1 GBP = 98.80INR                       

BREAKING NEWS

ഇന്നലെ 25,000ത്തോളം പുതിയ രോഗികളും 300ല്‍ അധികം മരണവും; രണ്ടാം വരവിലും ജീവന്‍ എടുക്കുന്നത് വൃദ്ധരുടേയും രോഗികളുടേയും; കുറഞ്ഞത് 85,000 പേര്‍ കൂടിയെങ്കിലും മരിക്കുമെന്നതിനാല്‍ അടച്ചിടാന്‍ ഉപദേശം; എംപിമാര്‍ പോലും പ്രതിഷേധിക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ബോറിസ് ജോണ്‍സണ്‍

Britishmalayali
kz´wteJI³

ഴിഞ്ഞ ഒരു മാസത്തില്‍ ഇതാദ്യമായി, പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തില്‍, തൊട്ടു മുന്‍പത്തെ ആഴ്ച്ചയിലേതിനേക്കാള്‍ ഒരല്‍പം കുറവുണ്ടായത് ഇന്നലെയായിരുന്നു. 24,701 പേര്‍ക്കാണ് ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, കഴിഞ്ഞ ബുധനാഴ്ച്ച ഇത് 26,688 ആയിരുന്നു. അതേസമയം മരണനിരക്ക് വര്‍ദ്ധിക്കുക തന്നെയാണ്. ഒന്നാം വരവിനേക്കാള്‍ ഭീകരമായിരിക്കും കൊറോണയുടെ രണ്ടാം തേരോട്ടം എന്ന ആശങ്ക ഈ രംഗത്തെ വിദഗ്ധര്‍ എല്ലാവരും പങ്കുവയ്ക്കുന്നുണ്ട്. ശൈത്യകാലം കൂടി വന്നെത്തുന്നതോടെ വൈറസിന് പെറ്റുപെരുകാന്‍ അനുകൂലമായ കാലാവസ്ഥയായിരിക്കും എന്നതാണ് ഈ ആശങ്കയ്ക്ക് കാരണം.

തികഞ്ഞ ശയക്കുഴപ്പത്തില്‍ ബോറിസ് ജോണ്‍സണ്‍
ബ്രിട്ടനിലെ കൊറോണയുടെ രണ്ടാം വരവ് ഒന്നാം വരവിനേക്കാള്‍ മാരകമായിരിക്കും എന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തിയ അവസ്ഥയില്‍, കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നിരിക്കുകയാണ്. രണ്ടാം വരവിലെ മൂര്‍ദ്ധന്യഘട്ടം ഒന്നാം വരവിലേതു പോലെ ഭീകരമായിരിക്കില്ലെങ്കിലും കൂടുതല്‍ കാലം നീണ്ടു നില്‍ക്കും എന്നാണ് സര്‍ക്കാരിന്റെ ശാസ്ത്രോപദേഷ്ടാക്കള്‍ തന്നെ പറയുന്നത്. പ്രതിദിനം 500 മരണങ്ങള്‍ വരെ സംഭവിച്ചേക്കാം. കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്ന രോഗവ്യാപനം കൂടുതല്‍ മരണങ്ങള്‍ക്കും ഇടയാക്കും.

ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള ലോക്ക്ഡൗണ്‍ ആവശ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഡിസംബര്‍ മദ്ധ്യത്തോടെ ഇംഗ്ലണ്ട് മുഴുവന്‍ ടയര്‍ 3 നടപ്പിലാക്കേണ്ടതായി വരും എന്നും ഇവര്‍ പറയുന്നു. രോഗവ്യാപനത്തിന്റെ വേഗത തടയുവാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കായി ശാസ്ത്രലോകം നിലകൊള്ളുമ്പോള്‍, സ്വന്തം പാര്‍ട്ടിയിലെ എം പിമാര്‍ വരെ ഇതിനെതിരാണ്.

