1 GBP = 98.80INR                       

BREAKING NEWS

കോവിഡ് ബാധിച്ച് സുഖപ്പെട്ടവരില്‍ രൂപപ്പെടുന്ന ആന്റിബോഡികള്‍ ആക്രമിക്കുന്നത് വൈറസിനെയല്ല, ശരീരത്തെ; രോഗം വിട്ടൊഴിഞ്ഞാലും മാസങ്ങളോളം തുടര്‍ന്നേക്കാവുന്ന ലക്ഷണങ്ങള്‍; ആരോഗ്യമുള്ള മനുഷ്യകോശങ്ങളെ ആക്രമിക്കുന്ന ആന്റിബോഡികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം; വിട്ടുമാറിയാലും വിടാതെ പിന്തുടരുന്ന കൊറോണാ ദുരന്തം

Britishmalayali
kz´wteJI³

റിയും തോറും കൂടുതല്‍ ആശങ്കകള്‍ മുളപ്പിക്കുന്ന ഒന്നായി മാറുകയാണ് ഒരു പക്ഷെ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമായ കോവിഡ്-19 എന്ന മഹാവ്യാധി. കൊറോണയെന്ന കുഞ്ഞന്‍ വൈറസിനെ തുരത്താന്‍ ശരീരം ഉല്‍പാദിപ്പിക്കുന്ന പ്രതിരോധ കോശങ്ങളില്‍ ചിലത് മനുഷ്യ ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെ തന്നെ ആക്രമിച്ചേക്കാം എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഗവേഷണ ഫലങ്ങള്‍ പറയുന്നത്. ഇത്തരം തെമ്മാടിക്കോശങ്ങളുടെ ആക്രമണത്തിന് വിധേയമായാല്‍, ശരീരം കോവിഡില്‍ നിന്നും മുക്തി നേടിയാലും, രോഗ ലക്ഷണങ്ങള്‍ പിന്നെയും നിലനില്‍ക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹെപറ്റൈറ്റിസ്, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ലപ്പസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കാണുന്നതിനോട് സമാനമായ ഓട്ടോഇമ്മ്യുണ്‍ ആന്റിബോഡികളാണ് കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരിലും കാണുന്നത്. ഈ ആന്റിബോഡികളുടെ ആക്രമണത്തിന് വിധേയമായി ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഒരുപക്ഷെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍, ഇപ്പോള്‍ ഈ തെമ്മാടികളെ തിരിച്ചറിഞ്ഞതിനാല്‍, രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയെങ്കിലും കുറയ്ക്കാനുള്ള പ്രതിവിധി കണ്ടെത്താന്‍ കഴിയും എന്നാണ് ശാസ്ത്രലോകം പ്രത്യാശിക്കുന്നത്.

ഇത്തരത്തില്‍ ദീര്‍ഘകാലം കോവിഡ് ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ബ്രിട്ടനില്‍ 110 പേരുടെ ഒരു ഗ്രൂപ്പില്‍ നടത്തിയ പഠനത്തില്‍ അതില്‍ 81 പേര്‍, രോഗം ഭേദമായി ആശുപത്രി വിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് തെളിഞ്ഞത്. മൊത്തം രോഗികളുടെ 74 ശതമാനത്തോളം വരും ഇത്. എന്നാല്‍, കൂടുതല്‍ കര്‍ശനമായ സാഹചര്യത്തില്‍ നടന്ന മറ്റൊരു പഠനത്തില്‍ പത്തില്‍ ഒരാള്‍ക്ക് വീതം ഇത്തരത്തിലുള്ള ദീര്‍ഘകാല കോവിഡ് ബാധ ഉണ്ടാകുന്നതായി തെളിഞ്ഞു.

ഇത്തരത്തില്‍ സംഭവിക്കുന്നവരില്‍ എല്ലാ പ്രായത്തില്‍ പെട്ടവരും, വിവിധ ആരോഗ്യ നിലയിലുള്ളവരും ഉണ്ട് എന്നതാണ് അതിശയകരം. ചിലര്‍ക്ക്, കോവിഡ് ബാധ സുഖപ്പെട്ടതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. മറ്റു ചിലര്‍ക്ക്, ക്ഷീണം, അതിസാരം, ത്വക്കില്‍ തണീര്‍ത്തുപൊന്തല്‍ തുടങ്ങിയവ അനുഭവപ്പെടുന്നു. ഇത്തരത്തില്‍ ചിലര്‍ക്ക് മാത്രം രോഗം ഭേദമായതിനു ശേഷവും രോഗലക്ഷണങ്ങള്‍ തുടരുന്നതെന്തുകൊണ്ട് എന്ന കാര്യം ഗവേഷകര്‍ പഠിക്കുകയായിരുന്നു.

