1 GBP = 98.00INR                       

BREAKING NEWS

നാട്ടിലെ സ്വത്തുക്കള്‍ എല്ലാം വിറ്റ് 21,600 പൗണ്ട് ഏജന്റിനു കൊടുത്ത് യാത്ര തുടങ്ങിയത് ആഗസ്റ്റ് ആറിന്; ടര്‍ക്കി ഇറ്റലി ഫ്രാന്‍സ് വഴി യുകെയിലെത്തും മുമ്പ് കടല്‍ വിഴുങ്ങി; നല്ല ജീവിതം മോഹിച്ചു മരണത്തിലേക്ക് വീണത് രണ്ട് കുരുന്നുകളടക്കം നാലംഗ കുടുംബം

Britishmalayali
kz´wteJI³

ക്കരപ്പച്ച തേടിയെത്തിയ ഒരു കുടുംബം കൂടി ഇംഗ്ലീഷ് ചാനലിന്റെ അഗാധതയിലേക്ക് മറഞ്ഞപ്പോള്‍, അഭയാര്‍ത്ഥികളുടെ തീരാക്കണ്ണീരിന് ഒരു അദ്ധ്യായം കൂടി എഴുതപ്പെട്ടിരിക്കുന്നു. അനധികൃതമായ കുടിയേറ്റത്തിന് സഹായിക്കുന്ന മനുഷ്യക്കടത്തുകാര്‍ക്ക് 21,600 പൗണ്ട് പ്രതിഫലം നല്‍കിയാണ് നല്ലൊരു ഭാവിയും, കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും സ്വപ്നം കണ്ട് ഈ കുര്‍ദ്ദിഷ്-ഇറാനിയന്‍ കുടുംബം ബ്രിട്ടനിലേക്ക് പുറപ്പെട്ടത്.

ഫ്രാന്‍സിലെ താത്ക്കാലിക താമസത്തിനു ശേഷം, അഭയാര്‍ത്ഥികളായി അംഗീകാരം ലഭിക്കാന്‍ പെട്ടെന്ന് സാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ ബ്രിട്ടനിലേക്ക് തിരിച്ചത്. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ റസൂല്‍ നെജാഡ്, ഭാര്യ ഷിയാ മൊഹമ്മദ് പനാഹി അവരുടെ ഒമ്പതും ആറും വയസ്സുള്ള രണ്ട് കുട്ടികള്‍ എന്നിവരാണ് മത്സ്യബന്ധന ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ മറികടക്കവേ അപകടത്തില്‍ പെട്ടത്. മോശം കാലാവസ്ഥയില്‍ ബോട്ട് തകരുകയായിരുന്നു. അഞ്ചടി ഉയരത്തിലുള്ള തിരമാലകളുടെയും മണിക്കൂറില്‍ 57 മൈല്‍ വേഗതയിലുള്ള കാറ്റിന്റേയും രൂപത്തിലായിരുന്നു മരണം അവരെ തേടിയെത്തിയത്.

ഇവരുടെ മറ്റൊരു മകനെ ഇനിയും കണ്ടുകിട്ടിയിട്ടില്ല. അപകടത്തില്‍ രക്ഷപ്പെട്ടാവര്‍ ഇനി ആരെങ്കിലുമുണ്ടോ എന്ന് ഫ്രഞ്ച നാവികസേനയുടെ തിരച്ചില്‍ സംഘം അന്വേഷിക്കുകയാണ്. മറ്റു രണ്ട് കുടിയേറ്റക്കാരെ കൂടി കാണാതായതായി റിപ്പ്ഡ്സിലെ താമസത്തിനിടയില്‍, ഇംഗ്ലീഷ് ചാനല്‍ മറികടക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അവരെ പറഞ്ഞു മനസ്സിലാക്കിയതായി അവിടെയുള്ള മറ്റ് അഭയാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍, ഫ്രാന്‍സില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കൊണ്ട് എത്രയും വേഗം ബ്രിട്ടനിലെത്താനുള്ള വെമ്പലിലായിരുന്നു ആ കുടുംബം.

