1 GBP = 98.80INR                       

BREAKING NEWS

ഷട്ടറിട്ട ഷെല്‍ഫുകള്‍; എന്തുവാങ്ങാ മെന്ന് സര്‍ക്കാര്‍ തീരുമാനിക്കും; കടുത്ത ലോക്ക്ഡൗണ്‍ നടപ്പാക്കിയ വെയില്‍സില്‍ ജനജീവിതം നരക തുല്യം; കെറ്റില്‍ കേടായാലും ബള്‍ബ് ഫ്യൂസ് ആയാലും കടയില്‍ പോയിട്ട് ഒരു കാര്യമില്ല; പ്രതിഷേധവുമായി നാട്ടുകാരും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കടകളില്‍ ചെന്നാല്‍ തുറന്നു വച്ച ഷെല്‍ഫുകളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് അടച്ചു വച്ച ഷെല്‍ഫുകള്‍ ആണധികവും. ട്രോളിക്കു പകരം കയ്യില്‍ കരുതുന്ന ബാസ്‌കറ്റില്‍ കൊള്ളാവുന്ന സാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാത്ത സാഹചര്യം. ഭക്ഷണ വസ്തുക്കള്‍ ഒഴികെ മിക്കവയും ജനങ്ങളുടെ നിത്യോപയോഗ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. വെള്ളം ചൂടാക്കാനുള്ള കെറ്റില്‍ കത്തിപ്പോയാലോ വീട്ടിലെ ബള്‍ബ് ഫ്യൂസ് ആയാലോ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരും.

അതുവരെ വീട്ടില്‍ തണുത്ത വെള്ളവും ഇരുട്ട് നിറഞ്ഞ മുറികളുമായി കഴിയേണ്ടി വരും. ഇത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്ന വെയില്‍സിലെ കാഴ്ചകളാണ്. ആദ്യ കോവിഡ് വ്യാപനത്തില്‍ ഒരു പരിധി വരെ പിടിച്ചു നിന്ന വെയില്‍സില്‍ രണ്ടാം കോവിഡ് വ്യാപനം ആഞ്ഞടിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതി ശക്തമായ നടപടികളാണ് പ്രാദേശിക ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്. 

കടകളില്‍ എത്തുന്ന ഉപയോക്താക്കള്‍ക്ക് സാധനം നിറച്ച ഷെല്‍ഫുകള്‍ക്ക് അരികില്‍ എത്താന്‍ കഴിയാതെ കടയ്ക്കുള്ളില്‍ പ്രത്യേക തടസങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍. അത്യവശ്യ സാധനങ്ങള്‍ ഒഴികെ ഉള്ളവ ഷെല്‍ഫുകള്‍ക്കിടയില്‍ കൂട്ടം കൂട്ടിയിട്ടു ''നോ എന്‍ട്രി '' സ്റ്റിക്കര്‍ പതിച്ചു തടസം സൃഷ്ടിച്ചിരിക്കുന്ന കാഴ്ച കണ്ടു കടുത്ത പ്രതിഷേധമാണ് വെയില്‍സിലെ ആളുകള്‍ ഉയര്‍ത്തുന്നത്.

പ്രതിഷേധക്കാര്‍ തെരുവുകളില്‍ എത്തിയും പ്രാദേശിക സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ശബ്ദം ഉയര്‍ത്തുകയാണ്. ആളുകള്‍ പരമാവധി കടകളില്‍ എത്താതിരിക്കാനുള്ള എളുപ്പ വഴി എന്ന നിലയിലാണ് അത്യാവശ്യ വസ്തു നിയന്ത്രണം പ്രത്യേക കോവിഡ് നിയമം വഴി വെയില്‍സ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. 