ഇനിയൊരു ലോക്ക്ഡൗണ്‍ കൂടി താങ്ങാനുള്ള കെല്‍പ് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയ്ക്കില്ല എന്നാണ് ഇവരുടെ അഭിപ്രായം. ഹോസ്പിറ്റാലിറ്റി മേഖല തകര്‍ന്ന് മണ്ണടിയും എന്നും ഇവര്‍ പറയുന്നു. സാമ്പത്തിക വിദഗ്ദരും ഈ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ്. അതേസമയം, ഇപ്പോള്‍ ടയര്‍ 3 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്നുള്ള എം പിമാര്‍, പ്രദേശങ്ങളെ ടയര്‍ 3 യില്‍ നിന്നും മോചിപ്പിക്കുവാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

വൃദ്ധരേയും രോഗികളേയും നോട്ടമിട്ട് കൊറോണ
ആദ്യ വരവില്‍ നിന്നും വിഭിന്നമായി രണ്ടാം വരവില്‍, യുവതലമുറയേയാണ് കൊറോണ ആദ്യം ആക്രമിച്ചത്. പക്ഷെ അത് ലക്ഷ്യസ്ഥാനത്തിലേക്ക് എത്തുവാനുള്ള വഴി മാത്രമായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജീവിതം ആഘോഷമാക്കി, നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി പൊതുയിടങ്ങളില്‍ ഒത്തുകൂടിയ യുവാക്കളിലൂടെ, ഈ വൈറസ് തന്റെ ലക്ഷ്യ സ്ഥാനത്ത് എത്തുകയായിരുന്നു. വൃദ്ധരേയും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരേയുമാണ് രണ്ടാം വരവില്‍ കൊറോണ കൂടുതലായും കീഴടക്കിയിരിക്കുന്നത്.

രണ്ടാം വരവില്‍ സംഭവിച്ച മൊത്തം കോവിഡ് മരണങ്ങളില്‍ കേവലം 20 ല്‍ താഴെ മാത്രമേ 40 വയസ്സിനു കീഴെ പ്രായമുള്ളവരുള്ളു. മരണമടഞ്ഞവരില്‍ ഭൂരിഭാഗവും വൃദ്ധര്‍ തന്നെയാണ്. കുട്ടികളിലും യുവാക്കളിലും പടര്‍ന്നു പിടിച്ച് കോവിഡ് പക്ഷെ ഈ വിഭാഗത്തില്‍ പെട്ടവരില്‍, ആശുപത്രിക്ക് ചികിത്സ ആവശ്യമായ രീതിയില്‍ ഗുരുതരമായി ബാധിച്ചത് ചെറിയൊരു ഭാഗത്തിനെ മാത്രമായിരുന്നു. ഇതുവരെ 20 വയസ്സിന് താഴെയുള്ള ഒരാള്‍ മാത്രമാണ് രണ്ടാം വരവില്‍ കോവിഡ് മരണത്തിന് കീഴടങ്ങിയതെന്ന് എന്‍ എച്ച് എസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 40 വയസ്സില്‍ താഴെയുള്ള 13 പേരും.

രണ്ടാം വരവില്‍ 85,000 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്
രണ്ടാം വരവില്‍ ചുരുങ്ങിയത് 85,000 പേര്‍ക്കെങ്കിലും ജീവഹാനി സംഭവിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തായതോടെ കൂടുതല്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കായി സര്‍ക്കാരിന്റെ ശാസ്ത്രോപദേഷ്ടാക്കള്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചോര്‍ന്നത്. ഇതില്‍ ചുരുങ്ങിയത് 1 ദശലക്ഷം ബ്രിട്ടീഷുകാരെങ്കിലും നിലവില്‍ കൊറോണ ബാധിതരാണെന്നും പറയുന്നു.

വൈറസിന്റെ പ്രത്യുദ്പാദന നിരക്കായ ആര്‍ നിരക്ക് 1 ല്‍ താഴെ എത്തിക്കുവാന്‍ കര്‍ശനമായ ഒരു ദേശീയ ലോക്ക്ഡൗണിലൂടെ മാത്രമേ സാധിക്കൂ എന്ന അഭിപ്രായക്കാരാണ് സര്‍ക്കാര്‍ ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗവും. രണ്ടാം വരവ് ഒന്നാം വരവിനെക്കാള്‍ കൂടുതല്‍ മാരകമായതിനാല്‍, എത്രയും പെട്ടെന്ന് നടപടികള്‍ എടുക്കണമെന്നാണ് ഇവരുടെ പക്ഷം. നിലവില്‍ ദേശീയ തലത്തില്‍ ആര്‍ നിരക്ക് 1.6 ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category