ഇറാഖില്‍ നിന്നും ഇറാനില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള അഭയാര്‍ത്ഥികള്‍ താമസിക്കുന്ന പൈഥോക്ക് വുഡ്സില്‍ ഒരു താത്ക്കാലിക ടെന്റിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. ശനിയാഴ്ച്ച, യാത്രപുറപ്പെടുന്നതിന്റെ തലേന്ന്, ഇംഗ്ലീഷ് ചാനല്‍ മറികടന്ന് ബ്രിട്ടനിലെത്തുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് പനാഹി നിരവധി ടെക്സ്റ്റ് സന്ദേശ്ങ്ങള്‍ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ലോറിയില്‍ പോകുവാന്‍ ധാരാളം പണം ആവശ്യമാണെന്നും അത്രയ്ക്ക് പണം കൈയ്യില്‍ ഇല്ലെന്നും മറ്റൊരു സന്ദേശത്തില്‍ പറയുന്നു. ഹൃദയത്തില്‍ ദുഖങ്ങള്‍ ഏറെയുണ്ട്. ഇപ്പോള്‍ ഞാന്‍ ഇറാന്‍ വിട്ടിരിക്കുന്നു. ഇനി പഴയതിനെ കുറിച്ചോര്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, മറ്റൊരു സന്ദേശത്തില്‍ പറയുന്നു. ബ്രിട്ടനിലേക്ക് യാത്രപോകുന്നതിന്റെ തലേന്ന്, ചാനല്‍ മറികടക്കുന്നതിനെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ ചെറിയ വാക്കു തര്‍ക്കമുണ്ടായതായി അഭയാര്‍ത്ഥി ക്യാമ്പിലെ ചിലര്‍ പറയുന്നു.

പക്ഷെ, കടം വാങ്ങിയ പണവുമായി എത്തിയ അവര്‍ക്ക് പോവുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളും ഇല്ലായിരുന്നു. തനിക്ക് സമാധാനം മാത്രം മതിയെന്നും അതിനായി പോയേ തീരുവെന്നും റസോള്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുവാനും, കൂടുതല്‍ മെച്ചപ്പെട്ട ജീവിതം കാംക്ഷിച്ചുമാണ് ഇവര്‍ ബ്രിട്ടനിലേക്ക് പുറപ്പെട്ടത്. ഇവിടെ അഭയാര്‍ത്ഥികളെ അംഗീകരിക്കുന്ന പ്രക്രിയ പെട്ടെന്ന് നടക്കും എന്നതിനാലാണ് ഇവര്‍ ബ്രിട്ടന്‍ തെരഞ്ഞെടുത്തത്.

മതത്തിന്റെ അതിപ്രസരം മനുഷ്യന്റെ സമാധാനം കെടുത്തിയ നാട്ടില്‍നിന്നും സമാധാനത്തോടെയുള്ള ജീവിതം കാംക്ഷിച്ച് നിരവധി പേരാണ് യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരുന്നത്. ആദ്യമൊക്കെ ഇരുകൈയ്യും നീട്ടി ഇവരെ സ്വീകരിച്ചിരുന്ന പല യൂറോപ്യന്‍ രാഷ്ട്രങ്ങളും ഇപ്പോള്‍ ഇവരെ സ്വീകരിക്കാന്‍ വിമുഖത കാണിക്കുകയാണ്. ഇത്തരത്തില്‍ അഭയാര്‍ത്ഥികളായി എത്തിയവര്‍ തന്നെയാണ് ഇത്തരം അവസ്ഥക്ക് പൂര്‍ണ്ണ ഉത്തരവാദികള്‍ എന്ന് ഫ്രാന്‍സില്‍ അദ്ധ്യാപകന്റെ തലയറുത്ത സംഭവം തന്നെ കാണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category