അതേസമയം ജനങ്ങളെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്ന നിയമത്തില്‍ കടകളിലെ ജീവനക്കാരാണ് വെട്ടിലായിരിക്കുന്നത്. എന്താണ് വില്‍ക്കാന്‍ പാടുള്ളത്, പാടില്ലാത്തത് എന്നത് തമ്മില്‍ വ്യക്തമായ നിര്‍ദേശം ഇല്ലാത്തതാണ് ജീവനക്കാരും ഉപയോക്താക്കളും തമ്മില്‍ ഏറ്റുമുട്ടല്‍ സാഹചര്യം വരെ സൃഷ്ടിക്കുന്നത്. എസന്‍ഷ്യല്‍ എന്ന വിഭാഗത്തില്‍ പെടുന്നതല്ലെങ്കില്‍ പോലും ആവശ്യം നിരാകരിക്കപ്പെടാന്‍ പറ്റാത്ത സാഹചര്യം ആണെങ്കില്‍ വില്‍പന നടത്താം എന്ന നിര്‍ദേശം ഉള്ളത് കൊണ്ട് ആരാണ് ആവശ്യക്കാര്‍, ആരാണ് അത്യാവശ്യക്കാരല്ലാത്തത് എന്നൊക്കെയാണ് തര്‍ക്ക കാരണമായി മാറുന്നത്.

ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ചെറിയ ശിശുക്കള്‍ക്കുള്ള ഉടുപ്പുകള്‍ നിയന്ത്രണ വിഭാഗത്തില്‍ നിന്നും സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ഇത്തരത്തില്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ അത്യാവശ്യമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ വെയില്‍സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എല്ലാം ജന നന്മക്കു വേണ്ടിയെന്ന് പറയുമ്പോഴും ജനങ്ങളില്‍ ഒരു വിഭാഗത്തിന് അത് അത്രയ്ക്കങ്ങു മനസിലാകുന്നില്ല എന്നും വ്യക്തമാക്കുന്നതാണ് തെരുവില്‍ ഉയരുന്ന പ്രതിഷേധങ്ങളും. 

തനിക്കു സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു എന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പരാതി ഉയര്‍ത്തുമ്പോള്‍ വളരെ ലഘുവായ നിയന്ത്രണമാണ് നടപ്പിലാക്കുന്നതെന്നു സര്‍ക്കാരും വാദിക്കുന്നു. ഭക്ഷണ സാധനം വില്‍ക്കുന്ന കടകള്‍, കോര്‍ണര്‍ ഷോപ്പുകള്‍, ഫാര്‍മസി കടകള്‍, ബില്‍ഡിങ് സപ്ലൈ, ഹാര്‍ഡ്വെയര്‍ ഷോപ്പുകള്‍ എന്നിവയെല്ലാം ഇപ്പോഴും തുറക്കാന്‍ തടസം ഇല്ലെന്നു സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഈ പറയുന്ന പല വസ്തുക്കള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍പന നിരോധന പട്ടികയിലാണ്.

തുണിയും സൗന്ദര്യ വര്‍ധക വസ്തുക്കളും കുട്ടികളുടെ കളിപ്പാട്ടവും ഒക്കെ നിരോധന പട്ടികയിലുണ്ട്. എന്നാല്‍ വില്‍പനക്കാരും ജനങ്ങളും സാമാന്യ ബോധം പ്രകടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. കടകളിലെ വില്‍പന നിരോധന പട്ടിക ജനങ്ങള്‍ എടുത്തുമാറ്റിയ സംഭവങ്ങളില്‍ ഒന്നിലേറെ പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അടുത്ത മാസം ഒന്‍പതു വരെ കടകളിലെ നോണ്‍ എസന്‍ഷ്യല്‍ നിരോധനം തുടരും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 

വെയില്‍സിനു പുറത്തേക്കോ അകത്തേക്കോ കടക്കാന്‍ ഉള്ള സഞ്ചാര സ്വാതന്ത്ര്യവും ഏറെക്കുറെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ വെയില്‍സ് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് പ്രദേശ വാസികള്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ എത്ര കടുപ്പമാണെന്നു ഇപ്പോഴാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്.

കോവിഡ് നിയന്ത്രണം ശക്തമായ ഇംഗ്ലണ്ടിലെ പ്രധാന പട്ടണങ്ങളിലും വെയില്‍സിനു സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ പൊതുവില്‍ ഉയര്‍ന്നിരിക്കുന്നത്. ഇംഗ്ലണ്ടില്‍ പ്രാദേശികമായി ഒട്ടേറെ പട്ടണങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് മരണങ്ങള്‍ മുന്നൂറു കടന്നതോടെ കാര്യങ്ങള്‍ വീണ്ടും പിടിവിടുകയാണ് എന്ന സൂചന ശക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category