറഞ്ഞു.

ഇപ്പോള്‍ തന്നെ ഫ്രാന്‍സിലെ മിക്ക ആശുപത്രികളിലും, ഉള്‍ക്കൊള്ളാവുന്നതിന്റെ അമ്പതു ശതമാനംരോഗികളായിരിക്കുന്നു. നവംബര്‍ മാസത്തോടെ ഐ സി യുവില്‍ മാത്രം 9000 രോഗികളെ പ്രവേശിപ്പിക്കേണ്ടതായി വരുമെന്നാണ് കണക്കാക്കുന്നത്. അയല്‍ക്കാരായ ജര്‍മ്മനി ബാറുകളും റെസ്റ്റോറന്റുകളും അടച്ചുകൊണ്ടൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഫ്രാന്‍സും ഇത്തരത്തിലൊരു നടപടിയുമായി രംഗത്തെത്തുന്നത്.

ഇന്നലെ 33,417 പേര്‍ക്കാണ് ഫ്രാന്‍സില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. 523 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ പ്രതിദിന മരണസംഖ്യയാണിത്. കോവിഡ് പ്രതിസന്ധിയില്‍ ഇപ്പോള്‍ തന്നെ തകര്‍ന്നടിയുന്ന ഫ്രഞ്ച് സമ്പദ്വ്യവസ്ഥ, രണ്ടാം ലോക്ക്ഡൗണോടെ കൂടുതല്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കും എന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. എന്നാല്‍, ബിസിനസ്സുകള്‍ക്ക് ആവശ്യമായ സഹായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ തന്നെ രോഗ വ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചിരിക്കുകയാണ്. ശൈത്യകാലം എത്തുന്നതോടെ ഇത് ഇനിയും വര്‍ദ്ധിച്ചേക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, സാമ്പത്തിക വിദഗ്ദര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. ലോക്ക്ഡൗണിന് രണ്ടാഴ്ച്ചയ്ക്ക് ശേഷം, വിദഗ്ദര്‍ അടങ്ങിയ സമിതി സാഹചര്യം വിലയിരുത്തും. കാര്യങ്ങള്‍ പുരോഗമിച്ചിട്ടുണ്ടെങ്കില്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയേക്കും.

നേരത്തെ, ഫ്രാന്‍സിലെ പ്രധാന നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പടെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍, ഇതൊന്നും രോഗവ്യാപനം തടയാന്‍ പര്യാപ്തമാകില്ല എന്ന വിദഗ്ദാഭിപ്രായമാണ് ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിലേക്ക് നീങ്ങിയിരിക്കുന്നത്. മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ സംഭവിച്ചതുപോലെ ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഫ്രാന്‍സിലും അരങ്ങേറുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. ഇരലിയിലും ജര്‍മ്മനിയിലുമൊക്കെ പലയിടങ്ങളിലും ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അക്രമത്തില്‍ കലാശിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category