ഇവരില്‍ പലരും, കോവിഡ് ഒഴിച്ചു നിര്‍ത്തിയാല്‍ പൊതുവേ ആരോഗ്യമുള്ളവര്‍ ആയിരുന്നു എന്നതാണ് അതിശയകരമായ വസ്തുത. ഇത്തരത്തില്‍ കണ്ടവരില്‍ പലരും ഗുരുതരമായ കോവിഡ് ബാധയേറ്റവരാണ് എന്നൊരു സാമ്യതയുണ്ട്. എന്നാല്‍, ഗുരുതരമായ രോഗബാധയുണ്ടായ എല്ലാവരിലും ഇത്തരത്തില്‍ ലക്ഷണങ്ങള്‍ തുടരുന്നുമില്ല. ചില ശാസ്ത്രജ്ഞര്‍ രോഗിയുടെ ജനിതകഘടനയെ ഇതുമായി ബന്ധപ്പെടുത്താനാണ് ശ്രമിച്ചത്.

എന്നാല്‍ ഇപ്പോള്‍ എംറോയ് ടീം കോവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ രൂപപ്പെടുന്ന പ്രതിരോധ കോശങ്ങളുടെ അമിത പ്രതികരണവുമായി ഇത്തരത്തിലുള്ള ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളെ ബന്ധപ്പെടുത്തിയിരിക്കുകയാണ്. കോവിഡ്-19 രോഗിയുടെ രക്തത്തിലുള്ള ചില പ്രതിരോധ പ്രോട്ടീനുകളും കോശങ്ങളുമാണ് ആന്റിബോഡി ആക്രമണത്തിന്റെ ദിശ മാറ്റുന്നത് എന്ന് അവര്‍ കണ്ടുപിടിച്ചു.

ഒരു വൈറസിനേയോ ബാക്ടീരിയയോ പോലുള്ള ഒരു രോഗകാരിയുടെ സാന്നിദ്ധ്യമറിയുമ്പോള്‍ രക്തകോശങ്ങള്‍ ഉദ്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പ്രതിരോധ പ്രോട്ടീനുകള്‍. രോഗകാരിയുടെ ജനിതകഘടന മനസ്സിലാക്കിയാണ് ഉചിതമായ ആയുധമായി ഇത്തരത്തിലുള്ള ആന്റിബോഡികളെ നിര്‍മ്മിക്കുന്നത്. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍, മനുഷ്യന്റെ ജനിതക ഘടകങ്ങളെ രോഗകാരികളായി ശരീരത്തിലെ പ്രതിരോധ സംവിധാനം തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അപ്പോഴാണ് മനുഷ്യകോശങ്ങള്‍ക്ക് നേരെ ആന്റിബോഡികള്‍ ആക്രമണം അഴിച്ചുവിടുന്നത്.

ഇത്തരത്തില്‍, മനുഷ്യ കോശങ്ങളെ ആക്രമിക്കുന്ന അന്റിബോഡികളാണ് ഓട്ടോആന്റിബോഡികള്‍ എന്നറിയപ്പെടുന്നത്. ശരീരത്തില്‍ വീക്കം അനുഭവപ്പെടുമ്പോഴും കോശമരണം സംഭവിക്കുമ്പോഴും ഇത്തരത്തിലുള്ള ഓട്ടോആന്റിബോഡികള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് സിയാറ്റലിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇമ്മ്യുണോളജിസ്റ്റായ ഡോ. മാരിയോണ്‍ പെപ്പര്‍ പറയുന്നത്. ഈ സിദ്ധാന്തം പരിശോധിക്കുന്നതിനായി, അറ്റ്ലാന്റാ ജോര്‍ജ്ജിയ എന്നിവിടങ്ങളില്‍ നിന്നുള്ള 52 പേരുടെ രക്തപരിശോധന നടത്തി. ഗുരുതരമായ കോവിഡ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ചവരായിരുന്നു. ഇവര്‍.

ഇവരില്‍ 44 ശതമാനം പേരിലും ഓട്ടോആന്റിബോഡികളുടെ സാന്നിദ്ധ്യം കണ്ടുപിടിച്ചും മാത്രമല്ല, മനുഷ്യ ഡി എന്‍ എയുടെ ഭാഗങ്ങളെ ഇത് ആക്രമിക്കുന്നതായും കണ്ടെത്തി. മാത്രമല്ല, ഇവരില്‍ പലരുടെ ശരീരത്തിലും മുറിവുകളില്‍ രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ഒരു പ്രോട്ടീനിനെ നിര്‍വീര്യമാക്കുന്ന ഒരുതരം ആന്റിബോഡിയേയും കണ്ടെത്തുകയുണ്ടായി. ഇത്, ദീര്‍ഘകാല കോവിഡ് രോഗികളില്‍ ഹൃദ്രോഗങ്ങള്‍ക്ക് വഴിതെളിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category